ഓണത്തിന് വീട്ടിലെത്താം കേട്ടോ! മൂന്ന് ഓണം സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ; റൂട്ടുകളും സമയവും
Latest Onam Special Trains 2026: കേരളത്തിലേക്ക് മൂന്ന് ഓണം സ്പെഷൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചിരിക്കുന്നു. ഇവ തിരുവനന്തപുരം - മംഗളൂരു, ചെന്നൈ- കൊല്ലം, ബംഗളുരു- എറണാകുളം റൂട്ടുകളിലാണ് സർവീസ് നടത്തുക. ഇതിൽ എറണാകുളം - ബംഗളുരു ട്രെയിൻ (നമ്പർ 06148) ഞായറാഴ്ചകളിലാണ് സർവീസ് നടത്തുക. അതേപോലെ ചെന്നൈ- കൊല്ലം ട്രെയിൻ (നമ്പർ 06117) വ്യാഴം, ശനി ദിവസങ്ങളിലും തിരുവനന്തപുരം - മംഗളൂരു ട്രെയിൻ (നമ്പർ 06093) ബുധനാഴ്ചകളിലും ആണ് സർവീസ് നടത്തുക.

Latest Onam Special Trains 2026
തിരുവനന്തപുരം: കേരളത്തിന് വെളിയിലുള്ള മലയാളികൾക്ക് ഇത്തവണ ഓണം കൂടാൻ വീട്ടിലെത്താൻ പുതിയ മൂന്ന് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ചില സ്പെഷൽ ട്രെയിനുകൾ കേരളത്തിലേക്ക് റെയിൽവേ അനുവദിച്ചിരുന്നു. അതിന് പുറമേയാണ് ഇന്ന് മൂന്ന് പുതിയ ഓണം സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവ തിരുവനന്തപുരം – മംഗളൂരു, ചെന്നൈ- കൊല്ലം, ബംഗളുരു- എറണാകുളം റൂട്ടുകളിലാണ് സർവീസ് നടത്തുക. ഇതിൽ എറണാകുളം – ബംഗളുരു ട്രെയിൻ (നമ്പർ 06148) ഞായറാഴ്ചകളിലാണ് സർവീസ് നടത്തുക. അതേപോലെ ചെന്നൈ- കൊല്ലം ട്രെയിൻ (നമ്പർ 06117) വ്യാഴം, ശനി ദിവസങ്ങളിലും തിരുവനന്തപുരം – മംഗളൂരു ട്രെയിൻ (നമ്പർ 06093) ബുധനാഴ്ചകളിലും ആണ് സർവീസ് നടത്തുക.
തിരുവനന്തപുരം നോർത്ത്- മംഗളൂരു സ്പെഷൽ ട്രെയിൻ
തിരുവനന്തപുരം നോർത്ത്- മംഗളൂരു ഓണം സ്പെഷൽ ട്രെയിൻ (06093) രാവിലെ ഒൻപതിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് രാത്രി ഒൻപതിന് മംഗളൂരുവിലെത്തും. പിന്നീട് മംഗളൂരുവിൽനിന്ന് ഉച്ചയ്ക്ക് ശേഷം 3.15-ന് തിരിക്കുന്ന വണ്ടി (06094) പിറ്റേന്ന് രാവിലെ 5.30-ന് തിരുവനന്തപുരം സെൻട്രലിലെത്തും. മംഗളുരുവിലേക്ക് ഓഗസ്റ്റ് 12, 19,26, സെപ്റ്റംബർ 2 എന്നീ തിയതികളിലും തിരുവനന്തപുരത്തേക്ക് ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ മൂന്ന് തീയതികളിലുമാണ് സർവീസ് ഉണ്ടാകുക.
