AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kochi Metro: പിങ്ക് ലൈൻ അതിവേഗത്തിൽ; തിരുവനന്തപുരം മെട്രോ, ശ്രീകാര്യം ഫ്ലൈഓവർ എവിടെ?

Kochi Metro Phase 2, Trivandrum Metro Update: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ എല്ലാ സ്റ്റേഷനുകളിലും 'സെമി നെയിമിംഗ്' രീതി നടപ്പിലാക്കും. തിരുവനന്തപുരം ശ്രീകാര്യം ഫ്ലൈ ഓവർ നിർമ്മാണവും കടമക്കുടി, പാലിയംതുരുത്ത് വാട്ടർ മെട്രോ സ്റ്റേഷനുകളുടെ അവസാനഘട്ട പ്രവൃത്തികളും അവലോകന യോഗത്തിൽ വിലയിരുത്തി.

Kochi Metro: പിങ്ക് ലൈൻ അതിവേഗത്തിൽ; തിരുവനന്തപുരം മെട്രോ, ശ്രീകാര്യം ഫ്ലൈഓവർ എവിടെ?
പ്രതീകാത്മക ചിത്രംImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 02 Oct 2026 | 03:59 PM

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമ്മാണത്തിൽ നിർണായക പുരോഗതി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം മുതല്‍ കാക്കനാട് സ്മാര്‍ട് സിറ്റി വരെയുള്ള രണ്ടാം ഘട്ടം പൂർത്തിയാക്കാനുള്ള സമയപരിധി 2027 ഓഗസ്റ്റ് വരെ നീട്ടിയിട്ടുണ്ട്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാകുന്നതോടെ തുടർ പ്രവർത്തനങ്ങൾ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ജി പ്രിയങ്ക അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് പ്രതികരണം.

തീരുമാനങ്ങളും പ്രഖ്യാപനങ്ങളും

പാലാരിവട്ടം, പടമുഗള്‍ എന്നീ സ്‌റ്റേഷനുകളിലെ വലത് വശത്തെ സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്ന സ്ഥിതിക്ക് തുടര്‍ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും. സ്‌റ്റേഷനുകളുടെ നിര്‍മ്മാണം, ഇലക്ട്രിക്കല്‍, ലിഫ്റ്റ്, എസ്‌കലേറ്റര്‍, റെയില്‍, സിഗ്നലിംഗ്, ടെലി കമ്മ്യൂണിക്കേഷന്‍സ്, ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട പുരോഗതിയും യോഗം വിലയിരുത്തി.

മെട്രോയില്‍ നിലവില്‍ ഒഴിവുള്ള പ്രധാന തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കി. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ എല്ലാ സ്റ്റേഷനുകളിലും ‘സെമി നെയിമിംഗ്’ രീതി നടപ്പിലാക്കും. കൂടാതെ, രണ്ടാംഘട്ട പാത പൂര്‍ത്തിയാകുന്നതിന് അനുസരിച്ച് ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന് നടപടികള്‍ ആരംഭിക്കുവാനും മാനേജിംഗ് ഡയറക്ടര്‍ നിര്‍ദേശം നൽകി.

ALSO READ: മെട്രോ റൂട്ടിൽ സ്ഥലം വാങ്ങാൻ ഉദ്ദേശമുണ്ടോ? വില കുതിച്ചുയരും!

പിങ്ക് ലൈൻ 2027ൽ

രണ്ടാം ഘട്ടമായ പിങ്ക് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയായേക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ സ്മാർട് സിറ്റി വരെയുള്ള 11.20 കിലോമീറ്റർ പാതയുടെ നിർമ്മാണം 2027 ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്. 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് നടക്കുന്നത്. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പ്രധാന കരാറുകാർ.

ശ്രീകാര്യം ഫ്ലൈഓവർ എവിടെ?

തിരുവനന്തപുരം മെട്രോ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന ശ്രീകാര്യം ഫ്ലൈഓവറുമായി ബന്ധപ്പെട്ട പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. 2025 ജനുവരി 5നാണ് നിർമാണ ഉദ്ഘാടനം നടത്തിയത്. ആ മാസം ഇരുപത്തിരണ്ടാം തീയതി കരാർ കമ്പനിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള അനുമതി നൽകി. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ കമ്പനിക്ക് നൽകിയിട്ടില്ല.

English Summary:

Construction of Kochi Metro Phase 2, connecting Jawaharlal Nehru Stadium in Kaloor with SmartCity in Kakkanad, is progressing rapidly, with the completion deadline extended to August 2027.

Follow Us