AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Veena George: മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല

Veena George: കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്....

Veena George: മന്ത്രി വീണാ ജോർജിന് പരുക്കേറ്റ സംഭവം; കെ എസ് യു പ്രവർത്തകർക്ക് ജാമ്യമില്ല
Veena George InjuryImage Credit source: Social Media
Ashli C
Ashli C | Published: 03 Mar 2026 | 02:16 PM

കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം ഇല്ല. കണ്ണൂർ സിജെഎം കോടതിയാണ് കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിച്ചത്. തെളിവെടുപ്പിന് വേണ്ടി ഈ മാസം 5, 6 തീയതികളിൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

ഈ മാസം അഞ്ചാം തീയതി പ്രതികളെ കോടതിയിൽ ഹാജരാക്കും. അതേസമയം കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധം മാത്രമാണ് നടന്നതെന്നും മതശ്രമം നടന്നിട്ടില്ല എന്നതാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്.മാർച്ച് 12 വരെയായിരുന്നു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നത്.

ആരോഗ്യമന്ത്രി വീണ ജോർജ് ആക്രമിക്കപ്പെട്ടു എന്ന കേസിൽ ഗുരുതരമായ വകുപ്പുകൾ ആണ് പ്രതികളായ കെസി പ്രവർത്തകർക്ക് നേരെ ചുമത്തിയിരിക്കുന്നത്. പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജ് പരിയാരം മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ തേടിയത്. മന്ത്രിയുടെ കഴുത്തിലാണ് പരിക്കേറ്റത്. കണ്ണൂരിൽ വച്ച് നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തതിനു ശേഷം ട്രെയിനിൽ കയറാൻ വരുന്നതിനിടെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിഷേധം അരങ്ങേറിയത്. പോലീസ് വലയം ഭരിച്ചുകൊണ്ട് ആരോഗ്യ മന്ത്രിയെ പ്രവർത്തകർ കയ്യേറ്റം ചെയ്തു എന്നാണ് കേസ്.

Follow Us