പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
MLA G. Sudhakaran-V.S. Achuthanandan-Pinarayi Vijayan: അന്തരിച്ച, മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ പിണറായി വിജയനെ ഇല്ലാതാക്കാൻ നേരിട്ട് രംഗത്തിറങ്ങിയെന്നും താൻ ഇടപെട്ട് തടഞ്ഞു എന്നും ജി സുധാകരന്റെ അവകാശവാദം. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ്, താൻ വിഎസ് മന്ത്രിസഭയിൽ അംഗമായിരിക്കെ നടന്ന സംഭവം എന്ന നിലയിൽ ചില വിവാദ പരാമർശങ്ങൾ സുധാകരൻ നടത്തിയത്.

Mla G. Sudhakaran Pinarayi Vijayan
ആലപ്പുഴ: തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കടുത്ത വിമർശനവുമായി അമ്പലപ്പുഴ എംഎൽഎയും മുൻ സിപിഎം നേതാവുമായ ജി സുധാകരൻ രംഗത്തെത്തി. അന്തരിച്ച, മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനുമായി ചേർത്തുകൊണ്ടാണ് ജി സുധാകരൻ ഇന്ന് പിണറായിക്കെതിരേ രംഗത്തെത്തിയത്. പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ട് രംഗത്തിറങ്ങിയെന്നും താൻ ഇടപെട്ട് തടഞ്ഞു എന്നുമാണ് ജി സുധാകരന്റെ അവകാശവാദം. അമ്പലപ്പുഴയിൽ നടന്ന ഒരു പൊതു പരിപാടിയിലാണ്, താൻ വിഎസ് മന്ത്രിസഭയിൽ അംഗമായിരിക്കെ നടന്ന സംഭവം എന്ന നിലയിൽ ചില വിവാദ പരാമർശങ്ങൾ സുധാകരൻ നടത്തിയത്.
വിഎസുമായി ഒരുഘട്ടത്തിൽ ഭയങ്കരമായി ഫൈറ്റ് ചെയ്തു എന്ന് പറഞ്ഞുകൊണ്ടാണ് ജി സുധാകരൻ തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ തന്നെ ഒരുപാട് ഉയർത്തിയ ആളാണ് അദ്ദേഹം എന്ന് പറഞ്ഞ സുധാകരൻ, അവസാനം പിണറായി വിജയനെ ഇല്ലാതാക്കാൻ നേരിട്ട് രംഗത്തിറങ്ങിയെന്നും അപ്പോൾ ഞങ്ങൾ വിഎസിനോട് യോജിച്ചില്ല, അത് തെറ്റല്ലേയെന്നും ചോദിച്ചു.
ALSO READ: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
”പിണറായി വിജയനെ അപമാനിക്കാൻ, ലാവ്ലിൻ കേസിൽപ്പെടുത്തി, ഭയങ്കര ശിക്ഷ വരുമല്ലോ. ക്യാബിനറ്റ് കൂടിക്കൊണ്ടിരിക്കുമ്പോൾ വിഎസ് ജുബയിൽ നിന്ന് ഒരു പേപ്പർ ഇങ്ങോട്ടെടുത്തു. ഞാൻ ഇതൊന്ന് വായിച്ചോട്ടെ, അത് ലാവ്ലിൻ കേസിൽ പ്രതിയാകേണ്ട പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ ക്യാബിനറ്റ് അംഗീകാരം നൽകുന്നു എന്ന ഒറ്റവരിയാണ്. ഞാൻ എഴുന്നേറ്റ് പറ്റില്ലാന്ന് പറഞ്ഞു. വിഎസേ പറ്റില്ല, എല്ലാവരും പറഞ്ഞു”.
വിഎസിനോട് ഏറ്റവും കൂടുതൽ അടുപ്പമുള്ള മേഴ്സിക്കുട്ടിയമ്മയും ശർമ്മയും അടക്കം എഴുന്നേറ്റ് ഇത് പറ്റില്ല എന്ന് പറഞ്ഞുവെന്നും സുധാധകരൻ പറഞ്ഞു. വിഎസുമായി തനിക്കടുപ്പമായിരുന്നു എന്നാലും ഇടയ്ക്ക് അദ്ദേഹത്തിന് ചെറിയ ഇത് വന്നു, കാരണം പിണറായിയെ ബഹുമാനിക്കുന്നു എന്നതായിരുന്നുവെന്നും സുധാകരൻ വെളിപ്പെടുത്തി. തങ്ങൾ എതിർത്തതിനെ തുടർന്ന് ” എന്നാലിത് ഇവിടെ കിടന്നോട്ടെ” എന്ന് പറഞ്ഞ് വിഎസ് ആ കുറിപ്പ് ജൂബയുടെ പോക്കറ്റിലേക്ക് തന്നെ തിരിച്ച് ഇട്ടുവെന്നും സുധാകരൻ പറഞ്ഞു.
അതൊക്കെ പറയുമ്പോഴും ഇവിടെ വിഎസിന് പകരം വിഎസ് മാത്രമേയുള്ളൂ, വേറേ ആരാ ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. താൻ ആരെയും അസഭ്യം പറയാറില്ലെന്നും ആരുടെയും കുടുംബാംഗങ്ങളെ വിമർശിക്കാറില്ലെന്നും ഇത്തരം പ്രിൻസിപ്പിൾസ് പാലിച്ചുകൊണ്ടാണ് വിമർശിക്കുന്നതെന്നും രാഷ്ട്രീമായും സംഘടനാപരമായും തത്വശാസ്ത്രപരമായുമാണ് തന്റെ വിമർശനമെന്നും ജി സുധാകരൻ അവകാശപ്പെട്ടു. കാണുന്നവരെയൊക്കെ വായിൽ തോന്നിയത് പറയുന്നതല്ല വിമർശനമെന്നും അദ്ദേഹം പറഞ്ഞു.
English Summary
G. Sudhakaran has claimed that the late senior CPM leader and former Chief Minister V.S. Achuthanandan had directly set out to eliminate Pinarayi Vijayan, but that he (Sudhakaran) intervened to prevent it. Sudhakaran made these controversial remarks during a public event in Ambalappuzha, recounting an incident that allegedly took place while he was a minister in the V.S. Achuthanandan cabinet.