Kochi Metro Cat Rescue: എടാ സുഭാഷേ ചാടടാ! കൊച്ചി മെട്രോ ട്രാക്കിൽ പൂച്ചക്കുട്ടി; സർവീസ് നിർത്തിവെച്ച് രക്ഷാദൗത്യം

Kochi Metro Cat Rescue Opperation: ഒരാഴ്ച്ചയായിട്ട് പൂച്ച തൂണിൽ കുടുങ്ങി കിടക്കുകയാണെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. എന്നാൽ ഇന്നിവിടെ പൂച്ചയെ ആരും കണ്ടില്ല. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ പൂച്ച അവശനിലയിലായോ എന്നതാണ് നിലവിലെ സംശയം.

Kochi Metro Cat Rescue: എടാ സുഭാഷേ ചാടടാ! കൊച്ചി മെട്രോ ട്രാക്കിൽ പൂച്ചക്കുട്ടി; സർവീസ് നിർത്തിവെച്ച് രക്ഷാദൗത്യം

Kochi Metro Cat Rescue

Updated On: 

21 Feb 2026 | 06:03 PM

കൊച്ചി: ഒരാഴ്ചയായി കൊച്ചി മെട്രോ തൂണിന് മുകളിൽ കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം ആരംഭിച്ചു. മെട്രോ സർവീസ് നിർത്തിവച്ചുകൊണ്ടാണ് ദൗത്യം ആരംഭിച്ചത്. ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയ ക്രെയിൻ തകരാറിലായതോടെ ദൗത്യം പ്രതിസന്ധിയിലായിരുന്നു. മറ്റൊരു ക്രെയിൻ സ്ഥലത്തെത്തിയാണ് ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥരെ മുകളിലെത്തിച്ച് വീണ്ടും രക്ഷാദൗത്യം പുനരാരംഭിച്ചത്.

രക്ഷാപ്രവർത്തകരെ കബളിപ്പിച്ച് പൂച്ച പില്ലറിനുള്ളിലൂടെ ഓടിക്കളിക്കുകയാണ്. ഇതോടെ രക്ഷാദൗത്യം താത്കാലികമായി അവസാനിപ്പിച്ചെന്ന് അധികൃതർ അറിയിച്ചു. ഓടിനടക്കുന്നതിനാൽ പൂച്ചയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്‌നങ്ങളില്ലെന്നാണ് കണ്ടെത്തൽ. അതിനാൽ താൽക്കാലികമായി നിർത്തിവച്ച രക്ഷാശ്രമം രാത്രി 11 മണിയോടെ വീണ്ടും പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഒരാഴ്ച്ചയായിട്ട് പൂച്ച തൂണിൽ കുടുങ്ങി കിടക്കുകയാണെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്. ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ പൂച്ച അവശനിലയിലായോ എന്ന സംശയം ഉദ്യോ​ഗസ്ഥരിലുണ്ടായിരുന്നു. പൂച്ചയെ കണ്ടതോടെ ആരോ​ഗ്യപ്രശ്നമില്ലെന്നാണ് വിലയിരുത്തൽ. മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാനായി മെട്രോ സർവീസ് പോലും താൽക്കാലികമായി നിർത്തിവെച്ചാണ് അധികൃതർ ഇന്ന് ദൗത്യം ആരംഭിച്ചത്.

പൂച്ചയ്ക്കുള്ള ഭക്ഷണം, കയറാനുള്ള കൂട് എന്നിവ മെട്രോ തൂണിന് മുകളിൽ സ്ഥാപിച്ചിട്ടുണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. പൂച്ചയെ രക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് മൃ​ഗസ്നേഹികളടക്കം രം​ഗത്തെത്തിയതോടെയാണ് നടപടിയിലേക്ക് കടന്നത്. പൂച്ചയെ കണ്ടെത്താനും സുരക്ഷിതമായി താഴെയിറക്കാനുമുള്ള തീവ്രശ്രമത്തിലാണ് ഫയർഫോഴ്സും മെട്രോ അധികൃതരും.

Follow Us
പാന്‍ ഇല്ലാതെ ഗ്യാസ് ഫ്ലെയിമിൽ ചപ്പാത്തി ചുട്ടാല്‍ കുഴപ്പമോ?
ഇറച്ചി എത്ര കാലം ഫ്രിഡ്ജിൽ വച്ച് ഉപയോഗിക്കാം
ആർത്തവം കൃത്യസമയത്തല്ലേ! ഈ മാറ്റങ്ങൾ അവഗണിക്കരുത്
ഈ ഫുഡ് കോമ്പിനേഷനുകള്‍ ആരോഗ്യത്തിന് വില്ലന്‍?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്
വയനാട് ചുണ്ടേലിൽ കാട്ടാന ഇറങ്ങിയപ്പോൾ
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്