VD Satheesan: അവസ്ഥ പരിതാപകരം, കൊച്ചിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു നീക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

VD Satheesan On LIFE Mission flat in Mundamveli: റണാകുളം മുണ്ടംവേലിയിലെ ലൈഫ് ഫ്ലാറ്റ് പൊളിച്ചു നീക്കേണ്ടി വരും എന്ന് മുഖ്യമന്ത്രിയുടെ സതീശൻ പറഞ്ഞു. ഫ്ലാറ്റിന്റെ അവസ്ഥ അത്രയും ദയനീയമാണ്. മുകളിലെ നിലയിൽ ഒരാൾ ടോയ്‌ലറ്റിൽ പോയാൽ അത് താഴെ വരെ അറിയുമെന്നും എല്ലാ ടോയ്‌ലറ്റുകളും ചോർന്നൊലിക്കുന്ന അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടം മുഴുവൻ തകരാറിലാണ്, ഈ തകരാറുകൾ പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ പുതിയത് നിർമ്മിക്കുന്നതിനേക്കാൾ ചെലവാണെന്നാണ് പറയുന്നത്.

VD Satheesan: അവസ്ഥ പരിതാപകരം, കൊച്ചിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിച്ചു നീക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

Vd Satheesan

Published: 

26 Sep 2026 | 03:13 PM

കൊച്ചി: എറണാകുളം മുണ്ടംവേലിയിലെ ലൈഫ് ഫ്ലാറ്റ് പൊളിച്ചു നീക്കേണ്ടി വരും എന്ന് മുഖ്യമന്ത്രിയുടെ സതീശൻ പറഞ്ഞു. ഫ്ലാറ്റിന്റെ അവസ്ഥ അത്രയും ദയനീയമാണ്. മുകളിലെ നിലയിൽ ഒരാൾ ടോയ്‌ലറ്റിൽ പോയാൽ അത് താഴെ വരെ അറിയുമെന്നും എല്ലാ ടോയ്‌ലറ്റുകളും ചോർന്നൊലിക്കുന്ന അവസ്ഥയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിടം മുഴുവൻ തകരാറിലാണ്, ഈ തകരാറുകൾ പരിഹരിക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ പുതിയത് നിർമ്മിക്കുന്നതിനേക്കാൾ ചെലവാണെന്നാണ് പറയുന്നത്. കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടമാണിത്. ഇതെങ്ങനെ ആയതിൽ ആർക്കാണ് അക്കൗണ്ടുബിലിറ്റി എന്നും മുഖ്യമന്ത്രി ചോദിച്ചു.

അവിടെ താമസിക്കുന്ന പാവപ്പെട്ടവർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. പണിതിട്ട് ഒരു വർഷം പൂർത്തിയായിട്ടേയുള്ളൂ. സംസ്ഥാനത്തെ സർക്കാർ കോൺട്രാക്ട് കൊടുത്ത് ഒരു ബിൽഡിംഗ് പണിയിച്ചിട്ട് അതിൽ ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഇത് പൊളിച്ചു പുതിയത് പണിയുമ്പോൾ അവിടെ താമസിക്കുന്നവരെ പെരുവഴിയിലേക്ക് ഇറക്കിവിടാൻ കഴിയുമോ.

Also Read: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനയാത്ര; കേരള ലോകായുക്തയിൽ പരാതി

സർക്കാർ തന്നെ വാടക കൊടുത്ത് താമസിപ്പിക്കേണ്ടി വരില്ലേ. താൻ നിർദ്ദേശം നൽകിയിരിക്കുന്നത് അങ്ങനെയാണ് നിലവിൽ താമസിക്കുന്നവരെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ട് അടുത്ത നടപടി വേണം. എന്തു നിർമ്മിതിയാണെങ്കിലും എന്ത് നിർമ്മിതി ആണെങ്കിലും നിലവാരം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

തേവര പേരണ്ടൂർ കനാൽ തീരത്താണ് 83 കുടുംബങ്ങൾക്കാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫ്ലാറ്റുകൾ നിർമ്മിച്ചു നൽകിയത്. ജിസിഡിഎയുടെ നേതൃത്വത്തിലാണ് ഫ്ലാറ്റ് നിർമ്മിച്ചത്. പി ആന്റ് ടി കോളയിൽ ഉള്ളവരെ മാറ്റി താമസിപ്പിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. തങ്ങൾ കോളനിയിൽ ഇതിനേക്കാൾ സന്തോഷമായാണ് കഴിഞ്ഞിരുന്നത് എന്തും ഇപ്പോൾ തന്നെ ചതിച്ചിരിക്കുന്ന അവസ്ഥയാണ് എന്നും ഫ്ലാറ്റ് നിവാസികളായവർ പറയുന്നു. 40 ഫ്ലാറ്റുകൾ വീതമുള്ള രണ്ട് കെട്ടിട സമുച്ചയങ്ങളാണ് ഇവിടെ നിർമ്മിച്ചിരിക്കുന്നത്. കുടുംബങ്ങൾ ഇവിടെ താമസം തുടങ്ങി ആദ്യ മഴയിൽ തന്നെ ചോർച്ച ആരംഭിച്ചു. പ്രീ എൻജിനീയറിങ് സാങ്കേതിക വിദ്യയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.

English Summary

The Chief Minister stated that the LIFE Mission flat in Mundamveli, Ernakulam, would have to be demolished. The condition of the flat is deplorable; the Chief Minister noted that the use of a toilet on an upper floor is noticeable on the floors below, and all the toilets are leaking.

Loading...
Unable to load recommendations.
Follow Us
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം