Kerala Weather Update: മഴ വീണ്ടും എത്തുന്നു! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ദിവസങ്ങളിൽ

Kerala Weather Update Today: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് തന്നെയാണ് നിലനിൽക്കുന്നത്.

Kerala Weather Update: മഴ വീണ്ടും എത്തുന്നു! സംസ്ഥാനത്ത് യെല്ലോ അലർട്ട് ഈ ദിവസങ്ങളിൽ

Kerala Rain

Updated On: 

22 Nov 2026 | 06:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായും വിടവാങ്ങിയിട്ടില്ല എന്നതിൻ്റെ സൂചനയുമായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് (Kerala Weather Update Today). വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് സംസ്ഥാനത്ത് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല. എല്ലാ ജില്ലകളിലും ​ഗ്രീൻ അലർട്ട് തന്നെയാണ് നിലനിൽക്കുന്നത്.

എന്നാൽ നവംബർ 24, 25 തീയതികളിൽ ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24ാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. കൂടാതെ 25ാം തീയതി പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL. H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ALSO READ: സന്നിധാനത്തും പമ്പയിലും മഴയെത്തുമോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ

പത്തനംതിട്ട ജില്ലയിൽ മഴ മുന്നറിയിപ്പുള്ളതിനാൽ ശബരിമല തീർത്ഥാടകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര പാതകളിലൂടെയുള്ള യാത്രയിലും നദീതീരങ്ങളിലും പ്രത്യേക ശ്രദ്ധ വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പരമ്പരാഗത കാനനപാതകൾ വഴി യാത്ര ചെയ്യുന്നവർ വഴുക്കലുള്ള കല്ലുകളിലും കാട്ടുചോലകളിലും ഇറങ്ങാതെ സുരക്ഷിതമായ പാതയിലൂടെ മാത്രം സഞ്ചരിക്കേണ്ടതാണ്.

ശബരിമല കാലാവസ്ഥ

നവംബർ 22 തിങ്കളാഴ്ച്ച

സന്നിധാനം; ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

നിലയ്ക്കൽ; ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

പമ്പ: ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

നവംബർ 23 ചൊവ്വാഴ്ച്ച

സന്നിധാനം; ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

നിലയ്ക്കൽ; ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

പമ്പ: ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത. ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്.

കാനനപാതയിലെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മഴ മുന്നറിയിപ്പുകളും ശബരി പോർട്ടലിൽ (sabariportaldcpta.in) തത്സമയം ലഭ്യമാകും. ഇതിനൊപ്പം പമ്പാ ത്രിവേണിയിലെ ജലനിരപ്പ് എത്രയെന്നും, ഭക്തർക്ക് അവിടെ കുളിക്കാനുള്ള അനുമതിയുണ്ടോ ഇല്ലയോ എന്നുള്ള പ്രധാന വിവരങ്ങളും ലൈവായി അപ്‌ഡേറ്റ് ചെയ്യപ്പെടും.

English Summary:

Kerala weather update today on November 22, IMD issues yellow alert across several districts with rain forecast for the next coming days. Check district-wise updates.

Loading...
Unable to load recommendations.
Follow Us
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി