മെസിയുടെ കേരള സന്ദർശന വിവാദം: ആന്റോ അഗസ്റ്റിനെതിരേ ഇഡി കേസ് വരുന്നു; അനുമതി കിട്ടിയെന്ന് റിപ്പോർട്ട്
ED case likely against Anto Augustine: ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പിൽ കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ആധാരമാക്കി, കൊച്ചി ഇഡി ഓഫീസ് ഉടൻ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പി.എം.എൽ.എ.) പ്രകാരമാണ് കേസ് രജിസ്റ്റർചെയ്യുക.

Messi Kerala Visit Ed Case Against Anto Augustine
കൊച്ചി: ലയണൽ മെസി അടങ്ങുന്ന അർജൻ്റീന ടീമിൻ്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെതിരേ ഇഡി കേസെടുക്കുമെന്ന് വിവരം. മെസിയുടെ സന്ദർശനത്തിൻ്റെ പേരിൽ നടന്ന തട്ടിപ്പിൽ ആന്റോയ്ക്കെതിരേ കേസെടുക്കാൻ ഇഡിക്ക് ഉന്നത തല സമിതിയായ റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ (ആർ.എ.എം.സി.) അനുമതി ലഭിച്ചു എന്നാണ് റിപ്പോർട്ട്. വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ അനുമതി നൽകിയിരിക്കുന്നത്. മെസിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നു എന്ന വിവാദത്തിൽ നേരത്തെ ആന്റോയ്ക്ക് എതിരേ കളമശ്ശേരി പോലീസ് കേസെടുത്തിരുന്നു, ഇതിൽ അന്വേഷണം നടത്തിവരികയാണ്.
ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് തട്ടിപ്പിൽ കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ആധാരമാക്കി, കൊച്ചി ഇഡി ഓഫീസ് ഉടൻ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർചെയ്യും. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പി.എം.എൽ.എ.) പ്രകാരമാണ് കേസ് രജിസ്റ്റർചെയ്യുക.
ALSO READ: കൊല്ലത്തെ രാജുവിന്റെ മരണം കൊലപാതകം, ബെൽറ്റ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു; ഭാര്യ അറസ്റ്റിൽ
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെയും ഇഡി കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കും എന്നാണ് വിവരം. റിപ്പോർട്ടർ കമ്പനിയും ആന്റോയും മറ്റുപ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി സർക്കാരിനെയും പൊതുജനങ്ങളെയും വഞ്ചിച്ച് ലാഭമുണ്ടാക്കിയെന്നാണ് പ്രാഥമിക കേസ്. ആന്റോയുടേയും റിപ്പോർട്ടർ കമ്പനിയുടേയും സാമ്പത്തിക ഇടപാടുകളിലും അന്വേഷണമുണ്ടാവും.
അതിനിടെ, മെസിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ തട്ടിപ്പ് നടന്നു എന്നതിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തി അന്വേഷണം വേണമെന്നാണ് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ എസ്ഐടി ശുപാർശ ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം കേസെടുക്കണോ എന്നത് ഡിജിപി പരിശോധിക്കും. മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന പേരിൽ ചട്ടലംഘനങ്ങൾ നടന്നെന്നും വിദേശ യാത്ര വഴി സർക്കാരിന് നേട്ടമുണ്ടായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പേഴ്സൺ സറ്റാഫ് അംഗങ്ങളുടെ കത്തിടപാടുകൾ സെക്രട്ടറിയേറ്റ് മാനുവലിന് വിരുദ്ധമാണെന്നും അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം വേണമെന്നുമാണ് എസ്ഐടിയുടെ ആവശ്യം.
English Summary
Reports indicate that the Enforcement Directorate (ED) is set to register a case against Anto Augustine, Managing Director of Reporter Broadcasting Company, in connection with the Kerala visit of the Argentina football team, which included Lionel Messi. It is reported that the ED has received approval from the Risk Assessment Management Committee (RAMC) -a high-level panel – to initiate proceedings against Anto regarding the fraud associated with Messi’s visit.