AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kollam: കൊല്ലത്ത് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി

Kollam Punalur Student Assault Case: കൊല്ലം പുനലൂരിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ ആണ് പരാതി നൽകിയത്. രക്ഷിതാക്കളുടെ പരാതിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പാചകക്കാരന്റെ അഞ്ഞൂറ് രൂപ കാണാനില്ലെന്നും ആറാം ക്ലാസുകാരനായ വിദ്യാർത്ഥി പണം എടുത്തുവെന്നും ആരോപിച്ചാണ് മർദിച്ചത്.

Kollam: കൊല്ലത്ത് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചതായി പരാതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 02 May 2026 | 01:37 PM

കൊല്ലം: ആറാം ക്ലാസ് വിദ്യാർത്ഥികളായ സഹോദരങ്ങളെ ഹോസ്റ്റലിൽ വച്ച് ക്രൂരമായി മർദിച്ചതായി പരാതിയ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് മർദനം. കൊല്ലം പുനലൂരിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ ആണ് പരാതി നൽകിയത്. രക്ഷിതാക്കളുടെ പരാതിയിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം. ഏകദേശം മുപ്പതോളം കുട്ടികളാണ് ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിൽ പഠിക്കുന്നത്. അവധിക്കാലം ആയതിനാൽ ഭൂരിഭാഗം കുട്ടികളും വീട്ടിലേക്ക് മടങ്ങിയിരുന്നു. മൂന്ന് വിദ്യാർത്ഥികളാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. ഇതിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെയാണ് പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദിച്ചത്.

ALSO READ: അടുത്തകാലത്തെങ്ങാനും…അരൂര്‍-തുറവൂര്‍ എലിവേറ്റഡ് ഹൈവേ എന്ന് തുറക്കും?

പാചകക്കാരന്റെ അഞ്ഞൂറ് രൂപ കാണാനില്ലെന്നും ആറാം ക്ലാസുകാരനായ വിദ്യാർത്ഥി പണം എടുത്തുവെന്നും ആരോപിച്ചാണ് മർദിച്ചത്. ഹോസ്റ്റർ വാർഡനും പാചകക്കാരനും ചേർന്ന് കുട്ടിയെ കയറിൽ കെട്ടി തൂക്കി മർദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് കുട്ടികളെ രക്ഷിതാക്കളോടൊപ്പം അയച്ചു.

വീട്ടിൽ വന്ന ശേഷമാണ് മർദിച്ച കാര്യം കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകി. തുടർന്ന് പുനലൂർ ആശുപത്രിയിൽ എത്തിച്ച് കുട്ടിയുടെ വൈദ്യപരിശോധന നടത്തി, പ്രതികളെ കസ്റ്റഡിയിലെടുത്തു. ബുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും ബിഎൻഎസ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മരണത്തിലും മകനെ നെഞ്ചോട് ചേർത്ത് അമ്മ; ജബൽപൂർ ബോട്ട് അപകടത്തിലെ ചിത്രം എഐ?

മധ്യപ്രദേശിലെ ജബൽപൂരിലെ ബർഗി ഡാമിലുണ്ടായ ബോട്ട് അപകടത്തിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്.  വ്യാഴാഴ്ച വൈകുന്നേരം ബർഗി ഡാം റിസർവോയറിൽ വെച്ചാണ് ബോട്ട് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ബോട്ടിനുള്ളിൽ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും ബോട്ട് തലകീഴായി മറിയുകയായിരുന്നു. കാണാതായവർക്കുള്ള തിരച്ചിൽ ഇന്നലെ വൈകിയും നടത്തി.

അതേസമയം, ബോട്ട് അപകത്തിനിടെ പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ച ഒരമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുഞ്ഞിനെ നെഞ്ചോട് ചേർത്തുപിടിച്ചിരിക്കുന്ന ഒരമ്മയുടെ ചിത്രം ദുരന്തത്തിൻറെ ഇരകളുടേതെന്ന പേരിലാണ് സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പ്രചരിച്ചത്. എന്നാൽ, ആ ചിത്രം വ്യാജമാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം.  ചിത്രത്തിന് ബർഗി ഡാം അപകടവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ജബൽപൂർ കളക്ടർ ഔദ്യോഗികമായി സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചു.

പ്രചരിക്കുന്ന ചിത്രം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിച്ച് നിർമ്മിച്ചതോ അല്ലെങ്കിൽ മറ്റേതെങ്കിലും സ്രോതസ്സുകളിൽ നിന്ന് എടുത്തതോ ആകാമെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രങ്ങൾ ആളുകളിൽ ആശങ്ക ഉണ്ടാക്കുമെന്നും അതിനാൽ അവ പങ്ക് വയ്ക്കുന്നത് ഒഴിവാക്കണമെന്നും ജബൽപൂർ കളക്ടർ തന്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇത്തരം തെറ്റായ വിവരങ്ങൾ ദുരന്തബാധിതരായ കുടുംബങ്ങളെയും രക്ഷാപ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്നും ഭരണകൂടം മുന്നറിയിപ്പ് നൽകി.

English Summary:

Student was brutally beaten up on the charge of stealing money. Complaint filed against Living Water Institute in Punalur, Kollam. Two people taken into police Custody.

 

Follow Us