AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Illegal Spa Centers: കൊച്ചിയിൽ സ്പാകളുടെ മറവിൽ ഹണിട്രാപ്പ്; 59കാരൻ്റെ നഗ്നദൃശ്യം പകർത്തി ബ്ലാക് മെയിലിങ്

Kochi Illegal Spa Massage Centers: ദിവസം കൂത്താട്ടുകുളം സ്വദേശിയായ 59-കാരനെ ഭീഷണിപ്പെടുത്തി 5.5 ലക്ഷം രൂപയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘം തട്ടിയെടുത്തത്. സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സാധാരണക്കാർ മാത്രമല്ല, നിയമപാലകർ പോലും ഈ ചതിക്കുഴിയിൽ വീഴുന്നുണ്ട്.

Kochi Illegal Spa Centers: കൊച്ചിയിൽ സ്പാകളുടെ മറവിൽ ഹണിട്രാപ്പ്; 59കാരൻ്റെ നഗ്നദൃശ്യം പകർത്തി ബ്ലാക് മെയിലിങ്
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Feb 2026 | 07:06 AM

കൊച്ചി: നഗരത്തിലെ ആഡംബര സ്പാകളുടെയും വെൽനസ് സെൻ്ററുകളുടെയും മറവിൽ കൊച്ചിയിപ്പോൾ കുറ്റകൃത്യങ്ങളുടെ നിഴലിൽ. ലൈസൻസില്ലാത്ത അനധികൃത മസാജ് കേന്ദ്രങ്ങൾ മുളച്ചുപൊങ്ങിയതോടെ, ഹണിട്രാപ്പും ലഹരി ഇടപാടുകൾക്കും പുറമെ മാരകമായ ബ്ലാക് മെയിലിങ്ങുകളും ന​ഗരത്തിൽ വേരുറപ്പിക്കുകയാണ്.

സൗന്ദര്യവർദ്ധക ചികിത്സയ്ക്ക് എത്തുന്നവരെ തന്ത്രപൂർവ്വം കുടുക്കി, നഗ്നദൃശ്യങ്ങൾ പകർത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ബ്ലാക്മെയിലിങ് സംഘങ്ങൾ കൊച്ചിയിൽ സജീവമാണെന്നാണ് റിപ്പോർട്ട്. കൊച്ചിയിലെ പല പ്രധാന റോഡുകൾക്ക് സമീപവും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഡസൻ കണക്കിന് മസാജ് സെൻ്ററുകളാണുള്ളത്. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാസലഹരി ഉൾപ്പെടെയുള്ളവയുടെ വിൽപനയും ഉപയോഗവും വർദ്ധിക്കുന്നുണ്ട്.

ALSO READ: രാഹുൽ കോഴിയെന്ന് പണ്ടേ അറിയാം, ലൈംഗിക വൈകൃതമുള്ളയാൾ; എം എ ഷഹനാസ്

കഴിഞ്ഞ ദിവസം കൂത്താട്ടുകുളം സ്വദേശിയായ 59-കാരനെ ഭീഷണിപ്പെടുത്തി 5.5 ലക്ഷം രൂപയാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘം തട്ടിയെടുത്തത്. സംഭവത്തിൽ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. സാധാരണക്കാർ മാത്രമല്ല, നിയമപാലകർ പോലും ഈ ചതിക്കുഴിയിൽ വീഴുന്നുണ്ട്. കഴിഞ്ഞ മാസം ഒരു പൊലീസ് ഉദ്യോഗസ്ഥനെ കെണിയിൽ വീഴ്ത്തി നാല് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഒരു ഗ്രേഡ് എസ്ഐയാണ് പിടിയിലായത്.

നഗരത്തിൽ നിയമപരമായ ലൈസൻസോടെയും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളാണുള്ളത്. എന്നാൽ ഇത്തരം തട്ടിക്കൂട്ട് കേന്ദ്രങ്ങളുണ്ടാക്കുന്ന ചീത്തപ്പേര് തങ്ങളുടെ ബിസിനസിനെയും ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് സ്പാ ഉടമകൾ. അനധികൃത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് മറ്റ് സ്ഥാപനങ്ങൾ ആവശ്യപ്പെട്ടു.

 

Follow Us