KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം

KSRTC Additional Services for Easter and Vishu : ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകെ 42 അധിക സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. തിരക്ക് വർധിക്കുന്നതനുസരിച്ച് 13 ബസുകൾ കൂടി അധികമായി അനുവദിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം

കെഎസ്ആര്‍ടിസി സ്വിഫ്റ്റ്‌

Edited By: 

Arun Nair | Updated On: 26 Apr 2026 | 07:47 PM

തിരുവനന്തപുരം: ഏപ്രിൽ മാസത്തിലെ അവധിക്കാലവും നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്ത് അന്തർസംസ്ഥാന പാതകളിൽ കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. പെസഹാ വ്യാഴം, ദുഃഖവെള്ളി എന്നീദിവസങ്ങളിൽ സർവ്വീസ് നടത്തിയിരുന്നു. ഈസ്റ്റർ, വിഷു പ്രമാണിച്ച് ഏപ്രിൽ 1 മുതൽ ആരംഭിച്ച സർവ്വീസ് 21 വരെയാണ് നടത്തുക.

ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ആകെ 42 അധിക സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ. തിരക്ക് വർധിക്കുന്നതനുസരിച്ച് 13 ബസുകൾ കൂടി അധികമായി അനുവദിക്കാൻ കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

Also Read – ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം

ഏപ്രിൽ 9-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്ന യാത്രക്കാർക്ക് ഈ സർവീസുകൾ വലിയ ആശ്വാസമാകും.

ടിക്കറ്റ് ബുക്കിംഗും പ്രത്യേക സൗകര്യങ്ങളും

യാത്രക്കാർക്ക് കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. സ്ഥിരം സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ബസ് നിർത്താൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് 20 രൂപ അധികം നൽകി ‘റിക്വസ്റ്റ് സ്റ്റോപ്പ്’ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. പരമാവധി യാത്രക്കാർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനാണ് കെഎസ്ആർടിസി ഈ നടപടികളിലൂടെ ലക്ഷ്യമിടുന്നത്.  ഇതോടെ കൂടുതൽ യാത്രക്കാർ എത്തുമെന്നാണ് വിശ്വസിക്കുന്നത്. കെഎസ്ആർടിസിയെ കൂടുതൽ ജനകീയമാക്കാൻ കൂടിയാണ് ഇത്തരം പദ്ധതികൾ കൊണ്ടു വരുന്നതും.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്