AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: ഓറഞ്ച് അലർട്ട്, സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ

Kerala Weather Update Today: സംസ്ഥാനത്തെ നിലവിലെ മഴ മുന്നറിയിപ്പുകളും വരും ദിവസങ്ങളിലെ പുതുക്കിയ കാലാവസ്ഥ പ്രവചനവും പരിശോധിക്കാം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മൂന്ന്‌ മണിക്കൂർ മാത്രമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

Kerala Weather Update: ഓറഞ്ച് അലർട്ട്, സംസ്ഥാനത്തെ പുതുക്കിയ മഴ മുന്നറിയിപ്പ് ഇങ്ങനെ
WeatherImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 12 Oct 2026 | 05:59 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴയ്ക്ക് നേരിയ ശമനം. കാലാവസ്ഥാ വകുപ്പ് മുൻപ് നൽകിയിരുന്ന വിവിധ ജില്ലകളിലെ അലേർട്ടുകൾ പിൻവലിച്ചതോടെ ജനങ്ങൾക്ക് ആശ്വാസമായി. സംസ്ഥാനത്തെ നിലവിലെ മഴ മുന്നറിയിപ്പുകളും വരും ദിവസങ്ങളിലെ പുതുക്കിയ കാലാവസ്ഥ പ്രവചനവും പരിശോധിക്കാം. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത മൂന്ന്‌ മണിക്കൂർ മാത്രമാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം.

അതേസമയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ഇന്ന് എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

ALSO READ: വൈകുന്നേരം ഇടിവെട്ടിമഴയോ, അറബി കടലിൽ ചക്രവാതചുഴി; ന്യൂനമർദം എന്ന്

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും 15ാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതുയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

കടൽതീരത്തെ ജാഗ്രതാ നിർദ്ദേശം

കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ആവശ്യമായ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾക്കുള്ള വിപരീത കാലാവസ്ഥാ മുന്നറിയിപ്പുകളിൽ ഇളവുകൾ വന്നിട്ടുണ്ടെങ്കിലും, ഔദ്യോഗിക വിവരങ്ങൾ ഉറപ്പുവരുത്തിയ ശേഷം മാത്രം കടലിൽ പോകാൻ ശ്രദ്ധിക്കുക. അന്തരീക്ഷത്തിലെ മാറ്റങ്ങൾ അനുസരിച്ച് കാലാവസ്ഥാ പ്രവചനങ്ങളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളുടെ ഔദ്യോഗിക നിർദ്ദേശങ്ങൾ നിരീക്ഷിക്കുക.

ന്യൂനമർദ്ദ സാധ്യത

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി തുടരുകയാണ്. ഈ ചക്രവാതച്ചുഴിയിൽ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്‌നാട്, ഉൾനാടൻ കർണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു . അതുപോലെ മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴി ഒക്ടോബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനുമാണ് സാധ്യത.

English Summary:

Kerala Weather Update Today October 12. IMD Predict Isolated rainfall for next hours in several districts include thiruvananthapuram. check latest climate change

Follow Us