India Pakistan Conflict: മുന്നറിയിപ്പ് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി; സൈറൺ മുഴങ്ങിയാൽ എന്തു ചെയ്യണം; അറിയേണ്ടതെല്ലാം
Air Strike Warning: വ്യോമാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാനുള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

Air Strike Warning
തിരുവനന്തപുരം: ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.വ്യോമാക്രമണ മുന്നറിയിപ്പ് സയറൺ മുഴങ്ങാനുള്ള സാധ്യത പരിഗണിച്ച് സ്വീകരിക്കേണ്ട മുൻകരുതലും, സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികളെകുറിച്ചുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
പൊതുജനങ്ങള്‍ എന്തൊക്കെ ചെയ്യണം?
- ഒരാഴ്ച ഭക്ഷണം തയ്യാറാക്കാൻ ആവശ്യമായ പലവ്യഞ്ജനങ്ങൾ, എണ്ണ, ഗ്യാസ് എന്നിവ സൂക്ഷിച്ചുവെക്കുക.
- കുടിവെള്ളം, ഡ്രൈ ഫുഡും, അടിസ്ഥാന മരുന്നുകളും അടങ്ങിയ ഒരു വീട്ടിലെ കുടുംബാംഗങ്ങൾക്ക് എമർജൻസി കിറ്റ് തയ്യാറാക്കി വെയ്ക്കുക
- 90 സെക്കന്റഡ് സയറൺ സിഗ്നലുകൾ നീണ്ട് നിൽക്കുന്നതെങ്കിൽ അപകടം സൂചനയും, 30 സെക്കന്റ് മാത്രം നീണ്ട് നിൽക്കുന്നതെങ്കിൽ സുരക്ഷിതമെന്നും സൂചന
Also Read:കാസർകോട് ജില്ലയിലും ജാഗ്രത: മൂന്ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് പോലീസ് കാവലും സുരക്ഷയും
സയറൺ മുഴങ്ങിയാൽ സ്വീകരിക്കേണ്ട നടപടികൾ
- കട്ടിയുള്ള ജനൽ കർട്ടൻ ഉപയോഗിക്കുക. അല്ലെങ്കിൽ കാർഡ്ബോർഡ്/പാനലുകൾ ഉപയോഗിച്ച് ജനാലകൾ മറയ്ക്കുക.
- വീടുകൾക്ക് ഉള്ളിലും പുറത്തുമുള്ള എല്ലാ ലൈറ്റുകളും ഓഫ് ചെയ്യുക.
- ജനലുകൾക്കടുത്ത് ഫോണുകൾ അല്ലെങ്കിൽ പ്രകാശം പുറപ്പെടുവിക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
- ബാറ്ററി/സോളാർ ടോർച്ച്, റേഡിയോ എന്നിവ കരുതിവയ്ക്കുക
- സുരക്ഷിതമായ അകത്താവളം അല്ലെങ്കിൽ നിലവറ കണ്ടെത്തുക
- സയറൺ മുഴങ്ങിയാൽ റോഡിലും, പൊതു ഇടങ്ങളിലും നിൽക്കരുത്. ഇവർ സുരക്ഷിതരായി വാഹനങ്ങൾ നിർത്തി കെട്ടിടങ്ങളിലേക്ക് മാറുക.
- അപകടം ഒഴിവാക്കുന്നതിന് ബ്ലാക്കൗട്ട് സമയത്ത് ഗ്യാസ്/ഇലക്ട്രിക് ഉപകരണങ്ങൾ ഓഫാക്കുക.
- ഇരുട്ട് സമയത്ത് കുട്ടികളും വളർത്തു മൃഗങ്ങളും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക.
- 30 സെക്കന്റ് ഉള്ള സയറൺ കേട്ടാൽ മാത്രം പുറത്ത് ഇറങ്ങുക.