AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ernakulam Railway Station: എറണാകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ്

Man Drives Motorbike On Railway Station Platform: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച് യുവാവ്. ഇയാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Ernakulam Railway Station: എറണാകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച് യുവാവ്; അന്വേഷണം ആരംഭിച്ച് പോലീസ്
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Published: 04 Sep 2025 10:51 AM

എറണാകുളം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച് യുവാവ്. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെയാണ് യുവാവ് ആഡംബര ബൈക്ക് ഓടിച്ചത്. പെരുമ്പാവൂർ മുടിക്കൽ സ്വദേശിയായ എംഎസ് അജ്മലിൻ്റെ പേരിൽ വാടകയ്ക്കെടുത്ത ബൈക്കാണ് ഇത്. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലൂടെ ബൈക്കോടിച്ച യുവാവിനായി റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു.

ഈ മാസം മൂന്നിന് പുലർച്ചെ നാലരയോടെയാണ് യുവാവ് രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ പ്രവേശന കവാടത്തിലൂടെ ബൈക്കുമായി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിച്ചത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആളുകൾക്കിടയിലൂടെ ബൈക്കോടിച്ചുപോകുന്ന ഇയാളെ ആർപിഎഫ് പിന്തുടർന്നെങ്കിലും യുവാവ് പ്ലാറ്റ്ഫോമിൻ്റെ മറ്റേ അറ്റത്തേക്ക് ബൈക്കോടിച്ചുപോയി. തുടർന്ന് ബൈക്ക് നിർത്തിയ ഇയാൾ താക്കോലുമായി ഓടിരക്ഷപ്പെടുകയായിരുന്നു. ഒരു ചുവന്ന ബാഗിനൊപ്പമാണ് ഇയാൾ ബൈക്കോടിച്ച് പ്ലാറ്റ്ഫോമിലെത്തിയത്.

Also Read: Kasaragod: കാസർകോട് ആസിഡ് കുടിച്ച് ജീവനൊടുക്കി കുടുംബം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു

തൈക്കൂടത്തെ ഒരു സ്ഥാപനത്തിൽ നിന്ന് വാടകയ്ക്കെടുത്ത ആഡംബര ബൈക്കാണ് ഇത്. ഓഗസ്റ്റ് 30ന്, ഒരു മാസത്തേക്കായി വാടകയ്ക്കെടുത്ത ബൈക്കിൻ്റെ മൂല്യം ഏകദേശം നാല് ലക്ഷത്തോളം രൂപയാണ്. വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ നൽകിയ തിരിച്ചറിയൽ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയിൽവേ പോലീസ് അന്വേഷണം നടത്തുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവ് ഒളിവിലാണ്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന് സൂചനയുണ്ട്. ഇതിൽ അന്വേഷണം പുരോഗമിക്കുകയാണ്.