Monsoon Bumper 2026: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ
Last 11 Years of Monsoon Bumper First Prize Numbers: ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026ന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ദിവസേനയുള്ള ലോട്ടറികളെല്ലാം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുക്കാറുള്ളത്.
കേരള സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ധാരാളം ബമ്പര്‍ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു. നിലവില്‍ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പനയാണ് കേരളത്തില്‍ പുരോഗമിക്കുന്നത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന വില്‍പന അവസാനിച്ച് ജൂലൈ 18ന് ബമ്പര്‍ നറുക്കെടുപ്പ് നടക്കും.
മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന
- ഒന്നാം സമ്മാനം 10 കോടി രൂപ
- രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
- അഞ്ചാം സമ്മാനം 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
- ആറാം സമ്മാനം 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
- ഏഴാം സമ്മാനം 500 രൂപ വീതം 1,13,400 പേര്‍ക്ക്
- എട്ടാം സമ്മാനം 250 രൂപ വീതം 1,37,700 പേര്‍ക്ക്
- സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
നറുക്കെടുപ്പ് എവിടെ വെച്ച് എപ്പോള്‍?
ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026ന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ദിവസേനയുള്ള ലോട്ടറികളെല്ലാം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുക്കാറുള്ളത്. എന്നാല്‍ ബമ്പര്‍ ലോട്ടറികള്‍ അതില്‍ നിന്നും വ്യത്യസ്തമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുക്കും.
ടിക്കറ്റെടുത്താലോ?
വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഓരോരുത്തരും ലോട്ടറി ടിക്കറ്റ് വാങ്ങിക്കാറുള്ളത്. ചിലര്‍ തന്റെ ഭാഗ്യ നമ്പറില്‍ പരീക്ഷണം നടത്തുമ്പോള്‍ മറ്റ് ചിലര്‍ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുമായി സാമ്യമുളളതോ അല്ലെങ്കില്‍ ആ നമ്പര്‍ തന്നെയോ തിരഞ്ഞെടുക്കുന്നു. മണ്‍സൂണ്‍ ബമ്പര്‍ വഴി ഒട്ടേറെ സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏത് ടിക്കറ്റെടുത്താലും വെറുതെയാകില്ലെന്ന് ഉറപ്പിക്കാം. ഇത്തവണ ലോട്ടറി ടിക്കറ്റ് എടുക്കുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ സമ്മാനം ലഭിച്ച നമ്പറുകള്‍ പരിഗണിച്ചാലോ?
മുന്‍ വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകള്‍ ഇവയാണ്
- 2025 (BR-104): MC 678572
- 2024 (BR-101): MD 769524
- 2023 (BR-92): MB 200261
- 2022 (BR-86): MA 235610
- 2020 (BR-74): MD 240331
- 2019 (BR-68): ME 174253
- 2018 (BR-62): MA 285710
- 2017 (BR-56): MA 309412
- 2016 (BR-50): MA 326125
- 2015 (BR-44): MD 479820
- 2014 (BR-38): NA 248610
- 2013 (BR-32): MA 516453
- 2012 (BR-26): MC 133313
ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ സമ്മാനം ലഭിക്കുമോ?
ഒരിക്കല്‍ സമ്മാനം ലഭിച്ചൂവെന്ന് കരുതി ഈ ടിക്കറ്റ് നമ്പറുകള്‍ക്ക് വീണ്ടും സമ്മാനം ലഭിക്കണമെന്നില്ല. ഓരോ ലോട്ടറി ടിക്കറ്റുകളും വ്യത്യസ്ത സീരീസുകളിലും നമ്പറുകളിലുമാണ് ലോട്ടറി വകുപ്പ് പുറത്തിറക്കുന്നത്. നമ്പറുകള്‍ വീണ്ടും ആവര്‍ത്തിച്ചാലും സീരീസും നമ്പറും ഒരുപോലെ ആവര്‍ത്തിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
എന്നാല്‍ ഈ നമ്പറുകള്‍ക്ക് വീണ്ടും സമ്മാനം ലഭിക്കില്ലെന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോഴൊക്കെ നമ്പറുകളും മാറ്റമില്ലാതെ വരാറുണ്ട്. അതിനാല്‍ തന്നെ വിജയനമ്പറുകളില്‍ നിങ്ങള്‍ക്ക് വീണ്ടും ഭാഗ്യപരീക്ഷണം നടത്തി നോക്കാവുന്നതാണ്.
ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
As Monsoon Bumper 2026 draws attention across Kerala, here’s a look back at the first prize-winning ticket numbers from the last 11 years, offering readers a glimpse into the lottery’s jackpot history.