3 മാസം പ്രായമുള്ളപ്പോൾ പോലീസിൽ, തെളിയിച്ചത് 18 കേസുകൾ; ‘പുലി’ക്കുട്ടി ഡോണയ്ക്ക് വിട പറഞ്ഞ് കേരള പോലീസ്

Legendary Kerala Police Dog Dona passes away: കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ ഏറ്റവും മികച്ച ട്രാക്കർ ഡോഗുകളിൽ ഒന്നായിരുന്ന ഡോണ വിടവാങ്ങി. ജെർമൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട ഡോണയ്ക്ക് പതിനൊന്നര വയസ്സുണ്ടായിരുന്നു. കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിൽ ഡോണയുടെ അപാരമായ വിരുത് ഡോഗ് സ്ക്വാഡിലെ 'പുലി' എന്ന വിശേഷണം ഡോണയ്ക്കു ചാർത്തി നൽകാൻ കാരണമായി എന്ന് പോലീസുകാർ പറയുന്നു.

3 മാസം പ്രായമുള്ളപ്പോൾ പോലീസിൽ, തെളിയിച്ചത് 18 കേസുകൾ; പുലിക്കുട്ടി ഡോണയ്ക്ക് വിട പറഞ്ഞ് കേരള പോലീസ്

Legendary Kerala Police Dog Dona Passes Away

Updated On: 

07 Aug 2026 | 09:38 AM

തൃശൂർ: കേരള പോലീസിന്റെ ഡോഗ് സ്ക്വാഡിലെ ഏറ്റവും മികച്ച ട്രാക്കർ ഡോഗുകളിൽ ഒന്നായിരുന്ന ഡോണ വിടവാങ്ങി. ജെർമൻ ഷെപ്പേർഡ് വിഭാഗത്തിൽപെട്ട ഡോണയ്ക്ക് പതിനൊന്നര വയസ്സുണ്ടായിരുന്നു. മൂന്ന് മാസം പ്രായമുള്ളപ്പോൾ ഡോണ പോലീസിൽ എത്തി എന്നാണ് പറയപ്പെടുന്നത്. തുടർന്ന് 9 മാസത്തോളം പോലീസ് അക്കാദമിയിൽ പരിശീലനം നേടി. അ‌തിന് ശേഷം കേരള പോലീസിന്റെ വഴികാട്ടിയായി നിരവധി കേസുകളിൽ ഡോണ ഒപ്പമുണ്ടായിരുന്നു. കുറ്റകൃത്യങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിൽ ഡോണയുടെ അപാരമായ വിരുത് ഡോഗ് സ്ക്വാഡിലെ ‘പുലി’ എന്ന വിശേഷണം ഡോണയ്ക്കു ചാർത്തി നൽകാൻ കാരണമായി എന്ന് പോലീസുകാർ പറയുന്നു.

തൃശ്ശൂർ സിറ്റി പോലീസിലാണ് ഡോണ സേവനം അ‌നുഷ്ഠിച്ചിരുന്നത്. വിയ്യൂരിൽ ബൗദ്ധികവെല്ലുവിളി നേരിടുന്ന കുട്ടിയെ കാണാതായ കേസടക്കം 18 പ്രമുഖ കേസുകൾ തെളിയിക്കുന്നതിനും പ്രതികളെ പിടികൂടുന്നതിനും ഡോണയുടെ സഹായം പോലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണമികവ് പരിഗണിച്ച് മുഖ്യമന്ത്രിയുടെയും ഡിജിപിയുടെയും മെഡലുകൾ ഉൾപ്പെടെ നേടാനും ഡോണയ്ക്ക് കഴിഞ്ഞു.

ALSO READ: പെൻഷൻ ഇനി വീട്ടിലെത്തില്ല, അക്കൗണ്ട് വഴി മാത്രം; ബാധിക്കുന്നത് ആരെയെല്ലാം?

സിവിൽപോലീസ് ഓഫീസർമാരായ പി. സുധീഷ് പി. പ്രവീൺകുമാർ എന്നീ ഹാൻറ്ലേഴ്സിൻെറ നിർദ്ദേശത്തിലായിരുന്നു അന്വേഷണ പാതയിൽ ഡോണയുടെ കുതിപ്പ്. എന്നാൽ പിന്നീട് കുറ്റകൃത്യങ്ങളുടെ അന്വേഷണപാതയിൽ നിന്നും നീണ്ട വിശ്രമത്തിലേക്ക് ഡോണ നടന്നകന്നു. ശാരീരിക അവശതകൾക്കൊടുവിൽ കഴിഞ്ഞ ദിവസം രാവിലെ ഡോണ മരണത്തിനു കീഴടങ്ങി.

