AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Weather Update: സന്നിധാനത്തും പമ്പയിലും മഴയെത്തുമോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ അറിയാം

Kerala And Sabarimala Weather Forecast: നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം, സംസ്ഥാനത്ത് മിക്ക ജില്ലകളിലും പകൽ സമയത്ത് അതിശക്തമായ വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും 33 ഡി​ഗ്രി സെൽഷ്യസ് വരെയാണ് പകൽ താപനില റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Weather Update: സന്നിധാനത്തും പമ്പയിലും മഴയെത്തുമോ? സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ അറിയാം
Kerala And Sabarimala Weather ForecastImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 21 Nov 2026 | 02:06 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഉച്ചതിരിഞ്ഞ് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് (Kerala Weather Forecast And Latest Update). നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം, സംസ്ഥാനത്ത് മിക്ക ജില്ലകളിലും പകൽ സമയത്ത് അതിശക്തമായ വെയിലും ചൂടുമാണ് അനുഭവപ്പെടുന്നത്. മിക്ക ജില്ലകളിലും 33 ഡി​ഗ്രി സെൽഷ്യസ് വരെയാണ് പകൽ താപനില റിപ്പോർട്ട് ചെയ്യുന്നത്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നൽകിയിരിക്കുന്നത്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ശബരിമലയിൽ ഇന്ന് മഴയോ? ഈ ജില്ലക്കാർ കുട കരുതണേ… കാലാവസ്ഥ പ്രവചനം

ശബരിമലയിലെ കാലാവസ്ഥ

ശബരിമല മണ്ഡലകാല തീർത്ഥാടനം സജീവമാകുന്ന സാഹചര്യത്തിൽ, സന്നിധാനത്തും പമ്പയിലും ഇന്നത്തെ കാലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് തീർത്ഥാടകർ ഏറെ ശ്രദ്ധിക്കേണ്ടതാണ്. നിലവിലെ കാലാവസ്ഥാ പ്രവചന പ്രകാരം ശബരിമലയിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് പറയുന്നത്.. അടുത്ത 23 വരെയുള്ള കാലാവസ്ഥ പ്രവചനം അനുസരിച്ച് പമ്പ നിലയ്ക്കൽ സന്നിധാനം മേഖലകളിൽ ​ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തീയതി

സ്ഥലം

കാലാവസ്ഥ പ്രവചനം

 മുന്നറിയിപ്പ്

21/ 11/ 2026

സന്നിധാനം

ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത

ഗ്രീൻ അലർട്ട്

21/ 11/ 2026

നിലയ്ക്കൽ

ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത

ഗ്രീൻ അലർട്ട്

21/ 11/ 2026

പമ്പ

ആകാശം ഭാ​ഗീകമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത

ഗ്രീൻ അലർട്ട്

22/ 11/ 2026

23/ 11/ 2026

മലകയറുന്ന ഭക്തർ മഴയെ പ്രതിരോധിക്കാനുള്ള റെയിൻകോട്ടുകളോ കുടകളോ കരുതുന്നത് നന്നായിരിക്കും. പമ്പാ നദിയിലെ ജലനിരപ്പ് സംബന്ധിച്ച് അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക. കാനനപാതയിലെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മഴ മുന്നറിയിപ്പുകളും ശബരി പോർട്ടലിൽ (sabariportaldcpta.in) തത്സമയം ലഭ്യമാകും. ഇതിനൊപ്പം പമ്പാ ത്രിവേണിയിലെ ജലനിരപ്പ് എത്രയെന്നും, ഭക്തർക്ക് അവിടെ കുളിക്കാനുള്ള അനുമതിയുണ്ടോ ഇല്ലയോ എന്നുള്ള പ്രധാന വിവരങ്ങളും ലൈവായി അപ്‌ഡേറ്റ് ചെയ്യപ്പെടും.

English Summary:

Know About today’s Kerala and Sabarimala weather forecast, IMD rain alerts, and temperature variations for Sannidhanam, Pamba, and Nilakkal. Check the latest climate changes here.

Follow Us