AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lovers died: കമിതാക്കൾ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഒരാൾ മരിച്ചു

Lover tried to ends life in Thiruvananthapuram: സംഭവത്തിൽ 15 കാരിയായ പെൺകുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു

Lovers died: കമിതാക്കൾ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; ഒരാൾ മരിച്ചു
Death (1)Image Credit source: Tv9 Network
Ashli C
Ashli C | Updated On: 29 Sep 2025 | 07:41 AM

തിരുവനന്തപുരം: പാറശ്ശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കമിതാക്കളിൽ ഒരാൾ മരിച്ചു. പ്ലാമൂട്ടുകട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.

സംഭവത്തിൽ 15 കാരിയായ പെൺകുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയിൽ കാണാതായ 42 കാരൻ വീടിനു സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ

ആലപ്പുഴ: മണ്ണഞ്ചേരിയിൽ കാണാതായ 42 കാരൻ വീടിനു സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ. മണ്ണഞ്ചേരി ടെറക്കോണം ഭാഗത്ത് വാടകയ്ക്ക് താമസിച്ചിരുന്ന മണപ്പള്ളി ലക്ഷംവീട്ടിൽ റഫീക്കിനെയാണ് കഴിഞ്ഞദിവസം പുലർച്ചയോടെ വീടിന് സമീപത്തുള്ള കുളത്തിൽ മരിച്ച നിലയിൽ കാണുന്നത്.

ഇയാളെ വ്യാഴാഴ്ച മുതൽ കാണാതായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് അന്വേഷണം നടത്തിവരികയായിരുന്നു. കോട്ടയം സ്വദേശിയാണ് റഫീഖ്. ഇയാൾ വർഷങ്ങളായി മണ്ണഞ്ചേരിയിൽ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു. അതേസമയം മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ജാസ്മി. മക്കൾ: സുൾഫിക്കർ, ആമിന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ പ്രശ്നങ്ങൾ അതിജീവിക്കാൻ ശ്രമിക്കുക. സ്വയം പ്രശ്നങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ജീവിതത്തിലെ മോശം സാഹചര്യങ്ങളിൽ അനാവശ്യമായ ചിന്തകൾ മനസ്സിൽ കടന്നു കൂടുമ്പോൾ സഹായത്തിനായി ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)