AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

തല കയറിൽ തൂങ്ങിയ നിലയിൽ, ശരീരം പുഴയിൽ: തുഷാരഗിരിയിൽ പാലത്തിൽനിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു

Hang Death in Thusharagiri: പാലത്തിന്റെ കൈവരിയിൽ കയർ ബന്ധിച്ചു ബാക്കി അറ്റം കഴുത്തിൽ കെട്ടി പുഴയിലേക്ക് ചാടുകയായിരുന്നു

തല കയറിൽ തൂങ്ങിയ നിലയിൽ, ശരീരം പുഴയിൽ: തുഷാരഗിരിയിൽ പാലത്തിൽനിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു
Hang DeathImage Credit source: Tv9 Network
ashli
Ashli C | Published: 01 Oct 2025 16:56 PM

കോഴിക്കോട്: തുഷാരഗിരിയിൽ പാലത്തിൽ നിന്ന് കയർ കെട്ടി ചാടിയ ആൾ കഴുത്തറ്റു മരിച്ചു. തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്. പാലത്തിന്റെ കൈവരിയിൽ കയർ ബന്ധിച്ചു ബാക്കി അറ്റം കഴുത്തിൽ കെട്ടി പുഴയിലേക്ക് ചാടുകയായിരുന്നു.

ഇതോടെ കഴുത്തറ്റ് ശരീരഭാഗം പുഴയിലേക്ക് വീണു. തല മാത്രം കയറിൽ തൂങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ തുഷാര​ഗിരിയിൽ എത്തിയ വിനോദസഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തൂങ്ങിക്കിടക്കുന്ന വിവരം അധികൃതരെ അറിയിച്ചത്. പിന്നാലെ കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരത്ത് ജ്യൂസിൽ വിഷം കലർത്തികുടിച്ച് കമിതാക്കളിൽ ഒരാൾ മരിച്ചു

തിരുവനന്തപുരം: പാറശ്ശാലയിൽ ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. സംഭവത്തിൽ ആൺകുട്ടിയാണ് മരിച്ചത്. പ്ലാമൂട്ടുകട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്. വിഷം കഴിച്ചതിനെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. ഒപ്പം ജീവൻ ഒടുക്കാൻ ശ്രമിച്ച 15 കാരിയായ പെൺകുട്ടി നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ജീവിതത്തിലെ പ്രശ്നങ്ങൾ അതിജീവിക്കാൻ ശ്രമിക്കുക. സ്വയം പ്രശ്നങ്ങളെ തരണം ചെയ്യാൻ ശ്രമിക്കുക. സാധിക്കുന്നില്ലെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ജീവിതത്തിലെ മോശം സാഹചര്യങ്ങളിൽ അനാവശ്യമായ ചിന്തകൾ മനസ്സിൽ കടന്നു കൂടുമ്പോൾ സഹായത്തിനായി ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ബന്ധപ്പെടേണ്ട ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)