AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: മലയോര മേഖല മേഘാവൃതം, ഇനിവരും മണിക്കൂറിലെ മഴ സാധ്യത ഇങ്ങനെ

Kerala Weather Update Tomorrow On March 1: മാർച്ച് 2-ന് ഭൂരിഭാഗം ജില്ലകളിലും മഴ കുറയുമെങ്കിലും, മാർച്ച് 3-ഓടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും നേരിയ തോതിൽ തിരിച്ചെത്തിയേക്കുമെന്ന് കാലാവസ്ഥാ ഭൂപടം സൂചിപ്പിക്കുന്നു.

Kerala Rain Alert: മലയോര മേഖല മേഘാവൃതം, ഇനിവരും മണിക്കൂറിലെ മഴ സാധ്യത ഇങ്ങനെ
Rain Alert Image Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 28 Feb 2026 | 02:20 PM

തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കടുക്കുന്നതിനിടെ ആശ്വാസമായി വിവിധയിടങ്ങളിൽ വേനൽമഴ തുടരുന്നു. ഇന്ന് പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ നാളെ, മാർച്ച് 1 മുതൽ സംസ്ഥാനത്തെ മഴയുടെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്നാണ് പ്രവചനം.

 

നാളത്തെ കാലാവസ്ഥ

 

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരാൻ സാധ്യതയുണ്ട്. എന്നാൽ അതേസമയം വടക്കൻ കേരളം വരളുന്നു എന്നാണ് മുന്നറിയിപ്പു നോക്കുമ്പോൾ വ്യക്തമാകുന്നത്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള വടക്കൻ ജില്ലകളിൽ മാർച്ച് 1 മുതൽ മഴ കുറയാനും കാലാവസ്ഥ വരണ്ടതാകാനും സാധ്യതയുണ്ട്. പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ താപനില ഉയർന്നുതന്നെ നിൽക്കും.

ALSO READ: എയർ കണ്ടീഷൻ പൊലൊരു ന​ഗരം; ബം​ഗളൂരുവിലെ ഈ കുളിരിന് പിന്നിലെ രഹസ്യം ഇതാണ്?

കടൽതീര ജില്ലകളിൽ ഉഷ്ണതരംഗ സമാന സാഹചര്യം ഉണ്ടായേക്കാം. കടൽകാറ്റിന്റെ ഗതിമാറ്റം തീരദേശങ്ങളിൽ ഉഷ്ണതരംഗത്തിന് സമാനമായ അസ്വസ്ഥത ഉണ്ടാക്കിയേക്കാം. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ഉച്ചസമയത്തെ കടുത്ത വെയിൽ ഒഴിവാക്കി ജാഗ്രത പാലിക്കണം. മാർച്ച് 2-ന് ഭൂരിഭാഗം ജില്ലകളിലും മഴ കുറയുമെങ്കിലും, മാർച്ച് 3-ഓടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ മഴ വീണ്ടും നേരിയ തോതിൽ തിരിച്ചെത്തിയേക്കുമെന്ന് കാലാവസ്ഥാ ഭൂപടം സൂചിപ്പിക്കുന്നു.

ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നതിനാൽ കാറ്റും മിന്നലുമുള്ള സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറാൻ ശ്രദ്ധിക്കുക. മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം.

Follow Us