Kuwait Fire: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷമല്ല, 12 ലക്ഷം ധനസഹായം

Kuwait Mangaf FIre Updates: പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും സഹായവുമായി എത്തി. നോര്‍ക്ക മുഖേനയാണ് ആളുകൾക്ക് ഈ സഹായം ലഭ്യമാക്കുക ഇത് വേഗത്തിൽ ലഭ്യമാക്കും

Kuwait Fire: മരിച്ച മലയാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷമല്ല, 12 ലക്ഷം ധനസഹായം

കുവൈറ്റിൽ അപകടം നടന്ന കെട്ടിടം | PTI

Published: 

13 Jun 2024 | 04:17 PM

തിരുവനന്തപുരം: കുവൈറ്റ് തീപ്പിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബത്തിന് 12 ലക്ഷം രൂപയാണ് ധനസഹായമായി ലഭിക്കുക. സംസ്ഥാന സർക്കാ‌ർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ പ്രവാസി വ്യവസായികളായ എംഎ യൂസഫലി, രവി പിള്ള എന്നിവരും സഹായവുമായി എത്തി. നോര്‍ക്ക മുഖേനയാണ് ആളുകൾക്ക് ഈ സഹായം ലഭ്യമാക്കുക. ഇത്തരത്തിൽ ഒരു കുടുംബത്തിന് ആകെ 12 ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക. ഇതിനൊപ്പം പരിക്കേറ്റവർക്ക് 1 ലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും.

ALSO READ: Kuwait Fire Accident: കുവൈത്ത് തീപിടിത്തം: 24 മലയാളികള്‍ മരിച്ചു, തിരിച്ചറിഞ്ഞത് 16 പേരെയെന്ന് നോര്‍ക്ക

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്തി വീണാ ജോർജ് അടിയന്തരമായി കുവൈറ്റിലേക്ക് പോകും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക, പരിക്കേറ്റവരെ സന്ദർശിക്കുക, അടിയന്തിര സഹായം ആവശ്യമുള്ളവർക്ക അത് നൽകുക തുടങ്ങിയവയായിരിക്കും വീണാ ജോർജ്ജ് ചെയ്യുക.

ഇതുവരെയുള്ള വിവരങ്ങൾ പ്രകാരം 24 മലയാളികളാണ് കുവൈറ്റിലെ മംഗാഫിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടുത്തത്തിൽ മരിച്ചത്. തീപിടിത്തത്തിൽ ആകെ 49 പേ‌ർ മരിച്ചതായാണ് ആദ്യം വന്ന റിപ്പോർട്ട് 14 പേരായിരുന്നു ആദ്യത്തെ കണക്കിലെ മലയാളികൾ.

മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കും. മലയാളിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 195 പേര്‍ ഉണ്ടായിരുന്നവെന്നാണ് വിവരം. അപകടം നടന്ന സമയം ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ആദ്യം താഴത്തെ നിലയിൽ നിന്നാരംഭിച്ച തീ പിന്നീട് പടരുകയായിരുന്നു.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍
ഇടറോഡിൽ അതിവേഗത്തിലെത്തിയ കാർ നേരെ ഓട്ടോയുടെ മുകളിലേക്ക്