M A Baby: ജി സുധാകരൻ പാർട്ടിയുടെ കരുത്ത്, പറഞ്ഞത് പരിഭവങ്ങൾ മാത്രം! എം എ ബേബി

താൻ അടക്കമുള്ള നേതാക്കൾ ജി സുധാകരനുമായി സംസാരിക്കുന്നുണ്ടെന്നും, നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും സിപിഐഎമ്മിന് സഹായകരമാകുന്ന വിധത്തിൽ അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പ്രതികരിച്ചു....

M A Baby: ജി സുധാകരൻ പാർട്ടിയുടെ കരുത്ത്, പറഞ്ഞത് പരിഭവങ്ങൾ മാത്രം! എം എ ബേബി

Ma Baby, G Sudhakaran

Published: 

05 Mar 2026 | 12:24 PM

സിപിഎം നേതൃത്വത്തിനെതിരെയും പാർട്ടി സെക്രട്ടറിക്കെതിരെയും പരസ്യമായി വിമർശനം ഉന്നയിച്ച ജി സുധാകരനെ ചേർത്തുപിടിച്ച് ജനറൽ സെക്രട്ടറി എം എ ബേബി. ജി സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞത് ചില പരിഭവങ്ങൾ ആണെന്നും പാർട്ടിയുടെ എല്ലാകാലത്തെയും കരുത്തനായ നേതാക്കളിൽ ഒരാളാണ് ജി സുധാകരൻ എന്നും എം എ ബേബി പറഞ്ഞു.പാർട്ടിയ്ക്ക് പ്രയാസമുണ്ടാകുന്ന ഒന്നും ജി സുധാകരന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും എം എ ബേബി പ്രതികരിച്ചു. മാധ്യമങ്ങളാണ് പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നത്.

അദ്ദേഹത്തിനുണ്ടായ ചില വിഷമങ്ങളും പരിഭവങ്ങളും ഫേസ്ബുക്കിലൂടെ അറിയിച്ചു എന്ന് മാത്രം. താൻ അടക്കമുള്ള നേതാക്കൾ ജി സുധാകരനുമായി സംസാരിക്കുന്നുണ്ടെന്നും, നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ജി സുധാകരന്റെ കഴിവും അനുഭവസമ്പത്തും സിപിഐഎമ്മിന് സഹായകരമാകുന്ന വിധത്തിൽ അദ്ദേഹം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും എം എ ബേബി പ്രതികരിച്ചു.

ALSO READ:എംവി ​ഗോവിന്ദൻ കളിയാക്കി,CPIM അംഗത്വം പുതുക്കുന്നില്ല; പിണങ്ങിയോ ജി സുദാകരൻ?

കഴിഞ്ഞദിവസം എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കൾക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു പാർട്ടിയിൽ താൻ അവഗണന നേരിടുന്നു എന്ന് ജി സുധാകരൻ തുറന്നടിച്ചത്. പിന്നാലെ പാർട്ടി സെക്രട്ടറിയായ എംവി ഗോവിന്ദൻ ജി സുധാകരനെ വിളിച്ച് ഫോണിൽ സംസാരിച്ചതായാണ് വിവരം. മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ ജി സുധാകരനെ ധരിപ്പിച്ചു. കൂടാതെ താൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കിയില്ലെന്നും ജി സുധാകരൻ അറിയിച്ചിരുന്നു. അത് പുതുക്കണമെന്ന് എംവി ഗോവിന്ദൻ പറഞ്ഞതായാണ് സൂചന.

Follow Us
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
ഫീച്ചറുകൾ ഇതാ എണ്ണിക്കോ! വൺപ്ലസ് N6x 5G വിൽപ്പന തുടങ്ങി
ടിവി റിമോട്ട് സുരക്ഷിതമായി എങ്ങനെ വൃത്തിയാക്കാം?
ഇത് വർക്കാകും! റിമി ടോമിയുടെ വർക്കൗട്ട് രഹസ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു