Railway Updates : മധുരൈ-പുനലൂർ ഡെയിലി എക്സ്പ്രസ് ഓഗസ്റ്റ് 27ന് ഈ സ്റ്റോപ്പിൽ നിർത്തും; അറിയിപ്പുമായി റെയിൽവെ

Madurai Junction Punalur Daily Express Stoppage : അമരവിള മരങ്ങാലി ശ്രീ കാശിലിംഗം ക്ഷേത്രത്തിലെ ഗുരുപൂജയോട് അനുബന്ധിച്ചാണ് ദക്ഷിണ റെയിൽവെ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

Railway Updates : മധുരൈ-പുനലൂർ ഡെയിലി എക്സ്പ്രസ് ഓഗസ്റ്റ് 27ന് ഈ സ്റ്റോപ്പിൽ നിർത്തും; അറിയിപ്പുമായി റെയിൽവെ

Representational Image

Published: 

12 Aug 2025 23:46 PM

തിരുവനന്തപുരം : തമിഴ്നാട്ടിലെ മധുരൈയിൽ നിന്നും കൊല്ലം പുനലൂർ വരെ എല്ലാ ദിവസവും സർവീസ് നടത്തുന്ന മധുരൈ-പുനലൂർ ഡെയിലി എക്സ്പ്രസ് ട്രെയിന് താൽക്കാലികമായി ഒരു സ്റ്റോപ്പും കൂടി അനുവദിച്ചു. ഓഗസ്റ്റ് 27-ാം തീയതി തിരുവനന്തപുരം അമരവിളയിൽ മധുരൈ-പുനലൂർ ഡെയിലി എക്സ്പ്രസ് ട്രെയിൻ ഒരു മിനിറ്റ് നേരത്തേക്ക് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.

അമരവിള മരങ്ങാലി ശ്രീ കാശിലിംഗം ക്ഷേത്രത്തിലെ പൂജയോട് അനുബന്ധിച്ചാണ് റെയിൽവെ അമരവിളയിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26-ാം തീയതി മധുരൈയിൽ നിന്നും പുറപ്പെടുന്ന 16729 എന്ന നമ്പർ ട്രെയിനാണ് അമരവിളയിൽ നിർത്തുക. ട്രെയിൻ പുലർച്ചെ 5.23ന് അമരവിളയിൽ എത്തും. ശേഷം 5.24ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവെ തിരുവനന്തപുരം ഡിവിഷ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും