Kollam-theni National highway: കൊല്ലം – തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ

Kollam-Theni Highway Authorities to Explore Greenfield Alignment: കൊല്ലം - തേനി പാതയുടെ ഒന്നാം ഘട്ട വികസനത്തിനുള്ള അലൈൻമെന്റിന് കഴിഞ്ഞ ദിവസമാണ് അന്തിമ അംഗീകാരം ലഭിച്ചത്. പഠനറിപ്പോർട്ടുകൾ വന്ന ശേഷമായിരിക്കും അന്തിമ അലൈൻമെന്റ് നിശ്ചയിക്കുക.

Kollam-theni National highway: കൊല്ലം - തേനി ദേശീയപാത ഗ്രീൻഫീൽഡ് ഹൈവേ ആയിരിക്കുമോ? സാധ്യതകൾ ഇങ്ങനെ

National Highway

Published: 

21 Jan 2026 | 02:57 PM

ചെങ്ങന്നൂർ: കൊല്ലം-തേനി ദേശീയപാത (NH 183) വികസനത്തിന്റെ ഭാഗമായി ചെങ്ങന്നൂർ ആഞ്ഞിലിമൂട് മുതൽ കോട്ടയം വരെയുള്ള ഭാഗത്ത് ‘ഗ്രീൻഫീൽഡ് ഹൈവേ’ സാധ്യതകൾ കൂടി പരിശോധിക്കാൻ നിർദ്ദേശം നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിന് പകരം ജനവാസ മേഖലകളെ ഒഴിവാക്കിക്കൊണ്ട് പുതിയ പാത നിർമ്മിക്കുന്നതിനായുള്ള സാധ്യതകളാണ് സമാന്തരമായി പഠിക്കുന്നത്.

 

പ്രധാന തീരുമാനങ്ങൾ

 

നാലുവരിപ്പാതാ വികസനത്തിനായി വിശദമായ പദ്ധതി രേഖ (DPR) തയ്യാറാക്കാൻ ദേശീയപാത അതോറിറ്റി കൺസൾട്ടന്റ് കമ്പനികളെ ക്ഷണിച്ചു കഴിഞ്ഞു. നിലവിലുള്ള റോഡ് വികസിപ്പിക്കുക, അതല്ലെങ്കിൽ പുതിയൊരു പാത (ഗ്രീൻഫീൽഡ്) കണ്ടെത്തുക എന്നീ രണ്ട് സാധ്യതകളും പഠിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

നിലവിലുള്ള റോഡ് വികസിപ്പിക്കുമ്പോൾ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയരുന്ന ജനങ്ങളുടെ ആശങ്കയും പ്രതിഷേധവുമാണ് ഇത്തരമൊരു ബദൽ നിർദ്ദേശത്തിന് പിന്നിൽ.

 

മുഖ്യമന്ത്രിയുടെ പ്രൊപ്പോസൽ

 

2025 ജൂൺ 4-ന് മുഖ്യമന്ത്രി നൽകിയ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രൊപ്പോസൽ പ്രകാരം, നിലവിലുള്ള റോഡ് തന്നെ എത്രയും വേഗം വികസിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ജനജീവിതത്തെയും കൃഷിയിടങ്ങളെയും ബാധിക്കാത്ത വിധത്തിൽ വികസനം നടപ്പാക്കണമെന്നാണ് എംപിയുടെ നിലപാട്. ഇക്കാര്യം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും ദേശീയപാത അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

 

NH 183 വികസനം ഒറ്റനോട്ടത്തിൽ

 

കൊല്ലം കടവൂരിലെ ദേശീയപാത 66-ൽ നിന്ന് വികസനപ്രവർത്തനം തുടങ്ങുന്നത്. തമിഴ്‌നാട് അതിർത്തിയായ കുമളിയിൽ അവസാനിക്കുന്ന തരത്തിലാണ് നിർമ്മാണം. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെ ഇത് കടന്നുപോകുന്നു. മധ്യകേരളത്തിലെ വാണിജ്യ, കാർഷിക, ആരോഗ്യ, വിനോദസഞ്ചാര മേഖലകളുടെ വളർച്ചയ്ക്ക് ഈ ഹൈവേ നിർണായകമാണ്.

കൊല്ലം – തേനി പാതയുടെ ഒന്നാം ഘട്ട വികസനത്തിനുള്ള അലൈൻമെന്റിന് കഴിഞ്ഞ ദിവസമാണ് അന്തിമ അംഗീകാരം ലഭിച്ചത്. പഠനറിപ്പോർട്ടുകൾ വന്ന ശേഷമായിരിക്കും അന്തിമ അലൈൻമെന്റ് നിശ്ചയിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam:ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ​ഗതാ​ഗത മന്ത്രി സി.പി ജോൺ
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർ കണ്ടത് ആത്മഹത്യ ചെയ്ത വീട്ടമ്മയെ, ദാരുണ സംഭവം പേരാമ്പ്രയിൽ
നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്