AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mannar Kala Murder : മാന്നാർ കൊലപാതകത്തിൽ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

Mannar Kala Murder Case FIR : മാന്നാർ കൊലപാതകക്കേസിൽ യുവതിയുടെ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് ഒന്നാം പ്രതിയായ കേസിൽ രണ്ടാം പ്രതി ജിനു, മൂന്നാം പ്രതി സോമൻ, നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Mannar Kala Murder : മാന്നാർ കൊലപാതകത്തിൽ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
Mannar Kala Murder (Image Courtesy - Social Media)
Abdul Basith
Abdul Basith | Published: 03 Jul 2024 | 03:39 PM

ആലപ്പുഴ മാന്നാറിലെ ക്രൂര കൊലപാതകത്തിൽ ഭർത്താവടക്കം നാല് പേർക്കും പങ്കെന്ന് എഫ്ഐആർ. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. കലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് (Mannar Kala Murder) കാരണം. നാല് പേരിൽ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം പ്രതി ജിനു, മൂന്നാം പ്രതി സോമൻ, നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇസ്രയേലിലുള്ള അനിൽ കുമാറിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

പെരുമ്പുഴ പാലത്തിൽ വച്ച് കലയെ കൊലപ്പെടുത്തിയ പ്രതികൾ മൃതദേഹം കാറിൽ കയറ്റിക്കൊണ്ടുപോയി മറവ് ചെയ്ത് തെളിവ് നശിപ്പിക്കുകയായിരുന്നു എന്ന് എഫ്ഐആറിൽ പറയുന്നു. കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുമായി ഉടൻ തെളിവെടുപ്പ് ഉണ്ടായേക്കില്ല. അനിൽ കുമാറിനെ നാട്ടിലെത്തിച്ച ശേഷം മുഴുവൻ പ്രതികളെയും ഒരുമിച്ച് കൂട്ടി തെളിവെടുപ്പ് നടത്താനാണ് പൊലീസിൻ്റെ തീരുമാനം. നിലവിൽ കുടുംബവുമായി സഹകരിച്ചാണ് അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നത്. ഇതിന് സാധിച്ചില്ലെങ്കിൽ ഇൻ്റർപോളിൻ്റെ സഹായം തേടും.

മാന്നാർ കൊലപാതകക്കേസിൽ യുവതിയുടെ ശരീരം കൊലപ്പെടുത്തിയശേഷം മറവുചെയ്തെന്നു കരുതപ്പെടുന്ന സെപ്റ്റിക് ടാങ്ക് പരിശോധിച്ചപ്പോൾ കണ്ടത് കല്ലു പോലും ഉരുകി പോകുന്ന വിധത്തിലുള്ളകെമിക്കലിന്റെ സാന്നിധ്യം. സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കാൻ പോലീസിനെ സഹായിക്കാൻ എത്തിയ തിരുവല്ല സ്വദേശി എസ്. സോമനാണ് ഇക്കാര്യം അറിയിച്ചത്. ഇലന്തൂർ നരബലിക്കേസിൽ ഉൾപ്പെടെ മൃതദേഹം പുറത്തെടുത്ത് പോലീസിനെ സഹായിക്കാൻ സോമൻ എത്തിയിട്ടുണ്ട്.

Also Read : Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

15 വർഷം മുൻപ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതപ്പെടുന്നത്. സ്ത്രീകളുടെ ഉൾവസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയർ ക്ലിപ്പ് തുടങ്ങിയവ ടാങ്കിൽനിന്ന് ലഭിച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായാണ് നിഗമനം. സെപ്റ്റിക് ടാങ്കിൽ നിറയെ രാസപദാർഥം ഉണ്ടായിരുന്നതായും സോമൻ വെളിപ്പെടുത്തി. സെപ്റ്റിക് ടാങ്കിലെ കല്ല് വരെ തൊട്ടാൽ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാങ്ക് തുറന്നപ്പോൾ തന്നെ കെമിക്കൽ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നതായും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ കെമിക്കൽ ടാങ്കിലേക്ക് എത്തിച്ചിട്ടുണ്ടെങ്കിൽ അസ്ഥിവരെ പൊടിഞ്ഞുപോകാനുള്ള സാധ്യതയും കൂടുതലാണ്. ടാങ്കിൽ അരിച്ചുപെറുക്കിയാണ് പലതും കണ്ടെടുത്തിട്ടുള്ളത്.

Also Read : Mannar Kala Murder Case : കല്ലുവരെ പൊടിഞ്ഞു പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്ക് നിറയെ …മാന്നാറിൽ നടന്നത് തെളിവു നശിപ്പിക്കാനുള്ള നീണ്ട ശ്രമം

കൂടാതെ അവരുടെ പഴയവീടിന്റെ അവശിഷ്ടങ്ങളെല്ലാം ടാങ്കിന്റെ മുകളിലായിരുന്നു ഉണ്ടായിരുന്നത്. ടാങ്കിന്റെ മൂടി തുറന്നപ്പോൾ തന്നെ വെള്ളത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽപ്പെട്ടിരുന്നു. ടാങ്കിൽ നിന്ന് കണ്ടെടുത്തവയിൽ മൃതശരീരഭാഗങ്ങളുണ്ടെന്ന് ഉറപ്പിക്കാൻ കഴിയുമോ എന്നറിയില്ലെങ്കിലും 70 ശതമാനം ഉറപ്പിക്കാം എന്ന നി​ഗമനത്തിലാണ് അധികൃതർ. കണ്ടെടുത്ത എല്ലാ വസ്തുക്കളും ഫൊറൻസിക് സംഘത്തിന് കൈമാറിയിട്ടുണ്ട്.

2008-2009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്. കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു അനിൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല.

വീട്ടുകാരുടെ എതിർപ്പ് മറി കടന്നാണ് അനിലും കലയും വിവാഹം ചെയ്തത്. ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയിൽ മർദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള അനിലിൻ്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുന്നതോടെയാമ് ഈ കേസിന്റെ സത്യങ്ങളും പുറത്തു വരുന്നത്.

Follow Us