KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം

KSRTC Summer Holiday Tour Packages: വിനോദസഞ്ചാരികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന രീതിയിലുള്ള ആകർഷകമായ പാക്കേജുകളാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. കൊല്ലം ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് ഈ യാത്ര ഒരുക്കുന്നത്. പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണിത്. അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ആകർഷകമായ പാക്കേജുകളും മികച്ച സൗകര്യത്തോടെയുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

14 Apr 2026 | 09:42 PM

കെഎസ്ആർടിസിയിൽ (KSRTC) അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി ആകർഷകമായ ടൂർ പാക്കേജുകളുമായിട്ടാണ് കൊല്ലെ ഡിപ്പോ എത്തിയിരിക്കുന്നത്. വിനോദസഞ്ചാരികളെയും കുടുംബങ്ങളെയും ആകർഷിക്കുന്ന രീതിയിലുള്ള ആകർഷകമായ പാക്കേജുകളാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. കൊല്ലം ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലാണ് ഈ യാത്ര ഒരുക്കുന്നത്. പ്രകൃതിയെ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പാക്കേജാണിത്.

യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ

കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന മികച്ച ബജറ്റ് ടൂർ പാക്കേജുകളുടെ വിശദാംശങ്ങളാണ് ഇവിടെ പറയാൻ പോകുന്നത്. അവധിക്കാല യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ആകർഷകമായ പാക്കേജുകളും മികച്ച സൗകര്യത്തോടെയുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

കടലും കായലും സംഗമിക്കുന്ന പൂവാറിൻ്റെ സൗന്ദര്യം ആസ്വദിക്കാനായി ഏപ്രിൽ 15 ബുധനാഴ്ച്ച രാവിലെ ആറിന് കൊല്ലത്ത് നിന്ന് പുറപ്പെടുന്നന യാത്ര രാത്രി 9 മണിക്ക് തിരിച്ചെത്തും. പ്രവേശന ഫീസുകളും ബോട്ടിംഗ് നിരക്കുകളും ഉൾപ്പെടെ 1,200 രൂപയാണ് ഈ പാക്കേജിന് ഈടാക്കുന്നത്. കുടുംബത്തോടൊപ്പം ഒരു ദിവസം മുഴുവൻ ചിലവഴിക്കാൻ ഇതിലും നല്ലൊരു അവസരം വേറെയുണ്ടാകില്ല.

ALSO READ: വിഷു കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരക്കില്ലാതെ എങ്ങനെ മടങ്ങാം? നിങ്ങൾ അറിയേണ്ട ടിപ്സുകൾ

കേരളത്തിന് പുറത്ത് തമിഴ്നാട്ടിലെ പുണ്യക്ഷേത്രങ്ങളിലേക്കും ചരിത്രഭൂമികളിലേക്കും യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്കായി ഏപ്രിൽ 16ന് പുലർച്ചെ 4 ന് കൊല്ലം ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടുന്നതാണ്. തെങ്കാശി, മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, ധനുഷ്കോടി തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയ ഈ യാത്രയ്ക്ക് ഈടാക്കുന്നത് 2,150 രൂപയാണ്.

ഗുരുവായൂർ പുണ്യതീർത്ഥയാത്ര ആ​ഗ്രഹിക്കുന്നവർക്ക് വിഷുവിൻ്റെ എല്ലാ തിരക്കുകളും അവസാനിച്ച ശേഷം ഭ​ഗവാനെ കണ്ടുതൊഴാൻ ഏപ്രിൽ 17ന് രാത്രി ഒമ്പത് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന യാത്ര തിരഞ്ഞെടുക്കാം. ഗുരുവായൂർ ക്ഷേത്രം, മമ്മിയൂർ, ആനക്കോട്ട, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്കാണ് യാത്ര. 1,360 രൂപയാണ് നിരക്ക്.

വേനൽചൂടിൽ നിന്ന് ആശ്വാസമേകാൻ അതിരപ്പിള്ളി – സിൽവർ സ്റ്റോം യാത്രയ്ക്കായിട്ട് ഏപ്രിൽ 18ന് പുലർച്ചെ കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന യാത്ര തിരഞ്ഞെടുക്കാം. അതിരപ്പിള്ളി വെള്ളച്ചാട്ടം, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക്, സ്നോ വേൾഡ്/ഐസ് വേൾഡ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടുത്തിയ ഈ യാത്രയ്ക്ക് 2,150 രൂപയാണ് ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9747969768, 9495440444 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Follow Us
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി