AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sardine Price Hike: മത്തി പഴയ മത്തിയല്ല! വില കുത്തനെ ഉയരുന്നു, 300 ലേക്ക് കുതിച്ച് കോഴിയിറച്ചിയും

Kerala Consumers Hit by Price Rise as Sardine Tops Rs 400: ഒരു കിലോ മത്തിക്ക് 400 രൂപ വരെയാണ് നിലവില്‍ കേരളത്തില്‍ വില ഈടാക്കുന്നത്. ട്രോളിങ് നിരോധനത്തെ തുടര്‍ന്നുണ്ടായ ലഭ്യതക്കുറവും കാലാവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങളുമാണ് വില വര്‍ധനവിന് കാരണമായിരിക്കുന്നത്. സംസ്ഥാനത്തെ പല മത്സ്യമാര്‍ക്കറ്റുകളിലും മത്തി ഉള്‍പ്പെടെയുള്ള ജനപ്രിയ മീനുകള്‍ കിട്ടാനില്ല.

Sardine Price Hike: മത്തി പഴയ മത്തിയല്ല! വില കുത്തനെ ഉയരുന്നു, 300 ലേക്ക് കുതിച്ച് കോഴിയിറച്ചിയും
മത്തി വില ഉയരുന്നു Image Credit source: travenian/E+/Getty images
Shiji M K
Shiji M K | Published: 11 Jul 2026 | 10:40 AM

ഒരു ദിവസം ഭക്ഷണം കഴിക്കണമെങ്കില്‍ തുക ഇമ്മിണി ചെലവാക്കേണ്ടി വരുമെന്ന സ്ഥിതിയിലാണ് നിലവില്‍ മലയാളികള്‍. മലയാളികളുടെ സ്വന്തം മത്തി പുത്തന്‍ റെക്കോഡുകള്‍ തീര്‍ക്കാനുള്ള ഓട്ടത്തിലാണ്. ട്രോളിങ് അവസാനിച്ചിട്ടും ഉയര്‍ന്ന നിരക്കുകളില്‍ യാതൊരുവിധ മാറ്റവും സംഭവിക്കുന്നില്ല. മത്തി മാത്രമല്ല, കോഴിയിറച്ചിയുടെയും വില ക്രമാതീതമായി വര്‍ധിക്കുകയാണ്.

മത്തി വില ഉയരുന്നു

ഒരു കിലോ മത്തിക്ക് 400 രൂപ വരെയാണ് നിലവില്‍ കേരളത്തില്‍ വില ഈടാക്കുന്നത്. ട്രോളിങ് നിരോധനത്തെ തുടര്‍ന്നുണ്ടായ ലഭ്യതക്കുറവും കാലാവസ്ഥയില്‍ സംഭവിച്ച മാറ്റങ്ങളുമാണ് വില വര്‍ധനവിന് കാരണമായിരിക്കുന്നത്. സംസ്ഥാനത്തെ പല മത്സ്യമാര്‍ക്കറ്റുകളിലും മത്തി ഉള്‍പ്പെടെയുള്ള ജനപ്രിയ മീനുകള്‍ കിട്ടാനില്ല. വില വര്‍ധനവുണ്ടായതോടെ മത്തി വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്.

വിപണിയിലെത്തി വലിയ മത്തി

കഴിഞ്ഞ കുറേനാളുകളായി കേരളത്തിന്റെ വിപണികളിലെത്തിയിരുന്നത് 10 മുതല്‍ 12 സെന്റീമീറ്റര്‍ വരെ നീളമുള്ള മത്തികളായിരുന്നു. എന്നാല്‍ നിലവില്‍ വിപണി കീഴടക്കുന്ന് ഏകദേശം 18 സെന്റീമീറ്റര്‍ വരെ നീളമുള്ള മത്തികളാണ്. മത്സ്യസമ്പത്ത് മെച്ചപ്പെടുന്നതിന്റെ സൂചനയാണിതെങ്കിലും ലഭ്യതയില്‍ സംഭവിക്കുന്ന കുറവ് വ്യാപാരികളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

എന്തുകൊണ്ട് മത്തി ലഭ്യത കുറയുന്നു?

  • സമുദ്ര താപനിലയില്‍ സംഭവിക്കുന്ന വര്‍ധനവ്
  • കാലാവസ്ഥ വ്യതിയാനം
  • മത്സ്യക്കൂട്ടങ്ങളുടെ സഞ്ചാരരീതിയില്‍ സംഭവിക്കുന്ന മാറ്റം

തുടങ്ങി വിവിധ കാരണങ്ങളാണ് മത്തിയുടെ ലഭ്യത കുറയുന്നതിന് കാരണമാകുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയിലേക്കെത്തുന്ന മത്തികളില്‍ ഭൂരിഭാഗവും മുട്ടയുള്ളതാണ്. ഇങ്ങനെ പോകുകയാണെങ്കില്‍ വരും മാസങ്ങളില്‍ മത്സ്യലഭ്യതയില്‍ വന്‍ കുറവ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

Also Read: Vegetable Price Hike: തീ പിടിപ്പിച്ച് പച്ചക്കറി വില; മഴ ചതിച്ചാൽ ഓണസദ്യയും വെള്ളത്തിൽ!

അടുത്ത വര്‍ഷം ഇത്രയുമില്ല

വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് മത്തി ലഭ്യത കുറയുമെന്ന് പറയുകയാണ് സിഎംഎഫ്ആര്‍ഐ. എല്‍നിനോ പ്രതിഭാസമാണ് പ്രധാനമായു മത്സ്യ സമ്പത്തിനെ ഇല്ലാതാക്കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസത്തോടെ ശക്തിപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന എല്‍നിനോയുടെ പ്രത്യാഘാതം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 2027 ഏപ്രില്‍-മെയ് മാസങ്ങളില്‍ കാണാനാകുന്നതാണ്.

ഗവേഷകര്‍ പ്രവചിക്കുന്നത് പോലെ എല്‍നിനോ സംഭവിച്ചാല്‍ മത്തി ലഭ്യതയില്‍ വന്‍ കുറവുണ്ടാകും, ഇത് വീണ്ടും വിലക്കയറ്റത്തിന് കാരണമാകും. കടലില്‍ ഉണ്ടാകുന്ന താപതരംഗങ്ങളും താപനിലയിലെ വ്യതിയാനങ്ങളും മത്തി ഉള്‍പ്പെടെയുള്ള ഉപരിതല മത്സ്യങ്ങളെയാണ് ബാധിക്കുന്നത്. അതിനാല്‍ കേരളത്തില്‍ മാത്രമല്ല, രാജ്യത്തൊന്നാകെയുള്ള മത്സ്യസമ്പത്ത് കുറഞ്ഞേക്കാം.

കോഴിയിറച്ചി വിലയിലും വര്‍ധനവ്

മത്സ്യ ലഭ്യത കുറഞ്ഞതോടെ കൂടുതലാളുകളും മുട്ട, ചിക്കന്‍ എന്നിവയിലേക്ക് മാറി. എന്നാല്‍ ഡിമാന്‍ഡ് ഉയരുന്നത് ഇവയുടെയും വില വര്‍ധിപ്പിക്കുന്നു. ഒരു കിലോ കോഴിയിറച്ചിക്ക് നിലവില്‍ കേരളത്തില്‍ 285 രൂപയാണ് വില. ഇത് വൈകാതെ 300 കടക്കുമെന്നാണ് വ്യാപാരികളുടെ പക്ഷം. ഉയര്‍ന്ന ആവശ്യകതയുണ്ടെങ്കിലും കോഴിയുടെ വരവ് കുറഞ്ഞതാണ് വില വര്‍ധനവിന് കാരണമാകുന്നത്. കാലാവസ്ഥ വ്യതിയാനം കോഴിക്കൃഷിയെയും ബാധിച്ചിട്ടുണ്ട്. മീനിന് ഉയര്‍ന്ന വില തുടരുകയാണെങ്കില്‍ കോഴിക്കും വൈകാതെ 300 ഉം 400 ഉം കൊടുക്കേണ്ടി വരും.

English Summary

Sardine prices in Kerala have surged past Rs 400 per kg, with chicken prices also expected to cross Rs 300 soon. The steep rise in food prices is adding to the financial burden on consumers. Here’s why prices are increasing and what it means for households across the state.

Follow Us