Mission Chakkakomban: മയക്കുവെടിയേറ്റ ചക്കക്കൊമ്പൻ വെള്ളത്തിലേക്ക്; ബോട്ടിൽ പിന്തുടർന്ന് വനംവകുപ്പ് സംഘം
Mission Chakkakomban Latest Update: ദൗത്യസംഘം കൃത്യമായി ലക്ഷ്യം വച്ച് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി നൽകുന്നതിൽ വിജയിച്ചതായാണ് നിലവിൽ പുറത്തുവരുന്ന റഇപ്പോർട്ട്. എന്നാൽ വെടികൊണ്ടതിന് പിന്നാലെ ആന സമീപത്തെ ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു. രാവിലെ മുതൽ നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങിയത് കൂടുതൽ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഏറെ നേരം വെള്ളത്തിൽ തുടർന്ന ശേഷം ചക്കക്കൊമ്പൻ നീന്തി മറുകരയിലെത്തി.
ഇടുക്കി: ചിന്നക്കനാലിൽ ഭീതി പരത്തുന്ന കാട്ടാന ചക്കക്കൊമ്പനെ (Mission Chakkakomban) മയക്കുവെടി വച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള വനംവകുപ്പിൻ്റെ ദൗത്യം അതീവ സങ്കീർണ്ണമായ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ദൗത്യസംഘം കൃത്യമായി ലക്ഷ്യം വച്ച് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി നൽകുന്നതിൽ വിജയിച്ചതായാണ് നിലവിൽ പുറത്തുവരുന്ന റഇപ്പോർട്ട്. എന്നാൽ വെടികൊണ്ടതിന് പിന്നാലെ ആന സമീപത്തെ ജലാശയത്തിലേക്ക് ഇറങ്ങുകയായിരുന്നു. രാവിലെ മുതൽ നിരീക്ഷണത്തിലായിരുന്ന ചക്കക്കൊമ്പൻ മയക്കുവെടിയേറ്റതിന് പിന്നാലെ ജലാശയത്തിലേക്ക് ഇറങ്ങിയത് കൂടുതൽ ആശങ്കയ്ക്ക് വഴിവച്ചിരിക്കുകയാണ്.
വെള്ളത്തിലിറങ്ങിയ ആന അപകടത്തിൽപ്പെടാതിരിക്കാനും നിരീക്ഷണം ഉറപ്പാക്കാനും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്പീഡ് ബോട്ടിൽ ചക്കക്കൊമ്പനെ പിന്തുടർന്നു. ഏറെ നേരം വെള്ളത്തിൽ തുടർന്ന ശേഷം ചക്കക്കൊമ്പൻ നീന്തി മറുകരയിലെത്തി. എങ്കിലും നിലവിൽ ആനയെ ദൗത്യസംഘം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇന്ന് മൂന്നാം ദിവസമാണ് ചക്കക്കൊമ്പൻ ദൗത്യം തുടരുകയാണ്. നേരം വൈകുന്നതും പ്രദേശത്തെ പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയായേക്കും. മൂന്നുമണിയോടെയാണ് ആദ്യ ഡോസ് മയക്കുവെടി വെച്ചത്.
ALSO READ: ‘മിഷന്‍ ചക്കക്കൊമ്പന്‍’ മൂന്നാം ദിവസത്തിലേക്ക്; ദൗത്യം എത്രനാള്‍?
ആന പൂർണ്ണമായി മയങ്ങിയാൽ അടുത്ത ഡോസ് മയക്കുവെടി നൽകുന്നതിനും തുടർന്ന് റേഡിയോ കോളർ ധരിപ്പിക്കുന്നതിനുമുള്ള എല്ലാ സജ്ജീകരണങ്ങളും സ്ഥലത്ത് ഒരുക്കിയിട്ടുണ്ട്. രാവിലെ ആറുമണി മുതൽ ചക്കക്കൊമ്പനെ മയക്കു വെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള അതീവ ശ്രമത്തിലാണ് ദൗത്യസംഘം. വയനാട്ടിൽ നിന്നും എത്തിച്ച വിക്രം, ഭാരത് എന്നീ രണ്ട് കുങ്കിയാനകളും 50 അംഗ വനംവകുപ്പ് സംഘവുമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്.
ഇക്കഴിഞ്ഞ രണ്ട് ദിവസവും ചക്കകൊമ്പൻ ദൊത്യം പരാജയപ്പെട്ടത്, ആന അനുയോജ്യമായ സ്ഥലത്ത് എത്താതിരുന്നതിനാലാണ്. അതേസമയം, ദൗത്യത്തിൻ്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസമായി ചിന്നക്കനാൽ പഞ്ചായത്തിലെ ആറു വാർഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്. റേഡിയോ കോളർ ഘടിപ്പിച്ച് ചിന്നക്കനാൽ മേഖലയിലേക്ക് തന്നെ ചക്കകൊമ്പനെ തിരികെ വിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും തുടരുകയാണ്.
കഴിഞ്ഞദിവസങ്ങളിൽ മയക്കുവെടി വെച്ചിരുന്നെങ്കിലും നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നില്ല. ആദ്യദിനത്തിൽ വെടിയേറ്റശേഷം ദൗത്യസംഘത്തെ ആക്രമിക്കാൻ പാഞ്ഞടുത്ത കൊമ്പനായിരുന്നെങ്കിൽ രണ്ടാം ദിവസം ചക്കകൊമ്പൻ വളരെ ശാന്തനായിരുന്നു. ഏലത്തോട്ടത്തിലും കാട്ടിലുമായി തുടർന്ന ചക്കകൊമ്പൻ സംഘത്തിന് പിടിതരാതെ രണ്ടാം ദിവസവും ഒഴിഞ്ഞുമാറി. അങ്ങനെ ഇന്നലെയുംന വൈകിട്ട് 5.30ന് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു.
English Summary:
Latest updates on Mission Chakkakomban in Idukki. Forest officials successfully fired the first tranquiliser dart at wild elephant Chakkakomban near 301 colony in Chinnakanal.