AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Unexpected rain Kerala : മകരത്തിൽ മഴ പെയ്തു, കാപ്പി പൂത്തു, പക്ഷെ നല്ല കുത്തരിയുടെ കഞ്ഞിമോഹം പൊലിഞ്ഞ് വയനാടൻ കർഷകർ

Wayanad unseasonal rain affects paddy and coffee farmers: തീറ്റപ്പുല്ല് കുറയുന്ന വേനൽക്കാലത്ത് ക്ഷീരകർഷകരുടെ ഏക പ്രതീക്ഷയായ വൈക്കോൽ ചീഞ്ഞുപോകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കൃഷിനാശത്തിന് കൃഷിഭവനുകളിൽ നിന്ന് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

Unexpected rain Kerala : മകരത്തിൽ മഴ പെയ്തു, കാപ്പി പൂത്തു, പക്ഷെ നല്ല കുത്തരിയുടെ കഞ്ഞിമോഹം പൊലിഞ്ഞ് വയനാടൻ കർഷകർ
Wayanad Weather Affects FarmersImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 29 Jan 2026 | 04:36 PM

മാനന്തവാടി: വിളവെടുപ്പ് ഉത്സവമാകേണ്ട മകരമാസത്തിൽ അപ്രതീക്ഷിതമായി എത്തിയ മഴ വയനാട്ടിലെ കർഷകർക്ക് കനത്ത തിരിച്ചടിയാകുന്നു. ബുധനാഴ്ച പുലർച്ചെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പെയ്ത ഭേദപ്പെട്ട മഴ നെല്ല്, കാപ്പി കർഷകരെ ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

 

നെൽകർഷകർക്ക് ഇരട്ട പ്രഹരം

 

പാടശേഖരങ്ങളിൽ നെല്ല് വിളഞ്ഞുനിൽക്കുന്ന സമയത്താണ് മഴയെത്തിയത്. തൊഴിലാളി ക്ഷാമം മൂലം കൊയ്ത്തുയന്ത്രം കാത്തുനിൽക്കുന്ന കർഷകരുടെ നെല്ലും വൈക്കോലും മഴയിൽ നനഞ്ഞു. നനഞ്ഞ നെല്ല് വേഗത്തിൽ ഉണക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ പൂത്തു നശിക്കും ഇതാണ് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന ആശങ്ക.

Also read – തീരദേശ ഹൈവേ: എറണാകുളം ജില്ലയിൽ സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകുന്നു, ലക്ഷ്യങ്ങൾ ഇങ്ങനെ

തീറ്റപ്പുല്ല് കുറയുന്ന വേനൽക്കാലത്ത് ക്ഷീരകർഷകരുടെ ഏക പ്രതീക്ഷയായ വൈക്കോൽ ചീഞ്ഞുപോകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. കൃഷിനാശത്തിന് കൃഷിഭവനുകളിൽ നിന്ന് കൃത്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

 

കാപ്പി പൂത്തു; കർഷകർ ആശങ്കയിൽ

 

പുൽപള്ളി ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഞ്ഞും മഴയും കാരണം കാപ്പിച്ചെടികൾ നേരത്തെ പൂവിട്ടു. വിളവെടുപ്പ് പൂർത്തിയാകുന്നതിന് മുൻപേ കാപ്പി പൂത്തത് കർഷകർക്ക് വെല്ലുവിളിയാണ്.

പൂവിട്ടതിന് പിന്നാലെ ശക്തമായ വെയിൽ അനുഭവപ്പെടുന്നത് പൂക്കൾ കരിഞ്ഞുണങ്ങാൻ കാരണമാകും. ഈർപ്പം നിലനിർത്താൻ വരും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ അടുത്ത വർഷത്തെ ഉൽപാദനത്തെ ഇത് ദോഷകരമായി ബാധിക്കും. നിലവിൽ കാപ്പിക്ക് മികച്ച വില ലഭിക്കുന്ന സമയത്താണ് ഈ കാലാവസ്ഥാ വ്യതിയാനം.