Kuwait Fire Accident : കുവൈത്ത് ദുരന്തം: ലോക കേരളസഭ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

Loka Kerala Sabha : 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത് എന്നാണ് വിവരം.

Kuwait Fire Accident : കുവൈത്ത് ദുരന്തം: ലോക കേരളസഭ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി

Loka Kerala Sabha

Published: 

13 Jun 2024 | 10:05 AM

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാറും ഇതിനൊപ്പം മാറ്റിയിട്ടുണ്ട്. 14 , 15 തീയ്യതികളിൽ ആഘോഷത്തോടെ നടക്കാനിരുന്നതാണ് ലോകകേരള സഭ എന്നാൽ അതിനിടെയാണ് കുവൈത്തിൽ അപകടമുണ്ടായത്.

ഇതോടെ സമ്മേളനം ആഘോഷങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനം ആയത്. മുൻപ് നടന്ന മൂന്ന് സമ്മേളനങ്ങളും വിദേശത്തെ മേഖലാ സമ്മേളനങ്ങളും കേരളത്തിന് എന്ത് നൽകിയെന്ന ചോദ്യം ഇതിനിടെ ഉയരുന്നുണ്ട്. അതിനിടെയാണ് നാലാം സമ്മേളനം നടക്കുന്നത്. ഇതിനിടെ ഉദ്ഘാടകനാകാൻ ​ഗവർണറെ ക്ഷണിച്ചിരുന്നു.

ALSO READ : കുവൈത്ത് ദുരന്തം: മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു; കൂടുതൽ പേരെ കണ്ടെത്താൻ ഡിഎൻഎ പരിശോധന നടത്തു

എന്നാൽ സർക്കാരിനോടുള്ള ഭിന്നത തുറന്ന് പറഞ്ഞ് ക്ഷണം ഗവർണ്ണർ പരസ്യമായി തള്ളിയത് വിവാദമായി. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത് എന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ നടക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ഇതിനുണ്ട്.

അതിനാൽ തന്നെ സമ്മേളനത്തിൽ സർക്കാരും പതിവ് ആവേശം കാണിക്കുന്നില്ലെന്നാണ് വിവരം. വെള്ളിയാഴ്ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും. ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിങും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം നടക്കും. വൈകീട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസം​ഗം ഉണ്ടായിരിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