AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: ഉറുമ്പിനും സദ്യ കഴിക്കണ്ടേ? ഉറുമ്പോണം എന്നാണെന്ന് അറിയാമോ?

ഓണവും ഓണസ്സദ്യയും നമുക്ക് മാത്രമല്ല എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ടതാണ്. ഈ യാഥാർത്ഥ്യം വിളിച്ചോതുന്ന ചടങ്ങാണ് ഉറുമ്പിനുള്ള സദ്യ.

nithya
Nithya Vinu | Published: 04 Sep 2025 10:17 AM
കേരളക്കര ഒന്നാകെ മാവേലി തമ്പുരാനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടേയും ഓണനാളുകൾ‌ തകർത്ത് ആഘോഷിക്കുകയാണ് ഓരോ മലയാളികളും. (Image Credit: Social Media)

1 / 5
എന്നാൽ ഓണവും ഓണസ്സദ്യയും നമുക്ക് മാത്രമല്ല എല്ലാ ജീവികള്‍ക്കും അവകാശപ്പെട്ടതാണ്. ഈ യാഥാർത്ഥ്യം വിളിച്ചോതുന്ന ചടങ്ങാണ് ഉറുമ്പിനുള്ള സദ്യ. അവയെ കുറിച്ച് അറിഞ്ഞാലോ...(Image Credit: Getty Image)

2 / 5
ചെറുതായ എല്ലാ പ്രാണികളും ഓണ സന്തോഷത്തില്‍ പങ്കാളികളാണെന്നും അവയ്ക്കും നമുക്കുള്ളതു പോലെ ഈയൊരു ദിനമുണ്ടെന്ന കരുതലാണ് ഈ ചടങ്ങിന് പിന്നിൽ. തിരുവോണ ദിവസം വൈകിട്ടാണ് ഉറുമ്പിനോണം. (Image Credit: Getty Image)

3 / 5
അരി വറുത്ത് തേങ്ങ ചിരകിയതും ശര്‍ക്കരയുമായി കൂട്ടിക്കുഴച്ച് തൂശനിലയില്‍ വീടിന്റെ നാലു ഭാഗത്തും ഉറുമ്പുകള്‍ക്ക് കഴിക്കാനായി നല്കും. തിരുവോണത്തിന് മഹാബലിക്കൊപ്പം പാതാള വാസികളായ ഉറുമ്പുകളുമെത്തും എന്നാണ് വിശ്വാസം. (Image Credit: Getty Image)

4 / 5
കുട്ടനാട്ടിലും കോട്ടയത്തും ഉത്തര മലബാറിലുമൊക്കെ ഈ ഉറുമ്പോണം കണ്ടുവരുന്നത്. ചിരട്ടയില്‍ അരിമാവ് കലക്കി ഉറുമ്പുകള്‍ക്ക് കൊടുക്കുന്ന പതിവുമുണ്ട്. അരിമാവ് കൊണ്ട് അത്തപ്പുക്കളമൊരുക്കിയും ഉറുമ്പുകള്‍ക്ക് സദ്യ നല്കാറുണ്ട്. (Image Credit: Getty Image)

5 / 5