AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kollam Raju Death: കൊല്ലത്തെ രാജുവിന്റെ മരണം കൊലപാതകം, ബെൽറ്റ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു; ഭാര്യ അറസ്റ്റിൽ

Kollam Cherumoodu Raju Death Case: ഭർത്താവ് രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ച ഭാര്യ ലേഖ മേരി ഒടുവിൽ പോലീസിനോട് കുറ്റം സമ്മതിച്ചു. രാജുവിന്റേത് കൊലപാതകമാണെന്നും കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസിന് നൽകിയ മൊഴിയിൽ പ്രതിയായ ഭാര്യ വെളിപ്പെടുത്തി.

Kollam Raju Death: കൊല്ലത്തെ രാജുവിന്റെ മരണം കൊലപാതകം, ബെൽറ്റ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചു; ഭാര്യ അറസ്റ്റിൽ
കൊല്ലപ്പെട്ട രാജു, അറസ്റ്റിലായ ഭാര്യ ലേഖ മേരിImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 04 Oct 2026 | 08:51 PM

കൊല്ലം: ചെറുമൂട് സ്വദേശി രാജു എഡ്വേഡിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഭർത്താവ് രാജു കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കളെ വിശ്വസിപ്പിക്കാൻ ശ്രമിച്ച ഭാര്യ ലേഖ മേരി ഒടുവിൽ പോലീസിനോട് കുറ്റം സമ്മതിച്ചു. രാജുവിന്റേത് കൊലപാതകമാണെന്നും കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസിന് നൽകിയ മൊഴിയിൽ പ്രതിയായ ഭാര്യ വെളിപ്പെടുത്തി.

മരണത്തിൽ സംശയം തോന്നിയ പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലേഖ മേരി കുറ്റം സമ്മതിക്കുകയായിരുന്നു.

ALSO READ: ആശുപത്രികളിൽ ഇനി മരുന്ന് ക്ഷാമമുണ്ടാകില്ല; ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കാൻ നിർദേശം

വെള്ളിയാഴ്ചയാണ് രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കൾക്ക് സംശയം തോന്നിയതിനെ തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ലേഖയെ കസ്റ്റഡിയിലെടുത്തു. വസ്തു സ്വന്തം പേരിൽ എഴുതി നൽകാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്നാണ് ലേഖ പൊലീസിനോട് നൽകിയ മൊഴിയിൽ പറയുന്നത്. ലേഖയുെട ആൺസുഹൃത്തിന്റെ പങ്കും കൊലപാതകത്തിൽ പരിശോധിക്കുന്നുണ്ട്.

രാജുവിന്റെ കഴുത്തിലെ പാട് കണ്ടാണ് സംശയം ഉടലെടുത്തത്. ഇരുവരും തമ്മിൽ എപ്പോഴും വഴക്കായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഒരു അസുഖവും രാജുവിന് ഇല്ലായിരുന്നുവെന്നും രാജുവിന്റെ സഹോദരി മാധ്യമങ്ങളോട് പറഞ്ഞു. ഭാര്യ ലേഖമേരി വിദേശത്തായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയത്. ബന്ധുക്കളുമായിട്ടും അകൽച്ചയിലായിരുന്നു. രാജുവിന് വിഷം കൊടുത്തതായി പൊലീസിന് സംശയമുണ്ട്. രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

കൈക്കൂലിപ്പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

തിരൂരങ്ങാടിയിൽ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടറെ അറസ്റ്റ് ചെയ്ത് വിജിലൻസ്. നഗരത്തിൽ പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭ ലൈസൻസ് അനുവദിക്കുന്നതിനായി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലാണ് പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ശ്രീജി എസിനെയാണ് വിജിലൻസ് സംഘം നാടകീയമായി അറസ്റ്റ് ചെയ്തത്.

ശ്രീജി താമസിച്ചിരുന്ന വാടക്കെട്ടിടത്തിലെത്തി കൈക്കൂലി നൽകണമെന്നാണ് പരാതിക്കാരിയോട് ഇയാൾ ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരി തന്നെയാണ് വിജിലൻസിനെ അറിയിച്ചത്. വിജിലൻസ് നിർദേശിച്ച പ്രകാരം പരാതിക്കാരി മുറിയിലെത്തി ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിക്ക് കൈക്കൂലിപ്പണം കൈമാറി തിരികെ ഇറങ്ങിയതിന് പിന്നാലെയാണ് മുറിയിലേക്ക് വിജിലൻസ് സംഘം എത്തിയത്.

English Summary:

Kollam Cherumoodu Raju death case , Wife Lekha Mary confesses to murdering husband by strangulating him with a belt. Postmortem report unravels false collapse claim.

Follow Us