AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Adimali Twins Death Case: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ ദുരൂഹത? പിതാവ് കസ്റ്റഡിയില്‍

Twin Infants Die After Allegedly Consuming Paint Thinner in Adimali: വിശദമായി ചോദ്യം ചെയ്യുന്നതിന് പിതാവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഒരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു.

Adimali Twins Death Case: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തില്‍ ദുരൂഹത? പിതാവ് കസ്റ്റഡിയില്‍
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 12 Sep 2026 | 06:26 AM

അടിമാലി: അടിമാലിയില്‍ ഒരു വയസുള്ള ഇരട്ടക്കുട്ടികള്‍ മരിച്ചതില്‍ ദുരൂഹത. അടിമാലി പഞ്ചായത്തിലെ ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്‌സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, രിഹാന്‍ എന്നിവരാണ് മരിച്ചത്. കുട്ടികളുടെ ശരീരത്തില്‍ തിന്നര്‍ ചെന്നെന്ന് സംശയിക്കുന്നതായി പിതാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. മൊഴിയില്‍ വൈരുധ്യമുള്ളതിനാല്‍ വിശദമായി ചോദ്യം ചെയ്യുന്നതിന് പിതാവിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ ഒരു കുട്ടിയെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ താലൂക്ക് ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാല്‍ ഒരു കുഞ്ഞ് താലൂക്ക് ആശുപത്രിയില്‍ എത്തും മുമ്പേ മരിച്ചു. മറ്റൊരു കുട്ടി സ്വകാര്യ ആശുപത്രിയില്‍ എത്തിയതിനുശേഷമാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ കുട്ടികള്‍ അസ്വസ്ഥ പ്രകടിപ്പിച്ചതായി പിതാവ് പൊലീസിനോട് പറഞ്ഞു. ഉള്ളില്‍ തിന്നര്‍ ചെന്നതായി സംശയിക്കുന്നുവെന്നായിരുന്നു മൊഴി. ഒരു കുട്ടിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. മൃൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

പിതാവ് കസ്റ്റഡിയില്‍

പെയിന്റിന് ചേര്‍ക്കുന്ന തിന്നര്‍ കുട്ടികള്‍ കുടിച്ചതായി പിതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ പിതാവ് മൊഴികള്‍ മാറ്റി പറയുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിതാവ് തന്നെയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Also Read: Snake Bite Death: ഗ്യാസ് കുറ്റിയുടെ അരികിലിരുന്നത് കണ്ടില്ല! കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കുഞ്ഞുങ്ങളെ അവശനിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ദമ്പതികള്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ എങ്ങനെയാണ് തിന്നര്‍ കുടിച്ചതെന്നാണ് പൊലീസിന്റെ സംശയം. തിന്നര്‍ കുടിച്ചതാണെന്ന പിതാവിന്റെ വിശദീകരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

പാത്രം കണ്ടെത്തി

വീട്ടില്‍ നടത്തിയ പരിശോധനയില്‍ തിന്നര്‍ എന്ന് സംശയിക്കുന്ന രാസവസ്തു സൂക്ഷിച്ച പാത്രം കണ്ടെത്തി. വീട്ടിലെ സ്ലാബിന് മുകളില്‍ സൂക്ഷിച്ചിരുന്ന തിന്നര്‍ നിലത്ത് വീണതായും, ഇത് കുട്ടികള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. രാസപരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായും പൊലീസ് കാത്തിരിക്കുകയാണ്.

English Summary

One-year-old twin brothers, Ihaan and Rihan, died under suspicious circumstances in Adimali, Idukki. Their father rushed them to the hospital and claimed they accidentally drank paint thinner. Hospital authorities grew suspicious of his statement and immediately alerted the police. Officers have taken the parents into custody and launched an investigation to determine the exact cause of death.

Follow Us