Madrasa Teacher POCSO Case: മദ്രസയിലെ ബാത്ത്റൂമിൽ വച്ച് 12കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാധ്യാപകന് 86 വർഷം കഠിനതടവ്

Malappuram Madrasa Teacher Pocso Case: 2022 ഏപ്രിൽ 21ന് മലപ്പുറം വേങ്ങരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച് 12കാരിയെ അധ്യാപകനായ ജാബിർ അലി ബലാത്സംഗം ചെയ്യുകയായിരുന്നു.

Madrasa Teacher POCSO Case: മദ്രസയിലെ ബാത്ത്റൂമിൽ വച്ച് 12കാരിയെ പീഡിപ്പിച്ചു; മലപ്പുറത്ത് മദ്രസാധ്യാപകന് 86 വർഷം കഠിനതടവ്

പ്രതീകാത്മക ചിത്രം

Updated On: 

15 Jul 2025 | 07:09 AM

മലപ്പുറം: 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകന് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ജാബിർ അലി എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. മഞ്ചേരിയിലെ പോക്സോ അതിവേഗ കോടതിയുടേതാണ് വിധി.

2022 ഏപ്രിൽ 21ന് മലപ്പുറം വേങ്ങരയിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിലെ ബാത്ത്‌റൂമിൽ വെച്ച് 12കാരിയെ അധ്യാപകനായ ജാബിർ അലി ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ എട്ടരയോടെ കരഞ്ഞുകൊണ്ട് തിരികെ വീട്ടിലെത്തിയ കുട്ടി സഹോദരിയോട് ആദ്യം വിവരം പറഞ്ഞത്. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ALSO READ: നിമിഷപ്രിയയുടെ മോചനം; സന്തോഷകരമായ തീരുമാനം പ്രതീക്ഷിക്കാമെന്ന് പ്രതിനിധി സംഘം

പോക്സോ വകുപ്പ് പ്രകാരം മലപ്പുറം വനിതാ പോലീസാണ് പ്രതിക്കെതിരെ കേസെടുത്തത്. വൈകാതെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ വിവിധ വകുപ്പുകളിലായാണ് പ്രതിക്ക് 86 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്. പിഴത്തുക കുട്ടിയുടെ പുനരധിവാസത്തിനായി ഉപയോഗിക്കണമെന്നാണ് കോടതി നിർദേശം. കേസിൽ 19 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. പ്രതി ജാബിർ അലിയെ തവനൂർ ജയിലിലേക്ക് മാറ്റി.

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്