Kerala Onam Exam 2026: ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതൽ! സ്കൂൾ അടയ്ക്കുന്നതിൽ മാറ്റം; ഇത്തവണ 10 ദിവസം അവധിയുണ്ടോ?
Kerala School Onam Exam 2026: നിലവിൽ പുറത്തുവന്നിരിക്കുന്ന പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 21ലെ പ്രവർത്തിദിവസം നടത്തുന്നതായിരിക്കും. അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ പഠിപ്പിച്ചു തീർക്കേണ്ട പ്രധാന പാഠഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഓണപരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ. 2026-27 അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ അനുസരിച്ച്, ഇത്തവണത്തെ ഓണ പരീക്ഷകൾ ഓഗസ്റ്റ് 10 മുതൽ 21 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20 ന് കഴിയുന്ന വിധമാണ് ഇപ്പോൾ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, ഹയർ സെക്കൻററി വിഭാഗങ്ങൾക്കുള്ള ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14 മുതലാണ് തുടങ്ങുക. പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കും. ഇതിന് ശേഷമാകും സ്കൂളുകൾ അടയ്ക്കുക.
അതായത് ഓഗസ്റ്റ് 21ലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ അവധിക്ക് ശേഷം ഓഗസ്റ്റ് 31 മുതൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കും. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കുട്ടികൾക്ക് ഓണാവധി 10 ദിവസമില്ല, ഒൻപത് ദിവസമേ ഓണാവധി നൽകിയിട്ടുള്ളൂ. ഓഗസ്റ്റ് 21ലെ ഓണാഘോഷം കഴിഞ്ഞ ശേഷം അന്നേ ദിവസം പ്രവർത്തിച്ച ശേഷം വിദ്യാലയങ്ങൾ ഓണാവധിക്കായി അടയ്ക്കും.
ALSO READ: നീറ്റ് യുജി കൗൺസിലിംഗ്: ഈ തെറ്റുകൾ വരുത്തരുതേ, സീറ്റ് നഷ്ടപ്പെടാം
നിലവിൽ പുറത്തുവന്നിരിക്കുന്ന പരീക്ഷാ ദിവസങ്ങളിൽ ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതുഅവധി പ്രഖ്യാപിക്കുകയാണെങ്കിൽ, അന്ന് നടത്താനിരുന്ന പരീക്ഷ ഓഗസ്റ്റ് 21ലെ പ്രവർത്തിദിവസം നടത്തുന്നതായിരിക്കും. എന്നാവലും ഓണാവധിക്ക് ശേഷം ഓഗസ്റ്റ് 31 നായിരിക്കും സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിക്കുക.
പാഠഭാഗങ്ങളും പരീക്ഷാ ക്രമീകരണങ്ങളും
അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ മുതൽ ഓഗസ്റ്റ് ആദ്യവാരം വരെ പഠിപ്പിച്ചു തീർക്കേണ്ട പ്രധാന പാഠഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ഓണപരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ തയ്യാറാക്കുക. ഹയർസെക്കൻഡറി വിഭാഗത്തിൽ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് സെഷനുകളിലായിരിക്കും പരീക്ഷകൾ നടത്തുക. കുട്ടികൾക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ആവശ്യമായ റിവിഷൻ ക്ലാസുകളും മോഡൽ പരീക്ഷകളും ഓഗസ്റ്റ് ആദ്യവാരത്തോടെ സ്കൂളുകളിൽ പൂർത്തിയാക്കുന്നതാണ്.
ഓഗസ്റ്റ് 25നാണ് ഇത്തവണ ഒന്നാം ഓണം വരുന്നത്. ഓഗസ്റ്റ് 26ന് തിരുവോണം, ഓഗസ്റ്റ് 27ന് മൂന്നാം ഓണം എന്നിങ്ങനെയാണ് ആഘോഷങ്ങൾ. തിരുവോണം വന്നെത്തുന്നത് ഓഗസ്റ്റ് 27നാണെങ്കിലും ഓഗസ്റ്റ് പകുതിയോടെ കേരളത്തിൽ ആഘോഷങ്ങൾക്ക് തുടക്കമാകും. ഇത് മുൻകൂട്ടി കണ്ടാണ് കുട്ടികൾക്ക് ഓണം ആഘോഷിക്കുന്നതിനായി നേരത്തെ തന്നെ പരീക്ഷയും ഒപ്പം അവധിയും നിശ്ചയിച്ചിരിക്കുന്നത്.
ക്രിസ്മസ് പരീക്ഷയും മറ്റ് പരീക്ഷകളും
ഇക്കൊല്ലത്തെ ക്രിസ്മസ് പരീക്ഷ ഡിസംബർ 10ന് തുടങ്ങി 18ന് അവസാനിപ്പിക്കുന്ന രീതിയിലാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 18നാണ് ക്രിസ്മസ് അവധിക്ക് സ്കൂൾ അടയ്ക്കുക. അവധിക്ക് ശേഷം ഡിസംബർ 28ന് സ്കൂൾ തുറക്കും. മറ്റെന്തെങ്കിലും കാരണത്താൽ ഇതിൽ മാറ്റം വന്നാൽ പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നതാണ്. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ- 2027 ജനുവരി 20 മുതലും എസ്എസ്എൽസി പരീക്ഷകൾ- 2027 മാർച്ചിലും നടത്താനാണ് ഇക്കുറി തീരുമാനമായിരിക്കുന്നത്. പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ- മാർച്ച് രണ്ടിന് ആരംഭിച്ച് 29ന് അവസാനിക്കും.
ഓണപ്പരീക്ഷ ടൈംടേബിൾ


English Summary:
Kerala school Onam exams scheduled from August 13 to August 20, 2026. find out the exact date schools will close for the annual Onam vacation, holiday duration, and reopening updates.