Kozhikode Police: കോഴിക്കോട് സ്‌റ്റേഷന് മുന്നില്‍വെച്ച് എസ്‌ഐക്ക് കുത്തേറ്റു; പ്രതി പിടിയില്‍
Kozhikode SI stabbed: പ്രമോദിനെ പിടിച്ചുമാറ്റിയ ശേഷം പുറത്തേക്ക് ഇറങ്ങിയ ഷാഫിയെ പ്രതി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
കോഴിക്കോട്: സ്‌റ്റേഷന് മുന്നില്‍ വെച്ച് എസ്‌ഐക്ക് കുത്തേറ്റു. കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനിലെ എസ്‌ഐ ഷാഫിക്കാണ് കുത്തറ്റേത്. പ്രതിയെ പിടികൂടി. വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് ആണ് പോലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറയുന്നു. ഷാഫിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ടൗണ്‍ സ്റ്റേഷന് സമീപത്തെ ഹോട്ടലില്‍ ചായ കുടിക്കാനെത്തിയതായിരുന്നു എസ്‌ഐ. ഈ സമയത്ത് ഹോട്ടലിലെ സപ്ലെയറും പ്രമോദും തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കുതര്‍ക്കും മൂര്‍ച്ഛിച്ചതോടെ പ്രമോദിനോട് ശബ്ദം ഉയര്‍ത്തി സംസാരിക്കരുതെന്ന് ഷാഫി ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രമോദ് എസ്‌ഐയോട് തട്ടിക്കയറുകയായിരുന്നു.
പ്രമോദിനെ പിടിച്ചുമാറ്റിയ ശേഷം പുറത്തേക്ക് ഇറങ്ങിയ ഷാഫിയെ പ്രതി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
മോഷ്ടിച്ച പിക്കപ്പ് വാനുപയോഗിച്ച് കാര്‍ തകര്‍ത്തു; പ്രതി പിടിയില്‍
മോഷ്ടിച്ച പിക്ക് വാനുമായെത്തി കാര്‍ ഇടിച്ച് തകര്‍ത്ത കേസില്‍ കോഴിക്കോട് വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖ് അറസ്റ്റില്‍. കാറിടിച്ച് തകര്‍ത്തതിന് പുറമെ പ്രതി വെളിച്ചെണ്ണ മില്ലിന് തീയിട്ടിട്ടുമുണ്ട്. ഫെബ്രുവരി 14 പുലര്‍ച്ചെയോടെ ആയിരുന്നു പ്രതിയുടെ പരാക്രമം. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Also Read: Online Money Scam: കണ്ണൂരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് വയോധികയുടെ 1.59 കോടി രൂപ തട്ടി
പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇയാള്‍ താമരശേരി ചുങ്കത്തുനിന്ന് പിക്ക് വാനുമായി കടന്നത്. രണ്ടരയോടെ കോഴിക്കോട് വെളിമണ്ണയിലെത്തി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു കാറിടിച്ച് തകര്‍ത്തു. ശേഷം ഇയാള്‍ മുമ്പ് ജോലിക്ക് നന്നിരുന്ന വെളിച്ചെണ്ണ മില്ലിന് തീയിട്ടു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി റാസിഖ് ആണെന്ന് തിരിച്ചറിഞ്ഞത്.