AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mission Chakkakomban: ‘മിഷന്‍ ചക്കക്കൊമ്പന്‍’ മൂന്നാം ദിവസത്തിലേക്ക്; ദൗത്യം ഇനി എത്രനാള്‍? ഇന്നറിയാം

Mission Chakkakomban Enters Day 3 in Chinnakanal: മിഷന്‍ ചക്കക്കൊമ്പന്‍ ഇന്ന് പുനഃരാരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസവും പ്രതികൂല സാഹചര്യങ്ങള്‍ മൂലം ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. രാവിലെ 7.30-ഓടെ ദൗത്യസംഘം വീണ്ടും അസംബിള്‍ ചെയ്യും. തങ്ങള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് സിസിഎഫ്.

Mission Chakkakomban: ‘മിഷന്‍ ചക്കക്കൊമ്പന്‍’ മൂന്നാം ദിവസത്തിലേക്ക്; ദൗത്യം ഇനി എത്രനാള്‍? ഇന്നറിയാം
മിഷന്‍ ചക്കക്കൊമ്പന്‍ Image Credit source: IPRD
Jayadevan AM
Jayadevan AM | Published: 27 Nov 2026 | 06:07 AM

ചിന്നക്കനാല്‍: ‘മിഷന്‍ ചക്കക്കൊമ്പന്‍’ ഇന്ന് (നവംബര്‍ 27) പുനഃരാരംഭിക്കും. കഴിഞ്ഞ രണ്ട് ദിവസവും പ്രതികൂല സാഹചര്യങ്ങള്‍ മൂലം ദൗത്യം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. രാവിലെ 7.30-ഓടെ ദൗത്യസംഘം വീണ്ടും അസംബിള്‍ ചെയ്യും. തങ്ങള്‍ പൂര്‍ണ ആത്മവിശ്വാസത്തിലാണെന്ന് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) ഡികെ വിനോദ് കുമാര്‍ വ്യക്തമാക്കി. എന്നാല്‍ അനിശ്ചിതകാലത്തേക്ക് മിഷന്‍ നീണ്ടുക്കൊണ്ടുപോകാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇന്നത്തെ ദൗത്യഫലം വിലയിരുത്തിയതിന് ശേഷം മിഷന്‍ തുടരണോ, അതോ താല്‍ക്കാലികമായി നിര്‍ത്തണോ എന്ന് തീരുമാനിക്കും. ദൗത്യം എത്രനാള്‍ തുടരുമെന്ന് ഇന്നറിയാം.

ആദ്യദിവസം പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായതെങ്കില്‍, ദൗത്യത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതിയാണ് തടസമായത്. മയക്കുവെടിവെക്കാന്‍ അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനാല്‍ വ്യാഴാഴ്ച മിഷന്‍ നിര്‍ത്തിവെക്കുകയായിരുന്നു.

സൂര്യനെല്ലി-ബോഡിമെഡ് റോഡിന് അടുത്തുള്ള ഏലത്തോട്ടത്തിലാണ് ഇന്നലെ വൈകുന്നേരം ചക്കക്കൊമ്പന്‍ നിലയുറപ്പിച്ചിരുന്നത്. ദൗത്യസംഘം പ്രദേശത്ത് പൂര്‍ണസജ്ജരായി നിലയുറപ്പിച്ചിരുന്നു. ചക്കക്കൊമ്പനെ മയക്കുവെടിവെച്ചാല്‍ ഉടന്‍ കുങ്കി ആനകളെ എത്തിക്കാനുള്ള മാര്‍ഗങ്ങളും വനംവകുപ്പ് ഒരുക്കിയിരുന്നു.

ദൗത്യത്തിന് എന്ത് സംഭവിച്ചു?

ഏലത്തോട്ടത്തില്‍ വെച്ച് ആനയെ മയക്കുവെടി വെക്കുന്നത് വെല്ലുവിളിയായേക്കുമെന്നായിരുന്നു ദൗത്യസംഘത്തിന്റെ വിലയിരുത്തല്‍. അനുയോജ്യമായ തുറസായ സ്ഥലത്തേക്ക് ആന മാറുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അതുണ്ടായില്ല. പ്രതികൂല സാഹചര്യത്തെ തുടര്‍ന്ന് വൈകിട്ട് ദൗത്യം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് സിസിഎഫ് പറഞ്ഞു. ആദ്യ ദിവസത്തെ അപേക്ഷിച്ച്, രണ്ടാം ദിനത്തില്‍ ചക്കക്കൊമ്പന്‍ ശാന്തനായിരുന്നുവെന്നും, ആര്‍ക്കുനേരെയും പാഞ്ഞടുത്തില്ലെന്നും സിസിഎഫ് അറിയിച്ചു.

Also Read: Mission Chakkakomban: ആദ്യ ഡോസിൽ വീഴാതെ ചക്കക്കൊമ്പൻ; രണ്ടാമത്തെ മയക്കുവെടി പാളി, ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു

ആദ്യദിവസം സംഭവിച്ചതെന്ത്?

ദൗത്യം ആരംഭിച്ച ബുധനാഴ്ച ചക്കക്കൊമ്പന് നേരെ ആദ്യ ഡോസ് വെടി വെച്ചെങ്കിലും മയങ്ങിയില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി ആനയ്ക്ക് കൊണ്ടില്ല. തുടര്‍ന്ന് ദൗത്യം അന്നത്തേക്ക് നിര്‍ത്തിവെക്കുകയായിരുന്നു. പ്രതികൂല കാലാവസ്ഥയും ആദ്യ ദിനം തിരിച്ചടിയായി.

റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍ (ആര്‍ആര്‍ടി), എലിഫന്റ് സ്‌ക്വാഡ് തുടങ്ങിയ വിഭാഗങ്ങളിലെ 140 അംഗ സംഘമാണ് ദൗത്യത്തിന്റെ ഭാഗമായത്. ഡ്രോണ്‍ ഉപയോഗിച്ചും അല്ലാതെയും ചക്കക്കൊമ്പനെ ദൗത്യസംഘം തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിലൂടെ ചക്കക്കൊമ്പന്റെ സഞ്ചാരം തുടര്‍ച്ചയായി നിരീക്ഷിക്കാനാകും.

English Summary

Mission Chakkakomban resumes in Chinnakanal today at 7:30 AM. Bad weather and tough terrain delayed the operation over the past two days. Officials will decide whether to continue or pause the mission after today’s efforts.

Follow Us