AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Snake Bite Death: ഗ്യാസ് കുറ്റിയുടെ അരികിലിരുന്നത് കണ്ടില്ല! കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Snake Bite Death: അസ്വസ്ഥതകൾ കുറയാതെയിരുന്നതോടെ വെഞ്ഞാറമൂട്ടിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. വീടിനകത്ത് വെച്ചിരുന്ന ഗ്യാസ് കുറ്റിയുടെ അരികിൽ ഉണ്ടായിരുന്ന പാമ്പ് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു.നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവരുടെ മൃതദേഹം........

Snake Bite Death: ഗ്യാസ് കുറ്റിയുടെ അരികിലിരുന്നത് കണ്ടില്ല! കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
SnakeImage Credit source: PTI Photos
Ashli C
Ashli C | Updated On: 11 Sep 2026 | 05:58 PM

കൊല്ലം: കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനിയാണ് മരിച്ചത്. 37 വയസ്സായിരുന്നു. ഒരാഴ്ച മുൻപാണ് ഇവരെ പാമ്പുകടിയേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വീടിനകത്ത് വെച്ചിരുന്ന ഗ്യാസ് കുറ്റിയുടെ അരികിൽ ഉണ്ടായിരുന്ന പാമ്പ് ശ്രദ്ധയിൽപ്പെട്ടില്ലായിരുന്നു. അവിടെനിന്നുമാണ് യുവതിക്ക് കടിയേറ്റത്.

ഉടനെ തന്നെ കൊല്ലം അഞ്ചലിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടിലെത്തി വിശ്രമത്തിൽ ഇരിക്കുകയായിരുന്നു ഇവർ. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ വീണ്ടും അഞ്ചലിലെ ആശുപത്രിയിൽ എത്തി മരുന്നു വാങ്ങി.

എന്നാൽ അസ്വസ്ഥതകൾ കുറയാതെയിരുന്നതോടെ വെഞ്ഞാറമൂട്ടിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിലും അവിടെനിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഇവരുടെ മൃതദേഹം. ഭർത്താവ് അനീഷ് വിദേശത്ത് ജോലി ചെയ്യുകയാണ്.

ALSO READ:എങ്ങനെ കേസെടുക്കും? ED യുടെ കത്തിൽ പിണറായി വിജയനെതിരെ തെളിവുകൾ ഇല്ല

തിരുവനന്തപുരത്ത് ഒന്നര വയസ്സുകാരിയെ കഴുത്തറുത്തു കൊന്നു

തിരുവനന്തപുരത്ത് അമ്മ ഒന്നര വയസ്സുകാരി ആയ മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് കുട്ടിയെ കൊന്നത് എന്നാണ് സൂചന. സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ കയറി മുറി ഉള്ളിൽ നിന്ന് പൂട്ടിയ ശേഷമാണ് കുഞ്ഞിനോട് ക്രൂരത കാണിച്ചത്. ഏറെനേരം കഴിഞ്ഞിട്ടും അമ്മയെയും കുഞ്ഞിനെയും പുറത്ത് കാണാത്തതിനെ തുടർന്ന് ബന്ധുവായ സ്ത്രീ മുറിയുടെ വാതിലിൽ തട്ടി വിളിച്ചപ്പോഴാണ് പുറത്തിറങ്ങി വന്ന ക്രിസ്റ്റി താൻ തന്നെ കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് വിവരം ബന്ധുവിനോട് പറയുന്നത്. ഉടനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവസ്ഥലത്ത് എത്തിയ പോലീസ് ക്രിസ്റ്റിയെ കസ്റ്റഡിയിൽ എടുക്കുകയും കൃത്യത്തിന് ഉപയോഗിച്ച് ആയുധം ഉൾപ്പെടെ കണ്ടെത്തുന്നതിനായി തെളിവെടുപ്പ് ആരംഭിക്കുകയും ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഈ ദാരുണ സംഭവം നടന്നത്. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ വിളവൂർക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാണ് ആദ്യം എത്തിച്ചത്.

ENGLISH SUMMARY

A young woman undergoing treatment for a snakebite in Kollam has died. The deceased is Shalini (37), wife of Aneesh, residing at ‘Amrutham’, Vilayil, Charipparambu, Kadakkal. She had been admitted to the hospital a week ago after being bitten by a snake. She was bitten by a snake that had gone unnoticed near a gas cylinder kept inside the house.

Follow Us