Kochi Metro: കൊച്ചി മെട്രോ ഞായറാഴ്ച മുതൽ കൂടുതൽ സമയം ഓടും, ശിവരാത്രിക്ക് പ്രത്യേക സർവ്വീസും ഉണ്ടേ..

Kochi Metro Extends Service From Sunday: ഫെബ്രുവരി 15 ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11:30-ന് പുറപ്പെടും. പിറ്റേന്ന് ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്കായി ആലുവയിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും.

Kochi Metro: കൊച്ചി മെട്രോ ഞായറാഴ്ച മുതൽ കൂടുതൽ സമയം ഓടും, ശിവരാത്രിക്ക് പ്രത്യേക സർവ്വീസും ഉണ്ടേ..

Kochi Metro

Published: 

13 Feb 2026 | 04:15 PM

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വൻ വർധനവും രാത്രികാല യാത്രക്കാരുടെ ആവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് സമയം നീട്ടി. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം പ്രാബല്യത്തിൽ വരും. ഇതോടെ നഗരത്തിലെ രാത്രിയാത്രക്കാർക്ക് മെട്രോ സേവനം കൂടുതൽ പ്രയോജനപ്പെടും.

 

പുതുക്കിയ സമയക്രമം

 

പുതിയ മാറ്റങ്ങൾ അനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന ട്രെയിൻ രാത്രി 11:00 മണിക്ക് പുറപ്പെടും. നിലവിൽ രാത്രി 10:00 അല്ലെങ്കിൽ 10:30-ന് അവസാനിച്ചിരുന്ന സേവനമാണ് ഇപ്പോൾ സ്ഥിരമായി ഒരു മണിക്കൂർ കൂടി വർദ്ധിപ്പിച്ചിരിക്കുന്നത്.

 

ശിവരാത്രി പ്രത്യേക സർവീസുകൾ

 

ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് എത്തുന്ന ഭക്തർക്കായി പ്രത്യേക ക്രമീകരണങ്ങളാണ് കൊച്ചി മെട്രോ (KMRL) ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 15, 16 തിയതികളിലാണ് ഈ സർവ്വീസ് ഉണ്ടാവുക.

Also Read – ഈ റൂട്ടില്‍ ഇനി ദുരിത ട്രെയിന്‍ യാത്രയില്ല; കൊച്ചിയാത്രക്കാര്‍ക്ക് വമ്പന്‍ നേട്ടം

ഫെബ്രുവരി 15 ഞായറാഴ്ച തൃപ്പൂണിത്തുറയിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11:30-ന് പുറപ്പെടും. പിറ്റേന്ന് ബലിതർപ്പണം കഴിഞ്ഞ് മടങ്ങുന്നവർക്കായി ആലുവയിൽ നിന്ന് പുലർച്ചെ 4:00 മണിക്ക് സർവീസ് ആരംഭിക്കും. പുലർച്ചെ 4:00 മുതൽ 6:00 മണിവരെ ഓരോ 30 മിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ലഭ്യമാകും. രാവിലെ 6:00 മണിക്ക് ശേഷം സാധാരണ ടൈംടേബിൾ പ്രകാരം സർവീസ് തുടരും.

 

ടിക്കറ്റ് നിരക്ക്

 

സാധാരണ നിരക്കുകൾ തന്നെയായിരിക്കും ഈ സർവീസുകൾക്കും ഈടാക്കുക. കൊച്ചി വൺ കാർഡ് (Kochi1 Card) ഉപയോഗിക്കുന്നവർക്ക് പതിവ് ഇളവുകൾ ലഭിക്കും. തിരക്ക് നിയന്ത്രിക്കാൻ സ്റ്റേഷനുകളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെയും കുടുംബശ്രീ പ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്.

Follow Us
Related Stories
Kits for voting in Thrissur: വോട്ടിനായി ബിജെപി വിഷുക്കിറ്റ് നൽകിയെന്ന് പരാതി; പ്രതിഷേധവുമായി സിപിഎം, സൂപ്പർമാർക്കറ്റ് അടപ്പിച്ചു
Pala BJP Leader Death: ഷോൺ ജോർജിൻ്റെ പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