സുഹൃത്തിൻ്റെ ജനന തീയതി ഭാഗ്യം കൊണ്ടുവന്നു; മലയാളിക്ക് യു.എ.ഇ ബിഗ് ടിക്കറ്റിൽ 25000 ദിർഹം സമ്മാനം
Friend's Birthday Brings Luck: Kerala Expat Wins Dh25,000 in Big Ticket Draw: "സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കിലും എനിക്കിത് വിവരിക്കാനാവില്ല," എന്നായിരുന്നു സമ്മാനം ലഭിച്ചു എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ്റോ ജോസിൻ്റെ മറുപടി. ലഭിച്ച 25,000 ദിർഹം ഗ്രൂപ്പിലെ 10 അംഗങ്ങൾക്കുമായി തുല്യമായി വീതിക്കും.
ദുബായ്: സുഹൃത്തിൻ്റെ ജനന തിയതിയിൽ ആരംഭിക്കുന്ന ടിക്കറ്റെടുക്കാനുള്ള തീരുമാനം മലയാളിക്ക് ഭാഗ്യം കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യു.എ.ഇയിൽ പ്രവാസിയായ ലിൻ്റോ ജോസ് മേച്ചേരിക്കാണ് ജൂലൈയിലെ ബിഗ് ടിക്കറ്റിൻ്റെ മൂന്നാമത്തെ വീക്കിലി ഇ-നറുക്കെടുപ്പിൽ 25,000 ദിർഹം സമ്മാനം ലഭിച്ചത്. വർഷങ്ങളായി അദ്ദേഹം സുഹൃത്തുക്കൾക്കൊപ്പം ടിക്കറ്റെടുക്കുന്നുണ്ട്. എന്നൽ ഇതാദ്യമായാണ് വിജയിയാകുന്നത്. .
സുഹൃത്തുക്കൾ വഴിയും സോഷ്യൽ മീഡിയയിലൂടെയുമാണ് ലിൻ്റോ ബിഗ് ടിക്കറ്റിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. സുഹൃത്തുക്കളോടൊപ്പം 10 പേരടങ്ങുന്ന ഒരു ഗ്രൂപ്പിൻ്റെ ഭാഗമായി എല്ലാ മാസവും ഇദ്ദേഹം ടിക്കറ്റുകൾ വാങ്ങാറുണ്ടായിരുന്നു. ഇത്തവണ കൂട്ടത്തിലെ ഒരു സുഹൃത്തിൻ്റെ ജന്മദിനമായ 23-ൽ തുടങ്ങുന്ന നമ്പർ എടുക്കാൻ തീരുമാനിച്ചതാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്.
“സൂപ്പർ” വിവരിക്കാൻ മറ്റൊരു വാക്കില്ല
“സൂപ്പർ എന്നല്ലാതെ മറ്റൊരു വാക്കിലും എനിക്കിത് വിവരിക്കാനാവില്ല,” എന്നായിരുന്നു സമ്മാനം ലഭിച്ചു എന്നറിഞ്ഞ നിമിഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ്റോ ജോസിൻ്റെ മറുപടി. ലഭിച്ച 25,000 ദിർഹം ഗ്രൂപ്പിലെ 10 അംഗങ്ങൾക്കുമായി തുല്യമായി വീതിക്കും. സമ്മാനത്തുക കൈയിൽ കിട്ടിയ ശേഷം തൻ്റെ വിഹിതം എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ കരുത്തോടെ മുന്നോട്ട്
ഒരു സമ്മാനം ലഭിച്ചു എന്ന് കരുതി ടിക്കറ്റ് എടുക്കുന്നതിൽ നിന്നും പിന്മാറില്ല എന്ന് അദ്ദേഹം പറയുന്നു. ബിഗ് ടിക്കറ്റിൽ തുടർന്നും പങ്കെടുക്കും ഇതൊരു തുടക്കം മാത്രമാണ്. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ബിഗ് ടിക്കറ്റ് ആളുകൾക്ക് മികച്ച അവസരമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. “ശ്രമിച്ചുകൊണ്ടേയിരിക്കുക, തീർച്ചയായും ഒരു ദിവസം നിങ്ങളും വിജയിക്കും” എന്നാണ് തന്നെപ്പോലെ ഭാഗ്യം പരീക്ഷിക്കുന്നവരോട് ലിൻ്റോ പറയുന്നത്.
2 കോടി ദിർഹം കാത്തിരിക്കുന്നു
ബിഗ് ടിക്കറ്റിൻ്റെ ജൂലൈയിലെ ക്യാമ്പയിൻ അവസാനിക്കുന്നത് ഓഗസ്റ്റ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പോടെയാണ്. ഇതിൽ വിജയിക്കുന്ന ഭാഗ്യവാന് 2 കോടി ദിർഹമാണ് ഗ്രാൻഡ് പ്രൈസായി ലഭിക്കുക. ഈ നറുക്കെടുപ്പിൽ 1,00,000 ദിർഹം വീതം അഞ്ച് പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. സാധാരണക്കാരുടെ ജീവിതം നിമിഷ നേരംകൊണ്ട് മാറ്റിമറിക്കുന്ന ഒന്നായി മാറുകയാണ് ദുബായ് ബിഗ് ടിക്കറ്റ്. നിരവധി മലയാളികളും ഇന്ത്യക്കാരുമാണ് ഒരോ വർഷവും ബിഗ് ടിക്കറ്റിൽ വിജയികളാകുന്നത്.
English Summary
Linto Jos Mechery, a Kerala expat living in the UAE for 30 years, won Dh25,000 in the Big Ticket weekly e-draw. He purchased the ticket with a 10-member group, picking a number based on a friend’s birthday. The group will share the prize money equally among themselves.