AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Welfare Pension: സർക്കാരിന്റെ വിഷു കൈനീട്ടം നേരത്തെ; ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

Kerala Welfare Pension Distribution: പ്രതിമാസം രണ്ടായിരം രൂപയാണ് ലഭിക്കുന്നത്. വിഷുപ്രമാണിച്ച് ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ മാർച്ചിൽ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. സംസ്ഥാനത്ത് 62 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷന് അർഹരായിട്ടുള്ളവത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടിൽ തുക എത്തും.

Welfare Pension: സർക്കാരിന്റെ വിഷു കൈനീട്ടം നേരത്തെ; ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു
Welfare Pension Image Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 02 Apr 2026 | 09:02 AM

തിരുവനന്തപുരം: വിഷു കൈനീട്ടമായി ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. മാർച്ച് 31 മുതൽ പെൻഷൻ നൽകി തുടങ്ങി. പ്രതിമാസം രണ്ടായിരം രൂപയാണ് ലഭിക്കുന്നത്. വിഷുപ്രമാണിച്ച് ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷൻ മാർച്ചിൽ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് 62 ലക്ഷത്തോളം പേരാണ് ക്ഷേമ പെൻഷന് അർഹരായിട്ടുള്ളവത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവരുടെ വീടുകളിൽ നേരിട്ട് പെൻഷൻ എത്തിക്കും. തിരഞ്ഞെടുപ്പിന് മുമ്പ് പെൻഷൻ വിതരണം പൂർത്തിയാക്കുമെന്നും പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് തന്നെ ഇതിനായി തുക അനുവദിച്ചതായും സർക്കാർ വ്യക്തമാക്കിയിരുന്നു. അതേസമയം, ക്ഷേമപെൻഷൻ അം​ഗങ്ങൾക്കുള്ള പെൻഷൻ തുക അതാത് ബോർഡുകൾ വഴി വിതരണം ചെയ്യുന്നതാണ്.

ALSO READ: പന്നിയങ്കരയിൽ ടോൾനിരക്ക് കൂടി; നിയന്ത്രണങ്ങളിൽ മാറ്റം

ഏപ്രിൽ – മേയ് മാസത്തെ റേഷൻ ഒരുമിച്ച്, വിതരണം എന്ന് മുതൽ?

ഏപ്രിൽ മേയ് മാസത്തെ റേഷൻ ഒരുമിച്ച് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പെസഹാ വ്യാഴം, ദു:ഖ വെള്ളി എന്നീ ദിവസങ്ങളിൽ റേഷൻ കടകൾക്ക് അവധി ആയതിനാൽ ഏപ്രിൽ 4 മുതൽ വിതരണം ആരംഭിക്കും. ഈ മാസത്തെ റേഷൻ വിഹിതം ഏപ്രിൽ 30ാം തീയതി വരെയും, മേയ് മാസത്തെ വിഹിതം മേയ് 30 വരെയും വാങ്ങാവുന്നതാണ്.

രണ്ട് മാസത്തെ വിഹിതം ഒരുമിച്ച് കിട്ടുന്നതിനാൽ മഞ്ഞ കാർഡിന് ആരെ 60 കിലോ അരി ലഭിക്കുന്നതാണ്. വെള്ളക്കാർഡിന് 10 കിലോ അരിയും രണ്ട് മാസത്തെ വിഹിതമായി വാങ്ങിക്കാം. ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ മഞ്ഞ കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മറ്റ് കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കും.

 

Follow Us