AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mohanlal’s KSRTC advertisement: ആ കെഎസ്ആർടിസി ബസിൽ കയറുമ്പോൾ അറിഞ്ഞിരുന്നില്ല ആ യാത്ര ജീവിതം മാറ്റിമറിക്കുമെന്ന്, ലാലേട്ടന്റെ വൈറൽ പരസ്യം ഇതാ

Mohanlal ksrtc advertisement by Priyadarshan : എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി എന്ന ലാലേട്ടന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

Mohanlal’s KSRTC advertisement: ആ കെഎസ്ആർടിസി ബസിൽ കയറുമ്പോൾ അറിഞ്ഞിരുന്നില്ല ആ യാത്ര ജീവിതം മാറ്റിമറിക്കുമെന്ന്, ലാലേട്ടന്റെ വൈറൽ പരസ്യം ഇതാ
MohanlalImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 27 Feb 2026 | 03:00 PM

തിരുവനന്തപുരം: കേരളത്തിന്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമായി സൂപ്പർ താരം മോഹൻലാൽ അഭിനയിച്ച പരസ്യചിത്രം പുറത്തിറങ്ങി. ഇന്ത്യയിലെ ഒരു റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഇത്തരത്തിൽ ഒരു പരസ്യചിത്രം ഒരുക്കുന്നത് ഇതാദ്യമായാണ്. മോഹൻലാലിന്റെ ഉറ്റ സുഹൃത്തും പ്രശസ്ത സംവിധായകനുമായ പ്രിയദർശനാണ് ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് പ്രധാന സവിശേഷത. കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായ മോഹൻലാൽ, പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറാണ് പരസ്യചിത്രം പ്രകാശനം ചെയ്തത്. ചടങ്ങിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ശ്രീകാന്ത് മുരളി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പരസ്യത്തിന്റെ പ്രമേയം

 

മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ സുപ്രധാനമായ ഒരു ഓർമ്മയാണ് പരസ്യത്തിന്റെ പ്രമേയം. തന്റെ ആദ്യ ചിത്രമായ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിൽ അഭിനയിക്കാൻ ആലപ്പുഴയിലേക്ക് നടത്തിയ യാത്രയെ കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്റെ ചിന്നം വിളിച്ചെത്തിയ ആനവണ്ടി നിനക്ക് നന്ദി എന്ന ലാലേട്ടന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കെഎസ്ആർടിസി റീബ്രാൻഡിങ്ങിന്റെ ഭാഗമായി നേരത്തെ അവതരിപ്പിച്ച ഓർമ്മ എക്സ്പ്രസ് എന്ന ബസിലും താരം യാത്ര ചെയ്തിരുന്നു. കേരളത്തിലെ ഗതാഗത സംവിധാനം വലിയ മാറ്റത്തിന് ഒരുങ്ങുകയാണെന്ന് പുതിയ ബസുകൾ സന്ദർശിച്ച ശേഷം മോഹൻലാൽ അഭിപ്രായപ്പെട്ടു.

Follow Us