Kerala Weather Update: മഴയുടെ മട്ട് മാറും! മുന്നറിയിപ്പുകൾ ശക്തമാകുന്നു; കാലാവസ്ഥ പ്രവചനം
Kerala Weather Forecast: തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. നാളെയും മിക്ക ജില്ലകളിലും സമാനമായ മുന്നറിയിപ്പാണുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം. ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുള്ള മേഖലകളിലെ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Rain In Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വരും ദിവസങ്ങളിലും തുടരുമെന്ന (Kerala Rain Alert Today) മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇന്ന് ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. നാളെയും മിക്ക ജില്ലകളിലും സമാനമായ മുന്നറിയിപ്പാണുള്ളത്. വരും മണിക്കൂറിലെ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ സംഭവിച്ചേക്കാം.
ഓറഞ്ച്, യെല്ലോ അലർട്ടുകൾ തുടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുള്ള മേഖലകളിലെ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് ആലപ്പുഴ- അച്ചൻകോവിൽ, കോട്ടയം -മീനച്ചിൽ, കാസർഗോഡ്- കരിയങ്കോട് തുടങ്ങിയ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും ഈ പറഞ്ഞ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.
ALSO READ: കേരളത്തെ വലച്ച് കാലവര്‍ഷം; ഈ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളക്കെട്ട് പൂർണമായും ഒഴിഞ്ഞിട്ടില്ല. കുട്ടനാട് പോലുള്ള താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വരും ദിവസങ്ങളിൽ മഴ കുറഞ്ഞാൽ മാത്രമെ വെള്ളക്കെട്ട് ഇറങ്ങുകയുള്ളൂ. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മഴ മുന്നറിയിപ്പ് ഇങ്ങനെ
ഓറഞ്ച് അലർട്ട്
08 (ഇന്ന്-ശനി): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട്
08 (ഇന്ന്-ശനി): തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
09 (ഞായർ): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
English Summary:
Kerala Weather Updates And Latest Forecast Changes From August 8 Saturday. IMD Predict Heavy Rainfall And Orange Yellow Alerts In Several Districts. Here Is The Climate ChangeS And Rain Alerts.