Kerala Weather Update: ഇതെന്തൊരു ചൂടാ… പ്രതീക്ഷ തുലാവർഷത്തിൽ; ഇന്നത്തെ കാലാവസ്ഥ
Kerala Rain Alert: വടക്കുപടിഞ്ഞാറൻ–മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നുണ്ട്. മഴ ദുര്‍ബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടുകയാണ്. മഴക്കാല സീസണില്‍ തന്നെ ചൂട് കൂടിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാവിലെ ഇടുക്കി, കാസർഗോഡ് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും. കേരളത്തിൽ നിലവിൽ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില ഉയരുന്നതിനിടെ ആശ്വാസമായി കഴിഞ്ഞ ദിവസം യെല്ലോ അലർട്ട് നൽകിയിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല.
ന്യൂനമർദ്ദം തുടരുന്നു
വടക്കുപടിഞ്ഞാറൻ–മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി ന്യൂനമർദ്ദം തുടരുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ച് വടക്കൻ തീര ആന്ധ്രാപ്രദേശ്–തെക്കൻ ഒഡിഷ പ്രദേശങ്ങളിലൂടെ പടിഞ്ഞാറ്–വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യത. കൂടാതെ മധ്യകിഴക്കൻ അറബിക്കടലിൽ, കൊങ്കൺ തീരത്തിന് സമീപമായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 15 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
പ്രതീക്ഷ തുലാവർഷത്തിൽ
മഴ ദുര്‍ബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് കൂടുകയാണ്. വേനല്‍ക്കാലമാകാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ മഴക്കാല സീസണില്‍ തന്നെ ചൂട് കൂടിയത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ 23 ശതമാനമാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.
ഇത്തവണ ജൂണ്‍ ഒന്നിന് കാലവര്‍ഷം ആരംഭിച്ചപ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ എല്‍നിനോ പ്രിതഭാസം വില്ലനായി. ഇനി പ്രതീക്ഷ തുലാവര്‍ഷത്തിലാണ്. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബര്‍ വരെയാണ് തുലാവര്‍ഷം. അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയില്ലെങ്കിലും ഭേദപ്പെട്ട മഴ ലഭിച്ചേക്കും.
ALSO READ: ചൂടിന് ആശ്വാസമായി മഴയെത്തും? സംസ്ഥാനത്ത് കടലാക്രമണത്തിനും സാധ്യത
കള്ളക്കടൽ ജാഗ്രത നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ, സെപ്റ്റംബർ 13 രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.3 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
- കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
- ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
- കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
- INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
- മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക.
- വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
- ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
- തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
English Summary:
The Central Meteorological Department has forecast the possibility of light rain in various parts of Kerala today. During the morning hours, isolated areas of Idukki and Kasaragod districts are likely to receive light rainfall.