AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update; മാനം തെളിയുന്നു! സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് മുതൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല

Kerala Rain Alert Today: എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update; മാനം തെളിയുന്നു! സംസ്ഥാനത്ത് മഴയ്ക്ക് ശമനം; ഇന്ന് മുതൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല
പ്രതീകാത്മക ചിത്രം Image Credit source: PTI
Sarika KP
Sarika KP | Published: 30 Jul 2025 | 07:07 AM

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് ശമനം. ഏത് ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു പുറമെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നും. കാസർ​ഗോഡ് ചില മേഖലകളിൽ പുലർച്ചെ ശക്തമായ മഴയാണ് ലഭിച്ചത്.അതേസമയം, മധ്യപ്രദേശിന് മുകളിലെ ന്യൂനമർദം കാരണം ഉത്തരേന്ത്യയിൽ മൺസൂൺ സജീവമായിരിക്കും. രാജസ്ഥാനിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ബിഹാർ, ഹിമാചൽ, മധ്യപ്രദേശ്, ഉത്തർപ്രദേശിലും അതി ശക്തമായ മഴ മുന്നറിയിപ്പുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള മേഖലയിലും മഴ ശക്തമാണ്.

Also Read: അതിജീവനത്തിന്റെ ഒരാണ്ട്; മലയാളിയുടെ ഉള്ളുലച്ച മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നടന്നിട്ട് ഒരു വര്‍ഷം

കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ചയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

വടക്കു കിഴക്കൻ അറബിക്കടൽ, ഗുജറാത്ത് – കൊങ്കൺ – ഗോവ തീരങ്ങൾ അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്.

Follow Us