ലോകകപ്പ് ഫൈനലിൽ വൈദ്യുതി മുടങ്ങില്ല, ഒടുവിൽ പുതിയ തീരുമാനവുമായി കെ.എസ്.ഇ.ബി
KSEB Assures Uninterrupted Power Supply for the World Cup Final: അതേസമയം അധികമായി വൈദ്യുതി വാങ്ങിയാലും ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണമായും പരിഹാരമായേക്കില്ല. നിലവിലെ വൈദ്യുതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. നിയന്ത്രണങ്ങൾ പർണമായും ഒഴിവാക്കിയേക്കില്ല. മഴയില്ലാത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് 500 മെഗാവാട്ട് വരെയാണ് കുറവുണ്ടാകുന്നത് ർന്നതാണ് ഇതിന് കാരണം.
തിരുവനന്തരം: സംസ്ഥനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെ തുടർന്ന് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളിൽ ഉടൻ അയവ് വന്നേക്കും. ഇതിനായി പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ കെ.എസ്.ഇ.ബിക്ക് അനുമതി നൽകിയതായാണ് വിവരം. ശനിയാഴ്ച ഇതുമയി ബന്ധപ്പെട്ട തെളിവെടുപ്പ് നടക്കും തുടർന്ന് ഔദ്യോഗിക അനുമതി കൂടി ലഭിക്കുന്നതോടെ ഉടൻ തന്നെ വൈദ്യുതി വാങ്ങി തുടങ്ങാനാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്.
ഒരു വർഷത്തേക്ക് പ്രതിദിനം 200 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാനാണ് കരാർ. 5.96 രൂപയാണ് ഒരു യൂണിറ്റിന് നൽകേണ്ട വില. ഒരു വർഷം ഏകദേശം 140 കോടി യൂണിറ്റാണ് ഈ രീതിയിൽ വാങ്ങേണ്ടിവരിക. ഇതിന് ഏകദേശം 840 കോടി രൂപയോളം ചിലവ് വരും. പവർ പ്ലസ് ട്രേഡിംഗ് സൊലൂഷ്യൻഷ് ലിമിറ്റഡ്, എൻ.ടി.പി.സി വിദ്യുത് വ്യാപാർ ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നുമാണ് കരാർ പ്രകാരം വൈദ്യുതി വാങ്ങുക. തെളിവെടുപ്പ് പുർത്തിയായൽ ഉടൻ തന്നെ വൈദ്യുതി വാങ്ങി തുടങ്ങും എന്നാണ് വിവരം. അടുത്ത വർഷം ജൂലൈൻ 14 വരെയായിരികും ഈരീതിയിൽ പ്രതിദിനം അധിക വൈദ്യുതി വാങ്ങുക.
അതേസമയം അധികമായി വൈദ്യുതി വാങ്ങിയാലും ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് പൂർണമായും പരിഹാരമായേക്കില്ല. നിലവിലെ വൈദ്യുതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. നിയന്ത്രണങ്ങൾ പർണമായും ഒഴിവാക്കിയേക്കില്ല. മഴയില്ലാത്ത് ദിവസങ്ങളിൽ സംസ്ഥാനത്ത് 500 മെഗാവാട്ട് വരെയാണ് കുറവുണ്ടാകുന്നത് ർന്നതാണ് ഇതിന് കാരണം. ഇത്ര വലിയ കുറവ് നികത്താൻ പുതുതായി കൊണ്ടുവരുന്ന അധിക വൈദ്യുതി കൊണ്ടും സാധിക്കില്ല. അതിനാൽ മഴ കുറഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ തുടർന്നേക്കും.
Also Read: Monsoon Bumper Lottery 2026 Result Live: 10 കോടിയുടെ ഭാഗ്യശാലിയെ ഉടന്‍ അറിയാം; മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്
ലോകകപ്പ് ഫൈനലിൽ പവർകട്ടിനെ പേടിക്കേണ്ട
ഫുട്ബോൾ പ്രേമികളെ ആവേശത്തിലാാക്കുന്ന പ്രഖ്യാപനമാണ് കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുരിക്കുന്നത്. ലോക ഫുട്ബോൾ മാമാങ്കത്തിൻ്റെ ഫൈനൽ മത്സരങ്ങൾ നടക്കുന്ന ദിവസം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങൾ ഉണ്ടാകില്ല എന്ന് കെ.എസ്.ഇ.ബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എം.ജി രജമാണിക്യം അറിയിച്ചു. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബിയിലെ പ്രശ്നാങ്ങളല്ല. മഴ കുറഞ്ഞതോടെ എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം വർധിച്ചു. ഇതോടെ തത്സമയം വിപണിയിൽ നിന്നും അധിക വൈദ്യുതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്നും അദ്ദേഹം വ്യക്തമാക്കി. ലോകകപ്പ് സീസണിൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഫൈനൽ ദിനത്തിൽ കെ.എസ്.ഇ.ബി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തില്ല എന്ന പ്രഖ്യാപനം വരുന്നത്.
English Summary
The electricity restrictions imposed in the wake of the severe power shortage facing the state may soon be eased. The Regulatory Commission has reportedly given permission to KSEB to purchase an additional 200 MW of electricity per day for this purpose. The relevant evidence collection will be held on Saturday and KSEB aims to start purchasing electricity immediately after receiving official permission.