തങ്ങളുടെ പ്രിയപ്പെട്ട പുലിക്കുട്ടിയെ ഔദ്യോഗിക ബഹുമതിയോടെയാണ് കേരള പോലീസ് യാത്രയാക്കിയത്. ഡോണയുടെ സ്നേഹം ഏറ്റുവാങ്ങിയിട്ടുള്ള പോലീസ് സേനാംഗങ്ങൾക്ക് ഉള്ളിൽ ഏറെ നോവുപടർത്തുന്നതായിരുന്നു ആ വിടവാങ്ങൽ. മികച്ച സർവീസ് റെക്കോഡ് ബാക്കിയാക്കിയാണ് ഡോണ വിട പറഞ്ഞിരിക്കുന്നത്. പ്രമുഖ കവർച്ചാ കേസുകളിൽ ഡോണയുടെ ട്രാക്കിംഗ് ഏറെ നിർണ്ണായകമായി.

ഡോണയുടെ സർവീസിലെ ഓർത്തിരിക്കുന്ന സംഭവങ്ങളിൽ ഒന്ന് നെല്ലുവായ് മുരിങ്ങത്തേരിയിലെ ഒരു മോഷണക്കേസ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ ഒളിത്താവളത്തിൽ എത്തി പിടികൂടിയ സംഭവമാണ്. ഒരു ദിവസം പുലർച്ചെ രണ്ടു മണിയോടെയാണ് മുരിങ്ങത്തേരി സ്വദേശി കുറ്റിമൂച്ചിക്കൽ മൊയ്തീൻകുട്ടിയുടെ ലോറിയാർഡിലെ ഓഫിസിൽ മോഷണം നടന്നത്. ഓഫിസിന്റെ പൂട്ടു താക്കോൽ ഉപയോഗിച്ച് തുറന്ന് ഇവിടെ മേശയ്ക്കു മുകളിൽ ബാഗുകളിലാക്കി സൂക്ഷിച്ചിരുന്ന 2,16,500 രൂപയാണ് മോഷണം പോയത്.

രാവിലെ യാർഡിൽ എത്തിയ ഡ്രൈവർമാരാണ് മോഷണം വിവരം അറിഞ്ഞത്. പോലീസ് എത്തി നടത്തിയ പരിശോധനയിൽ സ്ഥലത്തെക്കുറിച്ച് ധാരണയുള്ളവരാണ് പിന്നിലെന്ന സൂചന ലഭിച്ചു. ഓഫിസിനു സമീപം തന്നെ സൂക്ഷിച്ചിരുന്ന താക്കോൽ കണ്ടെടുത്താണ് മുറി തുറന്ന് മോഷണം നടത്തിയത്. യാർഡിലെ സിസിടിവി പരിശോധിച്ചതിൽ നിന്ന് ഹെൽമറ്റ് ധരിച്ചെത്തിയയാളാണ് മോഷണം നടത്തിയതെന്നും കണ്ടെത്തി.

ഈ കേസിന്റെ അ‌ന്വേഷണവുമായി ബന്ധപ്പെട്ട് ഡോണയെ ആണ് അ‌ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചത്. ഓഫിസിന്റെ പൂട്ടും പരിസരത്തുനിന്നും മണം പിടിച്ച്, പട്ടാമ്പി റോഡിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം ഓടി കാടുപിടിച്ചു കിടക്കുന്ന ഒഴിഞ്ഞ പറമ്പിൽ എത്തിയ ഡോണ, അവിടെയുണ്ടായിരുന്ന കിണറിന്റെ പരിസരത്തു പ്രതി ഉപേക്ഷിച്ച ബാഗ്, ഹെൽമറ്റ്, വസ്ത്രങ്ങൾ എന്നിവ കണ്ടെത്തി.

ഇതിനിടെ പ്രതികളെന്നു സംശയിക്കുന്ന മൂന്ന് പേരെ പോലീസ് എരുമപ്പെട്ടി സ്റ്റേഷനിൽ വിളിച്ചു വരുത്തിയിരുന്നു. നേരത്തെ ക​ണ്ടെത്തിയ വസ്ത്രങ്ങളിൽ നിന്ന് മണം പിടിച്ചിരുന്ന ഡോണ പോലീസ് സംശയിച്ചിരുന്നവരുടെ കൂട്ടത്തിൽ നിന്ന് പ്രതികളിലൊരാളെ തിരിച്ചറിയുകയും കേസ് തെളിയുകയുമായിരുന്നു. പ്രായപൂർത്തിയാകാത്തവരായിരുന്നു അ‌ന്നത്തെ പ്രതികൾ. ഇത്തരത്തിൽ നിരവധി കേസുകളിൽ കേരള പോലീസിനെ സഹായിച്ച മികച്ച ട്രാക്ക് റെക്കോഡ് ഡോണയ്ക്ക് ഉണ്ടായിരുന്നു.

English Summary

Dona, one of the best tracker dogs in the Kerala Police’s dog squad, has passed away. Donna, a German Shepherd, was eleven and a half years old. Police say that Donna’s immense talent in finding the source of crimes has led to her being nicknamed ‘Puli’ in the dog squad. Donna has helped the police solve 18 major cases and arrest the accused, including the case of the missing intellectually challenged child in Viyyur.

Follow Us
കോഴിമുട്ടയേക്കാൾ പോഷകമുള്ളതോ കാടമുട്ട? ഒരു ദിവസം എത്രയെണ്ണം കഴിക്കാം?
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം! കാരണം അറിയാമോ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു