AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Medical Negligence: ചില്ലു നീക്കാതെ മുറിവ് കെട്ടി! ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ്

Medical Negligence: 63 ദിവസത്തിനുശേഷം സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ 5 ചില്ല് കഷ്ണങ്ങളാണ് പുറത്തെടുത്തത്....

Medical Negligence: ചില്ലു നീക്കാതെ മുറിവ് കെട്ടി! ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ പിഴവ്
Medical Negligence
Ashli C
Ashli C | Published: 20 Feb 2026 | 07:26 AM

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ്. ഓട്ടോ അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ മുറിവിൽ നിന്നും ചില്ലു കഷണങ്ങൾ നീക്കാതെ വച്ചു കെട്ടി. മുറിവ് ഉണങ്ങാതെ ആയപ്പോൾ വീണ്ടും ചികിത്സ തേടിയപ്പോഴാണ് കാര്യം പിടികിട്ടിയത്. 63 ദിവസത്തിനുശേഷം സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെ 5 ചില്ല് കഷ്ണങ്ങളാണ് പുറത്തെടുത്തത്. ഓട്ടോ അപകടത്തിൽ പരിക്കേറ്റ തുറവൂർ സ്വദേശി രാധാകൃഷ്ണപിള്ളേക്കാണ് ദൂരനുഭവം. ഡിസംബർ 16 ആണ് സംഭവം. ഡോക്ടർക്ക് എതിരെ പരാതി നൽകി.

അതേസമയം ശസ്ത്രക്രിയയിൽ വയറ്റിൽ മറന്നുവച്ച കത്രികയുമായി അഞ്ചുവർഷം വേദന തിന്നു ജീവിച്ച ആലപ്പുഴ പുന്നപ്ര സ്വദേശിലെ തുടർച്ചയായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി. കെ സി വേണുഗോപാൽ എംപി ഇടപെട്ടാണ് കത്രിക നീക്കുന്നതിനുള്ള ശസ്ത്രക്രിയ ക്രമീകരണങ്ങൾ ഒരുക്കിയത്. സംഭവത്തിൽ ഗുരുതരമായ അനാസ്ഥയാണ് ഉണ്ടായത് എന്ന് കെസി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 2021ൽ നടന്ന ശസ്ത്രക്രിയയാണ് ഗുരുതരമായ വീഴ്ച ഉണ്ടായത്.

Follow Us