Also Read: മത്തി പഴയ മത്തിയല്ല! വില കുത്തനെ ഉയരുന്നു, 300 ലേക്ക് കുതിച്ച് കോഴിയിറച്ചിയും
തിരുവനന്തപുരം നോർത്ത്- മംഗളൂരു ഓണം സ്പെഷൽ ട്രെയിനിന് വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
എറണാകുളം – ബംഗളുരു ഓണം സ്പെഷൽ ട്രെയിൻ
എറണാകുളം- ബംഗളുരു എസ്.എം.വി.ടി. എക്സ്‌പ്രസ് (06147) രാത്രി 11.10-ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്തദിവസം പകൽ 12.45-ന് എസ്.എം.വി.ടി.യിൽ എത്തും. തിരിച്ച് ബംഗളുരു എസ്.എം.വി.ടി.-എറണാകുളം എക്സ്‌പ്രസ് (06148) വൈകീട്ട് നാലിന് എസ്.എം.വി.ടിയിൽനിന്ന് പുറപ്പെട്ട് അടുത്തദിവസം രാവിലെ 5.45-ന് എറണാകുളത്ത് എത്തും.
എറണാകുളം-ബംഗളുരു ഓണം സ്പെഷൽ ട്രെയിൻ ഓഗസ്റ്റ് 9, 16, 23, 30, സെപ്റ്റംബർ 6 തീയതികളിൽ ബെംഗളുരുവിലേക്ക് സർവീസ് നടത്തും. അതേപോലെ ബംഗളുരുവിൽ നിന്ന് എറണാകുളത്തേക്ക് ഓഗസ്റ്റ് 10, 17, 24, 31 സെപ്റ്റംബർ 7 തിയതികളിൽ സർവീസ് ഉണ്ടാകും. ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും. കെ.ആർ. പുരം, ബംഗാർപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ എന്നിവിടങ്ങളിൽ ഈ വണ്ടിക്ക് സ്റ്റോപ്പുണ്ട്.
ചെന്നൈ സെൻട്രൽ – കൊല്ലം ഓണം സ്പെഷൽ ട്രെയിൻ
ചെന്നൈ സെൻട്രലിൽനിന്ന് രാത്രി 11.50-ന് പുറപ്പെടുന്ന ഈ സ്പെഷൽ ട്രെയിൻ (06117) പിറ്റേന്ന് വൈകീട്ട് 4.20-ന് കൊല്ലത്തെത്തും. കൊല്ലത്തുനിന്നുള്ള ട്രെയിൻ (06118) വൈകീട്ട് 6.45-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.35-ന് ചെന്നൈ സെൻട്രലിലെത്തും. ചെന്നൈയിൽ നിന്ന് ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ 3, 5 തിയതികളിലാണ് ഈ ട്രെയിൻ സർവീസ് ഉണ്ടാകുക.
കൊല്ലത്തുനിന്ന് ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ 4, 6 തീയതികളിൽ ചെന്നൈയിലേക്ക് ഈ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. പെരമ്പൂർ, തിരുവള്ളൂർ, ആർക്കോണം, കാട്പാഡി, ജോലാർപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിൽ ട്രെയിന് സ്റ്റോപ്പുണ്ട്. ഒരു ഫസ്റ്റ് ക്ലാസ് കം എ.സി. ടു ടിയർ, രണ്ട് എ.സി. ടു ടിയർ കോച്ച്, 13 സ്ലീപ്പർ കോച്ച് രണ്ട് ജനറൽ കോച്ച് എന്നിവ ഈ സ്പെഷൽ വണ്ടിയിലുണ്ടാകും.
English Summary
The Railways has allowed three more Onam special trains to Kerala. These will operate on the Thiruvananthapuram-Mangalore, Chennai-Kollam and Bengaluru-Ernakulam routes. Of these, the Ernakulam-Bengaluru train (No. 06148) will operate on Sundays. Similarly, the Chennai-Kollam train (No. 06117) will operate on Thursdays and Saturdays and the Thiruvananthapuram-Mangalore train (No. 06093) will operate on Wednesdays.