Kochi Water Supply: പൈപ്പ് പൊട്ടല്‍ പതിവ്; കൊച്ചിയില്‍ ജലവിതരണം മുടങ്ങുന്നു

Kochi Water Crisis Worsens Due to Repeated Pipe Bursts: ആലുവ ജില്ലാ ആശുപത്രിയിലും മറ്റും അറ്റക്കുറ്റപ്പണികളുടെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജലവിതരണം തടസപ്പെട്ടിരുന്നു. നിലവില്‍ ആലുവ-പെരുമ്പാവൂര്‍ റൂട്ടിലെ മഹിളാലയം പ്രദേശത്തിനോട് ചേര്‍ന്നുള്ള പൈപ്പിനാണ് കേടുപാട് സംഭവിച്ചത്. പൈപ്പ് പൊട്ടിയതോടെ പല സ്ഥലങ്ങളിലേക്കുമുള്ള ജലവിതരണം തടസപ്പെട്ടു.

Kochi Water Supply: പൈപ്പ് പൊട്ടല്‍ പതിവ്; കൊച്ചിയില്‍ ജലവിതരണം മുടങ്ങുന്നു

ജലവിതരണം

Published: 

15 Apr 2026 | 11:12 AM

കൊച്ചി: ജലവിതരണത്തില്‍ പ്രതിസന്ധി നേരിട്ട് കൊച്ചി നിവാസികള്‍. നഗരത്തിന്റെ പല ഭാഗങ്ങളിലും ജലവിതരണ പൈപ്പുകള്‍ പൊട്ടുന്നത് പതിവായതാണ് വെള്ളക്ഷാമം നേരിടുന്നതിന് കാരണമാകുന്നത്. ആലുവ ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളിലും മറ്റും ജലവിതരണം മുടങ്ങുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

ആലുവ ജില്ലാ ആശുപത്രിയിലും മറ്റും അറ്റക്കുറ്റപ്പണികളുടെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജലവിതരണം തടസപ്പെട്ടിരുന്നു. നിലവില്‍ ആലുവ-പെരുമ്പാവൂര്‍ റൂട്ടിലെ മഹിളാലയം പ്രദേശത്തിനോട് ചേര്‍ന്നുള്ള പൈപ്പിനാണ് കേടുപാട് സംഭവിച്ചത്. പൈപ്പ് പൊട്ടിയതോടെ പല സ്ഥലങ്ങളിലേക്കുമുള്ള ജലവിതരണം തടസപ്പെട്ടു.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇതിനോട് ചേര്‍ന്നുള്ള മറ്റൊരിടത്തും സമാനരീതിയില്‍ പൈപ്പ് പൊട്ടിയിരുന്നു. അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പദ്ധതി പ്രകാരം നഗരത്തിലെ പഴയതും തകര്‍ന്നതുമായ പൈപ്പുകള്‍ മാറ്റി പുതിയവ സ്ഥാപിക്കാന്‍ സാധിക്കും, എന്നാല്‍ ഇതിനായി റോഡ് കുഴിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയാറാകുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

Also Read: Munambam Bridge: പുതിയ പാലം തുറക്കാന്‍ പോകുന്നു; തൃശൂര്‍ മുതല്‍ എറണാകുളം വരെ ഇനി കുതിക്കാം

പേട്ടയിലും കുടിവെള്ള വിതരണം ഇടയ്ക്കിടെ മുടങ്ങുന്നുണ്ട്. ഇക്കാര്യം അധികൃതകരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മാത്രമല്ല, മരടിലെ ശുദ്ധീകരണ പ്ലാന്റിലേക്ക് വെള്ളം കൊണ്ടുപോകുന്ന പാഴൂര്‍ മൂവാറ്റുപുഴയിലെ പമ്പ്ഹൗസില്‍ നിന്നുള്ള പമ്പിങിലെ കുറവ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ജലവിതരണത്തെ ബാധിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട്.

വേനല്‍ കടുത്തതോടെ കുടിവെള്ളവും മുടങ്ങുന്നത് പ്രദേശവാസികളില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. വിഷയത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് അവരുടെ പരാതി.

Follow Us
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി