Kochi Bike Travelers Assault: കാറിന് സൈഡ് നൽകിയില്ല; ബൈക്ക് യാത്രികർക്ക് നേരെ ക്രൂരമർദനം, മുഖത്തടിച്ചു, റോഡിലിട്ട് ചവിട്ടി

Kochi Bike Travelers Assault By Gang: കാറിന് സൈഡ് നൽകാത്തതിനുള്ള ദേഷ്യമാണ് മർദ്ദിക്കാൻ പ്രകോപിപിച്ചതെന്നാണ് യുവാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിലെത്തിയ സംഘം റോഡിൽ വച്ച് യുവാക്കളെ മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. പ്രതികൾ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും റോഡിലിട്ട് ചവിട്ടുന്നതും കാണാം. ആക്രമണത്തിൽ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തതായാണ് വിവരം.

Kochi Bike Travelers Assault: കാറിന് സൈഡ് നൽകിയില്ല; ബൈക്ക് യാത്രികർക്ക് നേരെ ക്രൂരമർദനം, മുഖത്തടിച്ചു, റോഡിലിട്ട് ചവിട്ടി

പ്രതീകാത്മക ചിത്രം

Published: 

27 Jul 2026 | 06:44 AM

കൊച്ചി: കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രികരായ യുവാക്കൾക്ക് നേരെ ക്രൂരമർദനം. തൃക്കാക്കര എൻജിഒ ക്വാർട്ടേഴ്‌സിന് സമീപം ബൈക്ക് യാത്രക്കാരായ യുവാക്കളെയാണ് കാറിലെത്തിയ സംഘം അതിക്രൂരമായി മർദിച്ചത്. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ വാഴക്കാല സ്വദേശികളായ മുഹമ്മദ് ഷാഫി (24), പ്രവീൺ കുമാർ, നിസാം എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.

കാറിന് സൈഡ് നൽകാത്തതിനുള്ള ദേഷ്യമാണ് മർദ്ദിക്കാൻ പ്രകോപിപിച്ചതെന്നാണ് യുവാക്കൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിലെത്തിയ സംഘം റോഡിൽ വച്ച് യുവാക്കളെ മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. പ്രതികൾ ഇടിവള കൊണ്ട് മുഖത്ത് അടിക്കുകയും റോഡിലിട്ട് ചവിട്ടുന്നതും കാണാം. ആക്രമണത്തിൽ ഒരു യുവാവിന്റെ താടിയെല്ല് പൊട്ടുകയും പല്ലിന് ഇളക്കം സംഭവിക്കുകയും ചെയ്തതായാണ് വിവരം.

ALSO READ: പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരി കച്ചവടം! തൃശ്ശൂരിൽ മുഖ്യപ്രതിക്കെതിരെ പിക്ട് ആക്ട് ചുമത്തും

മർദനത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീൺ കുമാർ നിലവിലെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. മർദനമേറ്റ യുവാക്കളുടെ മൊഴി രേഖപെടുത്തിയ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ കാറിലെത്തിയ സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തതായി വൃത്തങ്ങൾ പറഞ്ഞു.

‌തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം കൈതമുക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി വെട്ടി കൊലപ്പെടുത്തി. ഇരുകൂട്ടരും തമ്മിലുള്ള അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. നഗര മദ്യത്തിലെ ചാമകടയിൽ വച്ചാണ് പട്ടാപ്പകൽ യുവാവിനെ അയൽവാസി വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ ചാമക്കട സ്വദേശിയായ വിശാഖാണ് കൊല്ലപ്പെട്ടത്.

അയൽവാസിയും ബന്ധുവുമായ പ്രദീപും സംഘവുമാണ് വിശാഖിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിലാണ്. ഇവരെ ഇനിയും പിടികൂടാൻ ആയിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഊർജതമാക്കിയതായാണ് പോലീസ് അറിയിച്ചത്. സംഭവ സമയത്ത് വിശാഖ് തന്റെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ താറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികൾക്കായുളള തിരച്ചിലും ശക്തമാക്കി.

English Summary:

Kochi Police have registered a case after a gang brutally assaulted bike travelers for not giving way to their car. Read the latest updates on the case And investigation here.

Follow Us
Related Stories
Pinarayi Vijayan: തോൽവിക്ക് കാരണം പിണറായി സർക്കാറിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കാഞ്ഞത്! അവലോകന റിപ്പോർട്ട്
കൂടുതൽ അധ്യാപകർക്ക് പങ്കോ? എം.ഡി.എം.എ കേസിൽ അന്വേഷണം വിപുലമാക്കാൻ എസ്.ഐ.ടി
K B Ganesh Kumar: ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സർക്കാർ കരാർ; കെബി ഗണേഷ് കുമാറിനെതിരായ ഹർജിയിൽ റിപ്പോർട്ട് തേടി വിജിലൻസ്
Kundara Custody Torture : കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസ് ജീപ്പിൽ മർദ്ദനം സ്ഥിരീകരിച്ച് പരാതിക്കാരി, ക്രൈംബ്രാഞ്ച് അന്വേഷണം
Kerala Weather Update: അതിതീവ്ര ന്യൂന മർദ്ദം, 6 ജില്ലകളിൽ ശക്തമായ മഴ; ഇന്നത്തെ കാലാവസ്ഥ
ഓട്ടോയുടെ ഡോറിനരികെ ഇരിക്കാൻ കൊതിച്ചു, വിധി കവർന്നത് മിടുമിടുക്കനെ; നാടിന്റെ നൊമ്പരമായി അമൻ
പൈസ കൊടുത്ത് വാങ്ങേണ്ട, കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി