AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Water Metro: കൊച്ചിക്കാർക്ക് യാത്രാസൗകര്യം ഇരട്ടിയാകും; പുതിയ ടെർമിനൽ വരുന്നു, റൂട്ട് വിവരങ്ങൾ ഇതാ…

Kochi Water Metro Expansion: 15,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ടെർമിനൽ നിർമിക്കുന്നത്. ഇതിന് മുകളിലായി 5,000 ചതുരശ്രയടി വിസ്തീർണമുള്ള വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഏരിയയും സജ്ജീകരിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജലഗതാഗത വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും ഭൂമി ഉൾപ്പെടെ 40 സെന്റ് സ്ഥലമാണ് ഉപയോഗിക്കുന്നത്.

Kochi Water Metro: കൊച്ചിക്കാർക്ക് യാത്രാസൗകര്യം ഇരട്ടിയാകും; പുതിയ ടെർമിനൽ വരുന്നു, റൂട്ട് വിവരങ്ങൾ ഇതാ…
കൊച്ചി വാട്ടർ മെട്രോImage Credit source: Facebook
Nithya Vinu
Nithya Vinu | Updated On: 08 Aug 2026 | 09:32 AM

കൊച്ചി: കൊച്ചി വാട്ടർ മെട്രോ ഇനി കൂടുതൽ ഭാഗങ്ങളിലേക്കും. ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം പുതിയ ടെർമിനൽ നിർമാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് ജെട്ടിക്കും സുഭാഷ് പാർക്കിനും ഇടയിൽ, ടി.കെ. രാമകൃഷ്ണൻ സ്മാരക ഹാളിന് മുൻവശത്തായാണ് പുതിയ ടെർമിനൽ ഉയരുന്നത്.

ടെർമിനൽ നിർമാണം

ആകെ 15,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ടെർമിനൽ നിർമിക്കുന്നത്. ഇതിന് മുകളിലായി 5,000 ചതുരശ്രയടി വിസ്തീർണമുള്ള വാണിജ്യ ആവശ്യങ്ങൾക്കായുള്ള ഏരിയയും സജ്ജീകരിക്കും. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ജലഗതാഗത വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും ഭൂമി ഉൾപ്പെടെ 40 സെന്റ് സ്ഥലമാണ് ഉപയോഗിക്കുന്നത്.

ഹൈക്കോടതി ജങ്ഷനിലെ നിലവിലെ പ്രധാന ടെർമിനലിന് പുറമേയാണ് ബോട്ട് ജെട്ടിയിൽ പുതിയ ടെർമിനൽ നിർമിക്കുന്നത്. കുമ്പളം, ഇടക്കൊച്ചി തുടങ്ങിയ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുമ്പോൾ ഈ ടെർമിനൽ പ്രധാന കേന്ദ്രമായി മാറും.

ALSO READ: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട്

പരാതികളും ഉയരുന്നു

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്തുള്ള ജലഗതാഗത വകുപ്പിന്റെ മൂന്ന് ചെറിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കും. നിർമാണം തുടങ്ങിയതിന് പിന്നാലെ ചില ആശങ്കകളും പരാതികളും ഉയർന്നിട്ടുണ്ട്. നിർമാണത്തിനിടെ ഡ്രെയിനേജ് കാനയ്ക്ക് മുകളിലിട്ട മണ്ണ് പരാതിയെ തുടർന്ന് മാറ്റിയെങ്കിലും ഭാവിയിലെ വെള്ളക്കെട്ട് ഭീഷണി തുടരുന്നുണ്ട്. പ്രദേശത്തെ നിരവധി മരങ്ങളും നിർമാണത്തിനായി മുറിച്ചുമാറ്റിയിട്ടുണ്ട്.

പുതിയ മെട്രോ ടെർമിനൽ വരുന്നതോടെ നിലവിലെ ബോട്ട് ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ വലിയ ബോട്ടുകൾ അടുപ്പിക്കുന്നതിന് തടസ്സമുണ്ടാകുമോ എന്ന ആശങ്കയും അപകടസാധ്യതകളും ഉദ്യോഗസ്ഥർ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ ഈ വിഷയങ്ങളിൽ കെഎംആർഎല്ലിന്റെ ഭാഗത്തുനിന്ന് വ്യക്തത ലഭിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരം, കോഴിക്കോട് മെട്രോ വെറും സ്വപ്നമാകുമോ?

തിരുവനന്തപുരം, കോഴിക്കോട് മെട്രോ അനുവദിക്കുന്നതിന് നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം വെല്ലുവിളിയുയർത്തും. നിലവിലുള്ള ജനസംഖ്യാ മാനദണ്ഡം കർക്കശമായി പാലിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ഇങ്ങനെ വരുമ്പോൾ തിരുവനനന്തപുരം, കോഴിക്കോട് മെട്രോകൾ നടപ്പാക്കാൻ കഴിയില്ലെന്നാണ് വിവരം.

ജനസംഖ്യ മാനദണ്ഡമനുസരിച്ച് 20 ലക്ഷമോ അതിലധികമോ ജനസംഖ്യയുള്ള നഗരങ്ങൾക്ക് മാത്രമേ പുതിയ മെട്രോ പദ്ധതികൾക്ക് അനുമതി നൽകൂ. എന്നാൽ, നേരത്തെ ഈ മാനദണ്ഡം ലംഘിച്ച് ചില ഉത്തരേന്ത്യൻ നഗരങ്ങൾക്ക് മെട്രോ അനുവദിക്കുകയുണ്ടായി. പക്ഷേ, മധുരൈ, കോയമ്പത്തൂർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ ദക്ഷിണേന്ത്യൻ മെട്രോ പദ്ധതികളുടെ കാര്യം വന്നതോടെ കേന്ദ്ര സർക്കാര്‍ ജനസംഖ്യാ തടസ്സവാദം ഉന്നയിക്കുകയാണ്.

തിരുവനന്തപുരത്ത് നിലവിലെ ഡിപിആർ അനുസരിച്ച് മെട്രോ പാത കടന്നുപോകുന്ന 371.94 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജനസംഖ്യ 13.5 ലക്ഷം മാത്രമാണ്. തിരുവനന്തപുരം ജില്ലയിലെ ആകെയുള്ള ജനസംഖ്യ 33 ലക്ഷത്തോളമാണ്. ഈ പ്രശ്നത്തെ മറികടക്കാൻ നഗരത്തിന് ചുറ്റുമുള്ള 500 മുതൽ 900 ചതുരശ്ര കിലോമീറ്റർ വരെ പ്രദേശം ഉൾപ്പെടുത്തി ഡിപിആർ പുതുക്കുന്നത് ആലോചനയിലുണ്ട്.

English Summary:

Construction of a new Kochi Water Metro terminal has begun near the Ernakulam Boat Jetty, between the State Water Transport Department’s jetty and Subhash Park. The terminal will cover around 15,000 square feet, with an additional 5,000 square feet planned for commercial use, and is expected to cost approximately Rs 30 crore.

Follow Us